AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Namma Metro: നമ്മ മെട്രോ പിങ്ക് ലൈന്‍ ഭൂഗര്‍ഭപാത യാത്രയ്ക്ക് തയ്യാര്‍; ഉദ്ഘാടനം ഈ ദിവസം

Namma Metro Pink Line: നാഗവാരയില്‍ ഭൂഗര്‍ഭ പാതയുടെയും സ്റ്റേഷന്റെയും നിര്‍മാണം അവസാന ഘട്ടത്തിലാണെന്നും നാഗവാരയിലെ ഇന്റര്‍ചേഞ്ച് രണ്ട് ലൈനുകള്‍ക്കിടയില്‍ സുഗമമായ പാത കൈമാറ്റം സാധ്യമാക്കുമെന്നും ബിഎംആര്‍സിഎല്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ വിനോദ് എം സസാലട്ടി മാധ്യമങ്ങളോട് പറഞ്ഞു.

Namma Metro: നമ്മ മെട്രോ പിങ്ക് ലൈന്‍ ഭൂഗര്‍ഭപാത യാത്രയ്ക്ക് തയ്യാര്‍; ഉദ്ഘാടനം ഈ ദിവസം
നമ്മ മെട്രോImage Credit source: Social Media
Shiji M K
Shiji M K | Updated On: 10 Feb 2026 | 08:28 AM

ബെംഗളൂരു നമ്മ മെട്രോ പിങ്ക് ലൈന്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. ലൈനിലെ ഭൂഗര്‍ഭ പാത നിര്‍മാണം പുരോഗമിക്കുകയാണെന്നും ഏകദേശം 98 ശതമാനം ജോലികളും പൂര്‍ത്തിയായതായും ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ (ബിഎംആര്‍സിഎല്‍) ഉദ്യോഗസ്ഥര്‍ പറഞ്ഞു. കലേന അഗ്രഹാര മുതല്‍ നാഗവാര വരെ നീളുന്നതാണ് പിങ്ക് ലൈന്‍.

പിങ്ക് ലൈനും സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡില്‍ നിന്നും കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്ന ബ്ലൂ ലൈനും നാഗവാരയില്‍ വെച്ച് കൂടിച്ചേരും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ വിമാനത്താവളം, ഹെബ്ബാള്‍-മാന്യത ടെക് ബെല്‍റ്റ് ഉള്‍പ്പെടെ ബെംഗളൂരുവിന്റെ തെക്കന്‍ മേഖലയിലെ യാത്രക്കാര്‍ക്ക് ഏറെ പ്രയോജനകരമാകും.

നാഗവാരയില്‍ ഭൂഗര്‍ഭ പാതയുടെയും സ്റ്റേഷന്റെയും നിര്‍മാണം അവസാന ഘട്ടത്തിലാണെന്നും നാഗവാരയിലെ ഇന്റര്‍ചേഞ്ച് രണ്ട് ലൈനുകള്‍ക്കിടയില്‍ സുഗമമായ പാത കൈമാറ്റം സാധ്യമാക്കുമെന്നും ബിഎംആര്‍സിഎല്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ വിനോദ് എം സസാലട്ടി മാധ്യമങ്ങളോട് പറഞ്ഞു. 2026 ഡിസംബറില്‍ പിങ്ക് ലൈന്‍ യാത്രയ്ക്കായി തുറന്നുകൊടുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

Also Read: Bengaluru Metro Updates: ബെംഗളൂരു മെട്രോ യാത്രാ നിരക്ക് കൂടില്ല? എംപി പറയുന്നത്

അതേസമയം, ബ്ലൂ ലൈനിലെ വീരനപാളയ മെട്രോ സ്‌റ്റേഷന്റെ പുതുക്കിയ ഡിസൈന്‍ ബിഎംആര്‍സിഎല്‍ അവതരിപ്പിച്ചു. രണ്ട് ലൈവലുകളുള്ള എലിവേറ്റഡ് സ്‌റ്റേഷനുകളില്‍ നിന്ന് വ്യത്യസ്തമായി വീരനപാളയത്തില്‍ മൂന്ന് ലെവല്‍ ഘടനയാണ് ഉണ്ടാകുക. താഴത്തെ നില വാണിജ്യാവശ്യത്തിനായി വിട്ടുനല്‍കും. ഈ നീക്കം നമ്മ മെട്രോയ്ക്ക് കൂടുതല്‍ വരുമാനമുണ്ടാക്കുമെന്നാണ് പ്രതീക്ഷ.

Follow Us