Bengaluru Metro: ബെംഗളൂരു മെട്രോയ്ക്ക് പുതിയ റൂട്ട് പരിഗണനയില്‍; ബിഎംആര്‍സിഎല്ലിന്റെ വമ്പന്‍ നീക്കം

Bengaluru Namma Metro Extension: ബെംഗളൂരുവിലെ ആനേക്കലിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്പോർട്സ് കോംപ്ലക്സിലേക്ക് നമ്മ മെട്രോ കണക്ഷൻ വിപുലീകരിക്കുന്നത്‌ ബിഎംആർസിഎല്ലിന്റെ പരിഗണനയിലെന്ന് റിപ്പോര്‍ട്ട്

Bengaluru Metro: ബെംഗളൂരു മെട്രോയ്ക്ക് പുതിയ റൂട്ട് പരിഗണനയില്‍; ബിഎംആര്‍സിഎല്ലിന്റെ വമ്പന്‍ നീക്കം

Bengaluru Namma Metro

Published: 

04 Jan 2026 | 05:12 PM

ബെംഗളൂരു: ബെംഗളൂരുവിലെ ആനേക്കലിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന പുതിയ ക്രിക്കറ്റ് സ്റ്റേഡിയം ഉൾപ്പെടെയുള്ള സ്പോർട്സ് കോംപ്ലക്സിലേക്ക് മെട്രോ കണക്ഷൻ വിപുലീകരിക്കുന്നത്‌ ബെംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്റെ (ബിഎംആർസിഎൽ) പരിഗണനയിലെന്ന് റിപ്പോര്‍ട്ട്. ബന്നാർഘട്ട റോഡിൽ നിന്ന് (കലേന അഗ്രഹാര) അനേക്കലിനടുത്തുള്ള പുതിയ അന്താരാഷ്ട്ര സ്‌പോർട്‌സ് കോംപ്ലക്‌സിലേക്കാണ് പുതിയ പാത വിഭാവനം ചെയ്യുന്നത്.

ജിഗാനി, ആറ്റിബെലെ, സർജാപൂർ തുടങ്ങിയ മേഖലകളെ ബന്ധിപ്പിക്കാനും ഇത് സഹായകരമാകുമെന്നാണ് പ്രതീക്ഷ. പദ്ധതി പ്രാവര്‍ത്തികമാകുമ്പോള്‍ പുതിയ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലേക്ക് മെട്രോയിലൂടെ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ എത്താനാകും.

കഴിഞ്ഞ ജൂണിൽ ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ദുരന്തത്തെ തുടര്‍ന്നാണ്‌ നഗരത്തിന് പുറത്ത് വലിയൊരു സ്പോർട്സ് കോംപ്ലക്സ് എന്ന ആശയം ശക്തമായത്. ആനേക്കൽ താലൂക്കിലെ സൂര്യനഗർ ഫേസ് 4-ൽ 75 ഏക്കർ സ്ഥലത്ത് ഏകദേശം 1650 കോടി രൂപ ചെലവിലാണ് സ്പോർട്സ് കോംപ്ലക്‌സ്‌ നിർമ്മിക്കുന്നത്.

Also Read: Bengaluru Transportation: മെട്രോ ജോലികള്‍ക്കായി 2019 ല്‍ അടച്ചിട്ട റോഡ് ഒടുവില്‍ തുറന്നു; ബെംഗളൂരുവിന് ആശ്വാസം

ഡൽഹി ആസ്ഥാനമായുള്ള ‘ഇട്രോസോഫ്റ്റ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സ്ഥാപനം മെട്രോ കണക്ഷനുള്ള സാധ്യതാ റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. പാതയുടെ വിന്യാസം, യാത്രക്കാരുടെ എണ്ണം, ഭൂമി ഏറ്റെടുക്കൽ, നിർമ്മാണച്ചെലവ് തുടങ്ങിയ വിശദാംശങ്ങള്‍ അടങ്ങുന്നതാണ് ഈ റിപ്പോര്‍ട്ട്. 3.5 കിലോ മീറ്ററാണ് പുതിയ പാതയുടെ നീളം. ഇതോടെ ലൈനിന്റെ ആകെ നീളം 72 കിലോമീറ്റർ ആയി വര്‍ധിക്കും.

അതേസമയം, ചൈന റെയിൽവേ റോളിംഗ് സ്റ്റോക്ക് കോർപ്പറേഷൻ (സിആര്‍ആര്‍സി) നല്‍കിയ 21 പുതിയ ആറ് കോച്ച് ട്രെയിനുകളുടെ മുഴുവൻ ഫ്ലീറ്റും ഗ്രീൻ ലൈനിൽ വിന്യസിക്കാൻ ബിഎംആർസിഎൽ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. പർപ്പിൾ ലൈനിലെ തിരക്ക് ഗണ്യമായി കുറയ്ക്കുന്നതിന് ഈ നീക്കം സഹായിക്കുമെന്നാണ് പ്രതീക്ഷ.

പർപ്പിൾ ലൈനിൽ യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന പശ്ചാത്തലത്തില്‍ ട്രെയിനുകളുടെ പുനര്‍വിന്യാസത്തിലൂടെ തിരക്ക് കുറയുമെന്നാണ് പ്രതീക്ഷയെന്ന് ബിഎംആർസിഎൽ വൃത്തങ്ങള്‍ വ്യക്തമാക്കി. ഈ ട്രെയിനുകള്‍ പര്‍പ്പിള്‍ ലൈനില്‍ ഉള്‍പ്പെടുത്താനാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
ഇന്റർനെറ്റ് ലഭ്യത മൗലികാവകാശം, കുട്ടികൾക്കും അ‌ത് ബാധകം; സുപ്രധാന വിധിയുമായി സുപ്രീം കോടതി
കൈയിൽ കയറിപ്പിടിച്ചു, മടങ്ങാതെ ഫ്ലാറ്റിന് മുന്നിൽ തന്നെ നിന്നു; ബെംഗളൂരുവിൽ റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം
Special Parliament Session: മണ്ഡലപുനർനിർണയവും വനിത സംവരണവും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് വീണ്ടും നീക്കം
പങ്കെടുക്കരുത്, തിരംഗ മാർച്ചിൽ 11 പേർ മതിയെന്ന് പോലീസ്; ദേശീയപതാക ഉയർത്താനും പോലീസ് അനുമതി വേണോയെന്ന് സിജെപി
ഒന്നര വയസ്സുകാരിയെ ഫ്ലാറ്റിൻ്റെ ആറാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞു; പത്തുവയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ
Namma Metro: പിങ്ക്, ബ്ലൂ ലൈനുകൾ ഒരുങ്ങുന്നു; ബെംഗളൂരു മെട്രോയുടെ പുതിയ സമയക്രമം
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?