Bengaluru Weather: ബെംഗളൂരുവില്‍ മഴയെത്തി, ശക്തമായ കാറ്റില്‍ പറന്നുപോകല്ലേ; ഇടിമിന്നലും കൂടെയുണ്ട്‌

Bengaluru Braces for Heavy Rain and Thunderstorms Till July 11 as Monsoon Gains Strength: ബെംഗളൂരുവില്‍ വൈകാതെ മഴയെത്തുമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. എന്നാല്‍ ഈ ആഴ്ചയിലും നേരിയ മഴയ്ക്കും ശക്തമായ കാറ്റിനുമാണ് സാധ്യത. ഈര്‍പ്പത്തിന്റെ അളവ് 60 ശതമാനം മുതല്‍ 70 ശതമാനം വരെ ഉയരാനും സാധ്യതയുണ്ട്. ജൂലൈ പകുതിയോടെ അതിശക്തമായ മഴ എത്തിയേക്കാം.

Bengaluru Weather: ബെംഗളൂരുവില്‍ മഴയെത്തി, ശക്തമായ കാറ്റില്‍ പറന്നുപോകല്ലേ; ഇടിമിന്നലും കൂടെയുണ്ട്‌

ബെംഗളൂരു കാലാവസ്ഥ

Published: 

06 Jul 2026 | 11:44 AM

ബെംഗളൂരു: ബെംഗളൂരുവില്‍ ഈ ആഴ്ച മുഴുവന്‍ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജൂലൈ 11 വരെയാണ് മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നത്. ഇടിയും മിന്നലോടും കൂടിയ മഴയെത്തുമെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു, ഇതോടെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ട് ഉള്‍പ്പെടെ രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ സേന അറിയിച്ചു.

ഒരാഴ്ചയിലെ കാലാവസ്ഥ

ജൂലൈ ആറ് തിങ്കള്‍– ശക്തമായ കാറ്റും ഇടിമിന്നലോട് കൂടിയ മഴയുമുണ്ടാകും
ജൂലൈ ഏഴ് ചൊവ്വ– ഇടിയും മിന്നലും കനത്ത മഴയും
ജൂലൈ എട്ട് ബുധന്‍– അതിശക്തമായ മഴയ്ക്കാണ് സാധ്യത
ജൂലൈ 9 വ്യാഴം മുതല്‍ ജൂലൈ 11 ശനി വരെ– ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴ പെയ്യും

ജല ഉപയോഗത്തില്‍ നിയന്ത്രണം

രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഴ തിമിര്‍ത്ത് പെയ്യുമ്പോള്‍ കനത്ത കുടിവെള്ള ക്ഷാമത്തിലേക്ക് നീങ്ങുകയാണ് ബെംഗളൂരുകാര്‍. നഗരത്തില്‍ ഇതുവരെ രേഖപ്പെടുത്തിയത് സാധാരണയേക്കാള്‍ ഏറ്റവും കുറവ് മഴയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ പറയുന്നു. എല്‍ നിനോ, ദുര്‍ബലമായ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍, മണ്‍സൂണ്‍ കാറ്റ് എന്നിവയാണ് നഗരത്തില്‍ മഴ കുറയുന്നതിന് പ്രധാന കാരണമായത്.

ബെംഗളൂരുവില്‍ വൈകാതെ മഴയെത്തുമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. എന്നാല്‍ ഈ ആഴ്ചയിലും നേരിയ മഴയ്ക്കും ശക്തമായ കാറ്റിനുമാണ് സാധ്യത. ഈര്‍പ്പത്തിന്റെ അളവ് 60 ശതമാനം മുതല്‍ 70 ശതമാനം വരെ ഉയരാനും സാധ്യതയുണ്ട്. ജൂലൈ പകുതിയോടെ അതിശക്തമായ മഴ എത്തിയേക്കാം.

എന്നാല്‍ നഗരത്തില്‍ ഇതോടൊപ്പം ഉയര്‍ന്ന താപനില തുടരുമെന്നും പറയപ്പെടുന്നു. 20 ഡിഗ്രി സെല്‍ഷ്യസിനും 29 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ താപനില തുടരാനാണ് സാധ്യത. എന്നാല്‍ ചൂട് ഇനിയും വര്‍ധിക്കാനിടയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. നഗരത്തില്‍ മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.

ബെംഗളൂരുവില്‍ അതിശക്തമായി പെയ്യുന്ന മഴ തന്നെയാണ് ഇവിടുത്തെ കുടിവെള്ള ക്ഷാമത്തെ ഒരു പരിധി വരെ തടഞ്ഞുനിര്‍ത്തുന്നതും. എന്നാല്‍ മഴയുടെ അളവില്‍ സംഭവിച്ച കുറവ് നഗരത്തിലെ ജല അതോറിറ്റിയെ ജല ഉപയോഗത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ പ്രേരിപ്പിച്ചിരിക്കുകയാണ്. ആവശ്യമില്ലാതെ കുടിവെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നാണ് ജല അതോറിറ്റി പറയുന്നത്.

Also Read: Chennai Weather Update: അതിശക്തമായ മഴ തന്നെ, മെട്രോ നഗരത്തിലെ യാത്ര ശ്രദ്ധിച്ചു വേണേ…. കാലാവസ്ഥ മുന്നറിയിപ്പ്

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, റോഡ് നിര്‍മാണം, വാഹനങ്ങള്‍ കഴുകാന്‍, വിനോദ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്ക് കുടിവെള്ളം ഉപയോഗിക്കരുതെന്നാണ് പറയുന്നത്. അപ്പാര്‍ട്ട്‌മെന്റുകള്‍, ഷോപ്പിങ് മാളുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ആഡംബര ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍ എന്നിവിടങ്ങളിലും നിയന്ത്രണങ്ങള്‍ ബാധകമാണ്. നിയന്ത്രണങ്ങള്‍ ലംഘിച്ച് കുടിവെള്ളം ഉപയോഗിക്കുന്നവര്‍ക്ക് 5,000 രൂപ പിഴ ഈടാക്കുമെന്നും, ആവര്‍ത്തിച്ചുള്ള ഓരോ ലംഘനത്തിനും 500 രൂപ വീതം ചുമത്തുമെന്നും അതോറിറ്റി അറിയിച്ചു.

ബെംഗളൂരുവിനെ ചതിച്ച് മഴ

ബെംഗളൂരുവില്‍ ലഭിക്കുന്ന മഴയുടെ അളവില്‍ കുറവ് സംഭവിച്ചതാണ് ജല അതോറിറ്റിയെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. മഴ കുറഞ്ഞത് ബെംഗളൂരുവില്‍ ഭൂഗര്‍ഭ ജലത്തിന്റെ അളവ് കുറയുന്നതിന് വഴിയൊരുക്കിയെന്ന് അധികൃതര്‍ പറയുന്നു. ഇന്ത്യന്‍ കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച് ജൂലൈയില്‍ സാധാരണയായി ലഭിക്കുന്ന മഴയുടെ അളവില്‍ 28 ശതമാനത്തിന്റെ കുറവാണ് സംഭവിച്ചത്. ബെംഗളൂരുവിലെ മാത്രമല്ല, കര്‍ണാടകയില്‍ എല്ലായിടത്തും സമാനസ്ഥിതി തുടരുകയാണ്.

English Summary

Bengaluru is expected to witness heavy rainfall, strong winds and thunderstorms from July 6 to July 11 as the southwest monsoon gathers strength. Weather experts say El Niño has not significantly disrupted the monsoon this season, paving the way for widespread rainfall across the region.

Follow Us
Related Stories
ദുബായ് അപകടത്തില്‍ മരിച്ച തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ഡോ. ഷംഷീര്‍ വയലിലിന്റെ സഹായം; 2.6 കോടി കൈമാറി
രാജ്യത്തിൻ്റെ ഐക്യത്തിനും പുരോഗതിക്കും വേണ്ടി ജീവിതം സമർപ്പിച്ചയാൾ- ശ്യാമപ്രസാദ് മുഖർജിയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി
Chennai Weather Update: അതിശക്തമായ മഴ തന്നെ, മെട്രോ നഗരത്തിലെ യാത്ര ശ്രദ്ധിച്ചു വേണേ…. കാലാവസ്ഥ മുന്നറിയിപ്പ്
Mumbai-Pune Train Service: യാത്രയ്ക്ക് ഇറങ്ങല്ലേ…ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി; കനത്ത മഴ ചതിച്ചു
Bengal Mob Lynching: 12 വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു; പ്രതിഷേധം ശക്തം
Narendra Modi: പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ആദ്യം ഇന്തോനേഷ്യയിലേക്ക്‌
മരുന്ന് വേണ്ട, കൊളസ്ട്രോൾ കുറയ്ക്കാൻ 6 വഴികളിതാ
കോടികളുടെ ആസ്തി, ശ്രേയസ് അയ്യരുടെ സമ്പാദ്യം എത്ര?
മണ്‍സൂണില്‍ മലപ്പുറത്ത് പോകാന്‍ പറ്റിയ കിടിലന്‍ സ്‌പോട്ടുകള്‍
കറുത്ത പഴം കളയേണ്ട, കിടിലൻ കട്​ലറ്റ് തയ്യാറാക്കാം
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?
ചെടിക്കുള്ളിൽ മറഞ്ഞിരിക്കുന്നത് ആരെന്ന് കണ്ടോ? കൂറ്റൻ രാജവെമ്പാല
ചേർത്തലയിൽ നിർമാണത്തിലുള്ള ദേശിയപാതയുടെ ഫ്ലൈഓവറിൽ ഗർത്തം