AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto
കാലാവസ്ഥ

കാലാവസ്ഥ

വേനലും വർഷവും കൊണ്ട് സമൃദ്ധമായ കേരളത്തിനുള്ളത് രണ്ട് മഴക്കാലങ്ങളാണ് . ജൂണിൽ ആരംഭിക്കുന്ന കാലവർഷവും ഒക്ടോബർ പകുതിയോടെ ആരംഭിക്കുന്ന തുലാവർഷവും. സാമാന്യം ഭേദപ്പെട്ട കാലാവസ്ഥ തുടരുന്ന സംസ്ഥാനങ്ങളിലൊന്നായതിനാൽ തന്നെ കേരളത്തിൻ്റെ ഭൂപ്രകൃതി സഞ്ചാരികളെയും ആകർഷിക്കാറുണ്ട്. ജൂണിൽ ആരംഭിക്കുന്ന കാലവർഷംവും ഒക്ടോബറിലെ തുലാവർഷവും ഏപ്രിൽ മെയ് മാസങ്ങളിലെ വേനൽ മഴകളും കേരളത്തിൻ്റെ കാലാവസ്ഥക്ക് ഒരു സന്തുലിതാവസ്ഥ തരുന്നുണ്ട്. ഏപ്രിൽ മെയ് മാസങ്ങളാണ് പൊതുവേ കേരളത്തിൻ്റെ വേനൽക്കാലങ്ങൾ, 30 ഡിഗ്രിയായിരുന്നു മുൻപത്തെ ശരാശരി ചൂടെങ്കിൽ ഇപ്പോഴത് 35 ഡിഗ്രിക്കും മുകളിലാകുന്നതാണ് കാലാവസ്ഥയിൽ കണ്ട് വരുന്ന മാറ്റം. പാലക്കാടാണ് ഏപ്പോഴും കൂടുതൽ ചൂട് രേഖപ്പെടുത്തുന്ന ജില്ല. ഇത് 40 ഡിഗ്രിക്കും മുകളിലാകാറുണ്ട്.

Read More

Kerala Weather Update: കൊടുവെയിലിൽ തളരും, ഇന്ന് മഴയുണ്ടോ? കാലാവസ്ഥ ഇങ്ങനെ…

Kerala Weather Update January 29: വേനൽ വരവറിയിച്ചതോടെ ജലക്ഷാമവും രൂക്ഷമാവുകയാണ്. വിവിധ പ്രദേശങ്ങളിലെ ജലസ്രോതസുകൾ വറ്റിവരണ്ടു. ചെറുതും വലുതുമായ തോടുകൾ മിക്കതും വറ്റി. പൊതുപൈപ്പിലും വെള്ളം മുടങ്ങുന്നുണ്ട്.

Kerala Weather Update : പകൽച്ചൂട് കൂടുന്നു, ഇനി മഴയ്ക്ക് സാധ്യത ഈ ജില്ലകൾക്ക് മാത്രം

Heat increased at Munnar: ഇതിനിടെ വടക്കൻ ജില്ലകളിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത. പ്രധാനമായും കണ്ണൂർ, കാസർ​ഗോഡ് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത ഉള്ളത്.

Kerala Weather Update: വേനൽ കടുക്കും, മഴ എവിടെയെല്ലാം? ഇന്നത്തെ കാലാവസ്ഥ

Kerala Weather Update Today: പുലർച്ചെയും രാത്രിയിലും നല്ല തണുപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിലും, സൂര്യൻ ഉദിക്കുന്നതോടെ ചൂട് വേഗത്തിൽ കൂടുകയാണ്. ഉച്ചസമയങ്ങളിൽ സാധാരണയേക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടുന്നുണ്ട്.

Kerala Weather Update: വേനലിൽ വലയാൻ കേരളം, മഴ ആശ്വാസമാകുമോ? കാലാവസ്ഥ മുന്നറിയിപ്പ് ഇങ്ങനെ…

Kerala Rain Alert: വേനലിന്റെ വരവറിയിച്ച് ജില്ലകളിൽ പകൽ സമയം ചൂട് വർദ്ധിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പാലക്കാട് ജില്ലയിലെ ചൂട് യഥാസമയം 32, 33 ഡിഗ്രിവരെ ഉയർന്നിരുന്നു. ജലസ്രോതസുകളിൽ ജലനിരപ്പ് അപകടകരമാംവിധം താഴുന്നുണ്ട്.

Kerala Rain Alert: വടക്കൻ കേരളത്തിന് ആശ്വാസം; സംസ്ഥാനത്ത് ഈ ജില്ലകളിൽ മഴ മുന്നറിയിപ്പ്

Kerala Rain Update January 27: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. കേരളത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന ചൂടിന് ഇതോടെ നേരിയ ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷ.

Kerala Weather Update: മഴയ്ക്ക് പിന്നാലെ വെയിലുണ്ടേ… മുന്നറിയിപ്പുകളിൽ മാറ്റം, കാലാവസ്ഥ ഇങ്ങനെ

Kerala Rain Alert: കേരളത്തിൽ നാളെ വരെ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ വരണ്ട കാലാവസ്ഥയായിരിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് എല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിരുന്നു.

Kerala Weather Alert: മഴ പോയിട്ടില്ല! ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ഇന്നത്തെ കാലാവസ്ഥ

Kerala Weather Latest Update: വരും മണിക്കൂറുകളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മഴയോടൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

Kerala Weather Update: മഴയോട് മഴ, കൂടെ ഇടിമിന്നലും; കാലാവസ്ഥ മുന്നറിയിപ്പ് എങ്ങനെ?

Kerala Rain Alert: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജനുവരി 27 വരെ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നേരിയ മഴയ്ക്കാണ് സാധ്യത.

Kerala Rain Alert: കേരളത്തിലേക്ക് വീണ്ടും മഴ; ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ കാറ്റ് ശക്തം

Weather Update in Kerala: എല്ലാ ജില്ലകളിലും മഴയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യത. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ തന്നെ ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.

Kerala Weather Update: വയനാട് വിറയ്ക്കുന്നു, ഇത് വേനൽ പിടിമുറുക്കുന്നതിന്റെ ആരംഭമോ?

Wayanad cold wave updates 2026 : തണുപ്പിനെ പ്രതിരോധിക്കാൻ സഞ്ചാരികൾ പ്രധാനമായും ആശ്രയിക്കുന്നത് ക്യാമ്പ് ഫയറുകളെയാണ്. റിസോർട്ടുകളിലും ഹോംസ്റ്റേകളിലും എത്തുന്നവരിലധികവും ക്യാമ്പ് ഫയർ സൗകര്യം ആവശ്യപ്പെടുന്നുണ്ട്.

Kerala Weather Update: കുടയെടുത്തോണേ, മഴ പോയിട്ടില്ല, അലർട്ട് ഈ ജില്ലകളിൽ; ഇന്നത്തെ കാലാവസ്ഥ

Kerala Rain Alert Today: ജനുവരി പകുതിയോടെ തന്നെ കേരളത്തിലെ പല ജില്ലകളിലും താപനില 35 ഡിഗ്രി സെൽഷ്യസ് കടന്നു. കൂടാതെ, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Kerala Weather alert: ചെറിയ ഇടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ എത്തുന്നു

Rain Likely in Kerala: ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിരുന്നു. നാളെ കുറച്ചു ജില്ലകളൊഴിച്ച് ബാക്കി എല്ലായിടത്തും മഴയ്ക്ക് സാധ്യത ഉണ്ട്