AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru Crime:“സി.ഐ.ഡിയല്ല, പെരുങ്കള്ളൻ”; ബെംഗളൂരുവിൽ മലയാളിയെ ഭീഷണിപ്പെടുത്തി 20 ലക്ഷം കവർന്ന ഇൻസ്പെക്ടറും കൂട്ടാളികളും പിടിയിൽ

Bengaluru Crime: CID Inspector, Two Others Arrested for Robbing Kerala Traveler of ₹20 Lakh: ബിസിനസ്സ് ആവശ്യങ്ങൾക്കായി ജൂൺ 15-നാണ് ജുനീഷും സുഹൃത്തുക്കളും ബെംഗളൂരുവിൽ എത്തിയത്. മടിവാളയിലെ ഒരു ലോഡ്ജിലായിരുന്നു ഇവരുടെ താമസം. ജുനീഷിൻ്റെയും സുഹൃത്തുക്കളുടെയും കൈവശം വലിയ തുകയുണ്ടെന്ന് രഹസ്യവിവരം ലഭിച്ച പ്രതികൾ, വ്യാഴാഴ്ച രാത്രി ഇവരുടെ മുറിയിലെത്തുകയായിരുന്നു. സി.ഐ.ഡി വിഭാഗത്തിൻ്റെ ഔദ്യോഗിക ജീപ്പിലാണ് പ്രതികൾ എത്തിയത്.

Bengaluru Crime:“സി.ഐ.ഡിയല്ല, പെരുങ്കള്ളൻ”; ബെംഗളൂരുവിൽ മലയാളിയെ ഭീഷണിപ്പെടുത്തി 20 ലക്ഷം കവർന്ന ഇൻസ്പെക്ടറും കൂട്ടാളികളും പിടിയിൽ
പ്രതീകാത്മക ചിത്രംImage Credit source: David Talukdar/Moment/Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 20 Jun 2026 | 05:04 PM

ബെംഗളൂരു: ബെംഗളൂരുവിലെ ലോഡ്ജിൽ പോലീസ് ചമഞ്ഞ് മലയാളിയെ ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപ കവർന്ന കേസിൽ കർണാടക സി.ഐ.ഡി ഇൻസ്‌പെക്ടറും രണ്ട് കൂട്ടാളികളും അറസ്റ്റിൽ. സി.ഐ.ഡി ഇൻസ്‌പെക്ടർ മഹേഷ് കനകഗിരി, ഇയാളുടെ കൂട്ടാളികളായ കുപേന്ദ്ര റെഡ്ഡി, വസന്ത് കുമാർ എന്നിവരെയാണ് മടിവാള പോലീസ് അറസ്റ്റ് ചെയ്തത്. കേരളത്തിൽ നിന്നുള്ള ജുനീഷ് ബാബു എന്നയാളിൽ നിന്നാണ് പണം കവർന്നത്.

ലോഡ്ജിൽ നടന്ന സംഭവം ഇങ്ങനെ

ബിസിനസ്സ് ആവശ്യങ്ങൾക്കായി ജൂൺ 15-നാണ് ജുനീഷും സുഹൃത്തുക്കളും ബെംഗളൂരുവിൽ എത്തിയത്. മടിവാളയിലെ ഒരു ലോഡ്ജിലായിരുന്നു ഇവരുടെ താമസം. ജുനീഷിൻ്റെയും സുഹൃത്തുക്കളുടെയും കൈവശം വലിയ തുകയുണ്ടെന്ന് രഹസ്യവിവരം ലഭിച്ച പ്രതികൾ, വ്യാഴാഴ്ച രാത്രി ഇവരുടെ മുറിയിലെത്തുകയായിരുന്നു. സി.ഐ.ഡി വിഭാഗത്തിൻ്റെ ഔദ്യോഗിക ജീപ്പിലാണ് പ്രതികൾ എത്തിയത്.

തിരിച്ചറിയൽ കാർഡ് കാണിച്ച് മുറിയിൽ കയറിയ സംഘം, നിയമവിരുദ്ധമായ പണമിടപാടാണ് ജുനീഷും സുഹൃത്തുക്കളും നടത്തുന്നതെന്ന് ആരോപിച്ച് ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. പണം കൈമാറാൻ വിസമ്മതിച്ചതോടെ ഇവരെ മർദ്ദിച്ച ശേഷം 20 ലക്ഷം രൂപ അടങ്ങിയ ബാഗ് തട്ടിയെടുത്ത് പ്രതികൾ കടന്നുകളഞ്ഞു. ഈ സമയം ഇരകളെ ഭയപ്പെടുത്താനായി സി.ഐ.ഡി ഇൻസ്‌പെക്ടറായ മഹേഷ് പോലീസ് യൂണിഫോമിൽ ജീപ്പിൽ തന്നെ ഇരിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

Also Read: NEET UG Retest 2026: അബുദാബിയിലേക്ക് വിമാനം കയറേണ്ട, നാഗ്‌പൂർ സ്വദേശിക്ക് നാട്ടിൽ തന്നെ പരീക്ഷാ കേന്ദ്രം അനുവദിച്ച് എൻ.ടി.എ

അന്വേഷണവും, അറസ്റ്റും

സംഭവത്തിന് ശേഷം ജുനീഷ് ബാബു മടിവാള പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച പോലീസിന്, പ്രതികൾ വന്ന സി.ഐ.ഡി വാഹനത്തെക്കുറിച്ച് സൂചന ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആദ്യം കുപേന്ദ്ര റെഡ്ഡിയെയും വസന്ത് കുമാറിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തതിലൂടെയാണ് കവർച്ചയ്ക്ക് പിന്നിലെ സി.ഐ.ഡി ഇൻസ്‌പെക്ടറുടെ പങ്ക് വ്യക്തമായത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ ഇൻസ്പെക്ടർ മഹേഷിനെയും വെള്ളിയാഴ്ച രാത്രിയോടെ പോലീസ് പിടികൂടി. കവർച്ചയ്ക്ക് ഉപയോഗിച്ച ഔദ്യോഗിക പോലീസ് ജീപ്പും, നഷ്ടപ്പെട്ട പണവും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിച്ചുവരികയാണ്.

English Summary

Bengaluru police arrested a CID inspector and two accomplices for robbing a Kerala businessman of ₹20 lakh at a Madiwala lodge. The suspects posed as law enforcement, threatened the victim, and fled in an official CID vehicle. Authorities have recovered the stolen cash and seized the vehicle used in the crime.

Follow Us