Bengaluru Power Cut: ബെംഗളൂരുവില്‍ 7 മണിക്കൂർ കറണ്ടുണ്ടാകില്ല; എല്ലാം ചാര്‍ജ് ചെയ്ത് വെച്ചോളൂ

Bengaluru Electricity Outage February 17 Tuesday: എല്ലാ മാസവും ബെസ്‌കോം നഗരത്തില്‍ അറ്റക്കുറ്റപ്പണികള്‍ നടത്താറുണ്ട്. തടസമില്ലാതെ വൈദ്യുതി വിതരണം സാധ്യമാക്കുന്നതിന് ഇത് ആവശ്യമാണെന്ന് ബെസ്‌കോം വ്യക്തമാക്കുന്നു. ലൈനുകള്‍, കേബിളുകള്‍ എന്നിവ മാറ്റിസ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള ജോലികള്‍ ഇന്നേ ദിവസം നടക്കും.

Bengaluru Power Cut: ബെംഗളൂരുവില്‍ 7 മണിക്കൂർ കറണ്ടുണ്ടാകില്ല; എല്ലാം ചാര്‍ജ് ചെയ്ത് വെച്ചോളൂ

പ്രതീകാത്മക ചിത്രം

Published: 

15 Feb 2026 | 04:12 PM

ബെംഗളൂരു: കര്‍ണാടകയില്‍ വീണ്ടും വൈദ്യുതി മുടക്കം. ബെംഗളൂരുവില്‍ ഫെബ്രുവരി 17 ചൊവ്വാഴ്ച വൈദ്യുതി മുടക്കം ഉണ്ടാകുമെന്ന് ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്‌കോം) അറിയിച്ചു. അറ്റക്കുറ്റപ്പണികളുടെ ഭാഗമായാണ് വൈദ്യുതി വിതരണത്തില്‍ മുടക്കം. വൈദ്യുതി തടസം നേരിടുന്നതിനാല്‍ പൊതുജനങ്ങള്‍ ബദല്‍ സംവിധാനം കണ്ടെത്തണമെന്ന് ബെസ്‌കോം നിര്‍ദേശിച്ചു. രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെയാണ് പവര്‍ കട്ട്.

എല്ലാ മാസവും ബെസ്‌കോം നഗരത്തില്‍ അറ്റക്കുറ്റപ്പണികള്‍ നടത്താറുണ്ട്. തടസമില്ലാതെ വൈദ്യുതി വിതരണം സാധ്യമാക്കുന്നതിന് ഇത് ആവശ്യമാണെന്ന് ബെസ്‌കോം വ്യക്തമാക്കുന്നു. ലൈനുകള്‍, കേബിളുകള്‍ എന്നിവ മാറ്റിസ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള ജോലികള്‍ ഇന്നേ ദിവസം നടക്കും.

വൈദ്യുതി തടസം ബാധിക്കുന്ന പ്രദേശങ്ങള്‍

മാന്യത ടെക് പാര്‍ക്ക്, മാരുതി ലേഔട്ട്, ഭുവനേശ്വരി നഗര്‍, എഐആര്‍ ലേഔട്ട്, രാജേന്ദ്രഹള്ളി, ബിടി ലേഔട്ട്, ശ്രീരാംപുര, മേസ്ത്രിപ്പള്ളി, ചാമുണ്ഡേശ്വരി ലേഔട്ട് തുടങ്ങിയ പ്രദേശങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. ഡോംലൂര്‍, ഇന്ദിര നഗര്‍, അമര്‍ജ്യോതി, എന്‍ജിഇഎഫ്, ഹലസൂര്‍ സബ്സ്റ്റേഷന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെയാണ് പവര്‍ കട്ട്. താമസക്കാര്‍ വീടുകളിലും ഓഫീസുകളിലും മറ്റുമുള്ള ഉപകരണങ്ങള്‍ ചാര്‍ജ്‌ചെയ്ത് സൂക്ഷിക്കാനും ആവശ്യമായ ക്രമീകരണങ്ങള്‍ മുന്‍കൂട്ടി ചെയ്യാനും ബെസ്‌കോം നിര്‍ദേശിച്ചു.

Also Read: Bengaluru Power Cut: ബെംഗളൂരുവില്‍ ഒരിടത്തും കറണ്ടുണ്ടാകില്ല; വൈദ്യുതി മുടക്കം രണ്ട് ദിവസത്തേക്ക്

ഫെബ്രുവരി 15നും പവര്‍ കട്ട്

ഫെബ്രുവരി 15 ന് ബെംഗളൂരുവിലെ നിരവധി പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങിയിരുന്നു. ജലഹള്ളി, മൈസൂര്‍ റോഡ്, സെന്‍ട്രല്‍ ബിസിനസ് ഏരിയ, ഹലാസൂര്‍, കണ്ഠീരവ ഡിവിഷനുകളിലും അവയുടെ അനുബന്ധ സബ്സ്റ്റേഷനുകളിലും (ഗോകുല്‍, എന്‍ജിഇഎഫ്, റാംകോ പോലുള്ളവ) രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെയായിരുന്നു വൈദ്യുതി വിതരണം നിര്‍ത്തിവെച്ചത്.

Loading...
Unable to load recommendations.
Follow Us
Related Stories
Change In Sugar Import Rules : അസംസ്കൃത പഞ്ചസാരയുടെ ഇറക്കുമതി വ്യവസ്ഥകളിൽ ഭേദഗതി വരുത്തി കേന്ദ്രം, വിൽപനയ്ക്ക് രണ്ട് മാസം സമയം
കുട്ടികൾക്കുള്ള കഫ് സിറപ്പുകൾക്ക് കർശന നിയന്ത്രണവുമായി കേന്ദ്രം; മാതാപിതാക്കൾ അറിയേണ്ട കാര്യങ്ങൾ!
വാടക വീട്ടിലെ ചാക്കുകളിൽ സൂക്ഷിച്ചത് ലക്ഷങ്ങൾ; കർണാടകയിൽ മരിച്ച യാചകയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത് 8.4 ലക്ഷം
Ajit Doval Beijing Visit: ചൈനീസ് മണ്ണിൽ ഇന്ത്യയുടെ മാസ്റ്റർ പ്ലാൻ! അതിർത്തി തർക്കം പരിഹരിക്കാൻ അജിത് ഡോവൽ ബീജിങില്‍
Kaziah Liz Mejo: ഇത് തനി മലയാളി! ആരാണ് 2026-ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കസിയ ലിസ് മെജോ?
ട്രെയിനിൽ തലയില്ലാത്ത മൃതദേഹം, വീട്ടിൽ ബിരിയാണി പാത്രത്തിൽ ശരീരഭാഗങ്ങൾ: ചെന്നൈയെ നടുക്കിയ കൊലപാതകം!
നല്ല 'മൊഞ്ചൻ ഫോൺ! ഐക്യൂ Z11 5G വിൽപ്പന തുടങ്ങി
പിൻകോഡ് ഇല്ലെങ്കിലും പാഴ്സലെത്തും; ദുബായിലെ ഡെലിവറി സിസ്റ്റം ഇങ്ങനെ
ഓണസദ്യയിൽ ഉപ്പ് ചേർക്കാത്ത വിഭവം
ഇലയിടൽ മുതൽ പായസം വരെ: ഓണസദ്യ കഴിക്കേണ്ട ശരിയായ ക്രമം
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി