AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru Power Cut: ബെംഗളൂരുവില്‍ ഒരിടത്തും കറണ്ടുണ്ടാകില്ല; വൈദ്യുതി മുടക്കം രണ്ട് ദിവസത്തേക്ക്

Bengaluru Power Outage February 10 and 11: എല്ലാ മാസങ്ങളും ബെസ്‌കോം നടത്തുന്ന അറ്റക്കുറ്റപ്പണികളുടെ ഭാഗമായി ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളില്‍ ഫെബ്രുവരി 10, 11 തീയതികളില്‍ വൈദ്യുതി മുടങ്ങും. ജനങ്ങള്‍ക്ക് മുന്‍കരുതല്‍ സ്വീകരിക്കാന്‍ നിര്‍ദേശം.

Bengaluru Power Cut: ബെംഗളൂരുവില്‍ ഒരിടത്തും കറണ്ടുണ്ടാകില്ല; വൈദ്യുതി മുടക്കം രണ്ട് ദിവസത്തേക്ക്
പ്രതീകാത്മക ചിത്രം Image Credit source: Bloomberg Creative/Getty Images
Shiji M K
Shiji M K | Published: 09 Feb 2026 | 01:32 PM

ബെംഗളൂരു: കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ വീണ്ടും വൈദ്യുതി മുടങ്ങാന്‍ പോകുന്നു. ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്‌കോം) മാസാമാസം നടത്തുന്ന അറ്റക്കുറ്റപ്പണികളുടെ ഭാഗമായാണ് വൈദ്യുതി മുടക്കം. ഫെബ്രുവരി 10, 11 തീയതികളില്‍ ബെംഗളൂരുവിലുടനീളമുള്ള നിരവധി പ്രദേശങ്ങളില്‍ ഉള്‍പ്പെടെ മണിക്കൂറുകളോളം വൈദ്യുതി ഉണ്ടായിരിക്കില്ല.

ഫെബ്രുവരി 10ലെ വൈദ്യുതി മുടക്കം

ഫെബ്രുവരി 10 ചൊവ്വാഴ്ച രാവിലെ 10 മുതല്‍ 5 മണി വരെ വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങള്‍- ബിഡബ്ല്യുഎസ്എസ്ബി എസ്ടിപി, ജക്കസാന്ദ്ര, ടീച്ചേഴ്‌സ് കോളനി, എച്ച്എസ്ആര്‍ ലേഔട്ട് അഞ്ചാം സെക്ടര്‍, വെങ്കടപുര, ഗ്രീനേജ് അപ്പാര്‍ട്ടുമെന്റുകള്‍, കോറമംഗല എക്സ്റ്റന്‍ഷന്‍, ചെന്നകേശവ നഗര്‍, ഹൊസ റോഡ്, സിംഗസാന്ദ്ര, ഹോംഗസാന്ദ്ര, എഇസിഎസ് ലേഔട്ട് എ, ബി ബ്ലോക്കുകള്‍, ഹുസ്‌കൂര്‍, നാഗ്‌നത, ഹുസ്‌കൂര്‍, നാഗ്‌നാഥ, ദൊഡ്ഡനാഗമംഗല, പരപ്പന അഗ്രഹാര, ചിക്കത്തോഗൂര്‍, ബെല്ലന്ദൂര്‍-2, മഹാവീര്‍ റാഞ്ചസ് അപ്പാര്‍ട്ട്‌മെന്റ്, ഐബിഎം, ഐബിഎം ഡി ബ്ലോക്ക്, കോറമംഗല എക്സ്റ്റന്‍ഷന്‍, ജക്കസാന്ദ്ര എക്സ്റ്റന്‍ഷന്‍, ഒന്നാം ബ്ലോക്ക്.

ഫെബ്രുവരി 10ന് രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങള്‍- കാവേരി നഗര്‍, ഹുളിമാവ്, അക്ഷയ നഗര്‍, ഹോംഗസാന്ദ്ര, ബിടിഎസ് ലേഔട്ട്, കൊടിചിക്കനഹള്ളി, ഇലക്ട്രോണിക്സ് സിറ്റി ഫേസ്-2, വീരസാന്ദ്ര, ദൊഡ്ഡനാഗമംഗല, ചൊക്കസാന്ദ്ര, ഐബിഎം, ഗുരുപ്പനപാളയ, ശോഭാ മൊര്‍സാരിയ അപ്പാര്‍ട്ട്മെന്റ്സ്, ബന്നാര്‍ഘട്ട നഗര് 1 സ്റ്റേറ്റ്, ബിടിഎം, ബിടിഎം, ബിടിഎം.

ഫെബ്രുവരി 11ലെ വൈദ്യുതി മുടക്കം

രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങള്‍- ലക്ഷ്മി ലേഔട്ട്, സൗത്ത് സിറ്റി അപ്പാര്‍ട്ട്മെന്റ്സ്, കമ്മനഹള്ളി, ശാന്തിനികേതന സ്‌കൂള്‍, ഇലക്ട്രോണിക്സ് സിറ്റി ഫേസ്-1, ദൊഡ്ഡത്തോഗൂര്‍, ബൊമ്മനഹള്ളി, എന്‍ജെആര്‍ ലേഔട്ട്, ചിക്കത്തോഗൂര്‍, ഹൊംഗസാന്ദ്ര, കൊന്നപ്പന അഗ്രഹാര.

Also Read: Bengaluru Vande Bharat: ബെംഗളൂരുവില്‍ നിന്നും പുതിയ വന്ദേ ഭാരതിന് തുടക്കം; സര്‍വീസ് ഈ ദിവസങ്ങളില്‍

രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങള്‍- കോറമംഗല, നേത്രാവതി ബ്ലോക്ക്, ജ്യോതിനിവാസ് കോളേജ്, ഗോദാവരി ബ്ലോക്ക്, എസ്ടി ബെഡ്, ജുഡീഷ്യല്‍ ബ്ലോക്ക്, കെഎംഎല്‍ വില്ലേജ്, കപില ബ്ലോക്ക്, രഹേജ ടവര്‍, പ്രസ്റ്റീജ് സ്റ്റാര്‍ ടെക് പാര്‍ക്ക്, ബി നാഗസാന്ദ്ര, എന്‍എഎല്‍ റോഡ്, എസ്ആര്‍ ലേഔട്ട്, എന്‍ആര്‍ ലേഔട്ട്, പിആര്‍ ലേഔട്ട്, അമര്‍ജ്യോതി ലേഔട്ട് വെസ്റ്റ് വിംഗ്, വിനായകനഗര്‍, വിംഗ് ടണല്‍ റോഡ്, കോറമംഗല ഇന്‍ഡസ്ട്രിയല്‍ ഏരിയ അഞ്ചാം ബ്ലോക്ക്, മഡിവാല, വെങ്കിടേശ്വര ലേഔട്ട്, ചിക്ക അഡുഗോഡി, സെന്റ് ജോണ്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, ജോഗി കോളനി, സിഎആര്‍ പോലീസ് ക്വാര്‍ട്ടേഴ്സ്, അഡുഗോഡി മെയിന്‍ റോഡ്, സെന്റ് ജോണ്‍സ് ഹോസ്പിറ്റല്‍, മാരുതി നഗര്‍, ഡോളര്‍ സ്‌കീം കോളനി, 100 അടി റിംഗ് റോഡ്, ഒറാക്കിള്‍, ബന്നാര്‍ഘട്ട റോഡ്, കെഎച്ച്ബി കോളനി, മൈക്കോ ലേഔട്ട് 3, 7 ബ്ലോക്കുകള്‍, കോറമംഗല 3 മുതല്‍ 6 വരെ ബ്ലോക്കുകള്‍, ഭുവനപ്പ ലേഔട്ട്, കാവേരി ലേഔട്ട്, കൃഷ്ണ നഗര്‍ ഇന്‍ഡസ്ട്രിയല്‍ ലേഔട്ട്, എസ്ജി പാല്യ, മഡിവാല മാര്‍ക്കറ്റ്, സിദ്ധാര്‍ത്ഥ കോളനി.

Follow Us