Bengaluru Weather: മഴയില്‍ വലഞ്ഞ് ബെംഗളൂരു; ഇടിമിന്നലും കാറ്റും ശക്തം

Heavy Rain Alert on March 30 Monday in Bengaluru: മഴയോടൊപ്പം മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിച്ച കാറ്റും, ആലിപ്പഴ വര്‍ഷവും നഗരവാസികളെ ദുരിതത്തിലാക്കി. മഴയെ തുടര്‍ന്ന് പല പ്രദേശങ്ങളിലും വൈദ്യുതി തടസവും ഗതാഗതക്കുരുക്കും ഉണ്ടായി.

Bengaluru Weather: മഴയില്‍ വലഞ്ഞ് ബെംഗളൂരു; ഇടിമിന്നലും കാറ്റും ശക്തം

പ്രതീകാത്മക ചിത്രം

Published: 

30 Mar 2026 | 07:28 AM

ബെംഗളൂരു: ബെംഗളൂരുവില്‍ വേനല്‍ മഴ തുടരുന്നു. ഞായറാഴ്ച വൈകിട്ടോടെ നഗരത്തിന്റെ പല ഭാഗങ്ങളിലേക്കും മഴയെത്തി. കൂടെ ശക്തമായ കാറ്റും ഇടിമിന്നലുമുണ്ട്. തിങ്കളാഴ്ചയും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോലാര്‍, ചിക്കമംഗളൂരു, ഹാവേരി എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസം മഴ പെയ്തു. പെട്ടെന്നെത്തിയ മഴ നഗരവാസികളുടെ ജീവിതത്തെയും ഗുരുതരമായി ബാധിക്കുന്നുണ്ട്.

മഴയോടൊപ്പം മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിച്ച കാറ്റും, ആലിപ്പഴ വര്‍ഷവും നഗരവാസികളെ ദുരിതത്തിലാക്കി. മഴയെ തുടര്‍ന്ന് പല പ്രദേശങ്ങളിലും വൈദ്യുതി തടസവും ഗതാഗതക്കുരുക്കും ഉണ്ടായി.

മാര്‍ച്ച് മാസത്തില്‍ ഇതുവരെ ബെംഗളൂരു നഗരത്തില്‍ 27.2 മില്ലിമീറ്റര്‍ മഴ ലഭിച്ചു. മാര്‍ച്ച് മാസത്തിലെ ശരാശരി മഴയുടെ ഇരട്ടിയാണിത്. എച്ച്എഎല്‍ വിമാനത്താവളത്തില്‍ 9 മില്ലിമീറ്റര്‍, കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്തില്‍ 94.4 മില്ലിമീറ്റര്‍, ജികെവികെ 38.2 മില്ലിമീറ്റര്‍ എന്നിങ്ങനെയാണ് ലഭിച്ച മഴയുടെ അളവിലുണ്ടായ വര്‍ധനവ്.

രണ്ട് ദിവസം മഴ തുടരും

ബെംഗളൂരുവില്‍ അടുത്ത രണ്ട് ദിവസത്തേക്ക് ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചത്. 48 മണിക്കൂര്‍ മേഘാവൃതമായ അന്തരീക്ഷമായിരിക്കും. വൈകുന്നേരമോ രാത്രിയോ മഴയും ഇടിമിന്നലും ഉണ്ടാകാനുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. നഗരത്തിലെ പരമാവധി താപനില 35 ഡിഗ്രി സെല്‍ഷ്യസായിരിക്കും.

Also Read: Bengaluru Weather: ജാഗ്രതയോടെ തുടരാം; ബെംഗളൂരുവില്‍ അതിശക്തമായ മഴ വരുന്നു

മല്ലേശ്വരം, മജസ്റ്റിക്, ഹൈഗ്രൗണ്ട്‌സ്, ഫ്രീഡം പാര്‍ക്ക്, ബെംഗളൂരു അര്‍ബന്‍, ബെംഗളൂരു റൂറല്‍, ചിക്കബെല്ലാപൂര്‍, കോലാര്‍, ചാമരാജനഗര്‍, രാമനഗര എന്നിവിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴയ്‌ക്കൊപ്പം ആലിപ്പഴ വര്‍ഷത്തിനുള്ള സാധ്യതയും കൂടുതലാണ്.

Follow Us
Related Stories
Fuel Price Hike: ചതിച്ചാശാനേ… ഇന്ധനവിലയിൽ വീണ്ടും വർധന; പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയും കൂടി
Namma Metro: നമ്മ മെട്രോ മഡവര-തുംകുരു പാതയ്ക്ക് വേഗത കൂടുന്നു; നിര്‍ണായക നീക്കവുമായി ബിഎംആര്‍സിഎല്‍
Bengaluru Pod Taxi: കുരുക്കെല്ലാം അഴിഞ്ഞു, ബെംഗളൂരുവില്‍ ഇനി പോഡ് ടാക്‌സി കാലം; റോപ്പ്‌വേകളും ഉടനെത്തും
Bakrid 2026: പൊതുസ്ഥലങ്ങളിൽ നമസ്കാരവും മൃഗബലിയും പാടില്ല, ബക്രീദിന് മുന്നോടിയായി ഡൽഹി, യുപി, ബംഗാൾ സംസ്ഥാനങ്ങളിൽ കടുത്ത നിയന്ത്രണം
Marco Rubio India Visit: മോദിയും ട്രംപും തമ്മില്‍ ആഴത്തിലുള്ള ബന്ധം; മാര്‍ക്കോ റൂബിയോ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
Namma Metro: മെയ് 24ന് നമ്മ മെട്രോ സര്‍വീസുകള്‍ 7 മണിക്കല്ല; സമയത്തില്‍ മാറ്റം, കാരണക്കാര്‍ ഇവര്‍
വെളുത്തുള്ളി ഫ്രിഡ്ജിലാണോ പുറത്താണോ വെക്കേണ്ടത്?
58 മണിക്കൂറില്‍ 100 കോടി തൂക്കി ദൃശ്യം
പ്രഭാതഭക്ഷണം സ്കിപ്പ് ചെയ്യേണ്ട, ഇതാ ഒരു പകരക്കാരൻ
ഈച്ചയെ കൊണ്ട് പൊറുതിമുട്ടിയോ? തുരത്താൻ വഴിയുണ്ട്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്