Bengaluru Memu: ഈ ട്രെയിന്‍ ബെംഗളൂരുവിലേക്ക് പോകില്ല; ദുരിതത്തിലായി യാത്രക്കാര്‍

Bengaluru Bangarapet MEMU Train Service Issue: 2017 ജനുവരിയിലാണ് ബെംഗളൂരു മുതല്‍ വൈറ്റ്ഫീല്‍ഡ് വരെ മെമു ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്. പിന്നീട് 2019ല്‍ ട്രെയിന്‍ ബംഗരാപേട്ടിലേക്ക് നീട്ടി. എന്നാല്‍ കൊവിഡ് വന്നതോടെ ഈ സര്‍വീസ് നിര്‍ത്തിവെച്ചെങ്കിലും പിന്നീട് എട്ട് മാസങ്ങള്‍ക്ക് ശേഷം ഫെബ്രുവരി 1ന് പുനരാരംഭിച്ചു.

Bengaluru Memu: ഈ ട്രെയിന്‍ ബെംഗളൂരുവിലേക്ക് പോകില്ല; ദുരിതത്തിലായി യാത്രക്കാര്‍

ട്രെയിന്‍

Published: 

09 Feb 2026 | 11:54 AM

ബെംഗളൂരു: ബെംഗളൂരു-ബംഗരാപേട്ട് മെമു ട്രെയിന്‍ ക്രാന്തിവീര്‍ സാംഗൊല്ലി രായണ്ണ (കെഎസ്ആര്‍) സ്റ്റേഷനിലേക്ക് എത്താതായിട്ട് നാളുകള്‍ പിന്നിടുന്നു. വൈറ്റ്ഫീല്‍ഡ് വരെയാണ് നിലവില്‍ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. ട്രെയിന്‍ വൈറ്റ്ഫീല്‍ഡില്‍ സര്‍വീസ് അവസാനിപ്പിക്കുന്നത് വഴി ദുരിതത്തിലാകുന്നത് നിരവധി യാത്രക്കാരാണ്. ട്രാക്കിന്റെ ഉള്‍പ്പെടെ അറ്റക്കുറ്റപ്പണികള്‍ കാരണമായിരുന്നു സര്‍വീസില്‍ മാറ്റം വരുത്തിയത്.

2017 ജനുവരിയിലാണ് ബെംഗളൂരു മുതല്‍ വൈറ്റ്ഫീല്‍ഡ് വരെ മെമു ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്. പിന്നീട് 2019ല്‍ ട്രെയിന്‍ ബംഗരാപേട്ടിലേക്ക് നീട്ടി. എന്നാല്‍ കൊവിഡ് വന്നതോടെ ഈ സര്‍വീസ് നിര്‍ത്തിവെച്ചെങ്കിലും പിന്നീട് എട്ട് മാസങ്ങള്‍ക്ക് ശേഷം ഫെബ്രുവരി 1ന് പുനരാരംഭിച്ചു.

ബെംഗളൂരു കന്റോണ്‍മെന്റ്, ബയപ്പനഹള്ളി, കൃഷ്ണരാജപുര, വൈറ്റ്ഫീല്‍ഡ്, ദേവഗൊണ്ടി, മാലൂര്‍, ടെക്കല്‍ എന്നീ സ്റ്റേഷനുകളില്‍ ഈ ട്രെയിനിന് സ്റ്റോപ്പുണ്ടായിരുന്നു. എന്നാല്‍ പിന്നീട് കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ നടന്ന നവീകരണം പ്രവര്‍ത്തനങ്ങളും നാല് ട്രാക്കുകളുടെ നിര്‍മാണവും കാരണം, വൈറ്റ്ഫീല്‍ഡിനും ബംഗരാപേട്ടിനും ഇടയിലാണ് ട്രെയിനിന്റെ യാത്ര. ഒന്നരവര്‍ഷത്തോളമായി ഈ മെമു ട്രെയിന്‍ ബെംഗളൂരുവിലേക്ക് എത്തിയിട്ട്.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഈ ട്രെയിനിന്റെ കെഎസ്ആര്‍ ബെംഗളൂരു വരെയുള്ള സര്‍വീസ് റെയില്‍വേ നിര്‍ത്തിവെച്ചത്. എന്നാല്‍ നിലവില്‍ മറ്റെല്ലാ ട്രെയിനുകളുടെ യാത്രയും പഴയതുപോലെയായി. എന്തുകൊണ്ടാണ് മെമു ട്രെയിന്‍ വൈറ്റ്ഫീല്‍ഡില്‍ വെച്ച് യാത്ര അവസാനിപ്പിക്കുന്നതെന്ന് അറിയില്ലെന്ന് യാത്രക്കാര്‍ പറയുന്നു.

Also Read: Bengaluru Vande Bharat: ബെംഗളൂരുവില്‍ നിന്നും പുതിയ വന്ദേ ഭാരതിന് തുടക്കം; സര്‍വീസ് ഈ ദിവസങ്ങളില്‍

മെമു ഇല്ലാതായതോടെ ദുരിതത്തിലായ യാത്രക്കാര്‍ ബെംഗളൂരു മുതല്‍ ചെന്നൈ വരെ പോകുന്ന ബൃന്ദാവന്‍ എക്‌സ്പ്രസ് ട്രെയിനിന്റെ സര്‍വീസില്‍ മാറ്റം വരുത്തണമെന്ന ആവശ്യം ഉന്നയിക്കുന്നുണ്ട്. ഉച്ചകഴിഞ്ഞ് 3.15നാണ് കെഎസ്ആര്‍ ബെംഗളൂരുവില്‍ നിന്ന് ഈ ട്രെയിന്‍ പുറപ്പെടുക. കെആര്‍ പുരയിലും പിന്നീട് ബംഗരാപേട്ടിലുമാണ് ബൃന്ദാവന്‍ എക്‌സ്പ്രസിന് സ്റ്റോപ്പുള്ളത്.

ബയപ്പനഹള്ളി, വൈറ്റ്ഫീല്‍ഡ്, ദേവഗൊണ്ടി, മാലൂര്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ ഈ ട്രെയിന്‍ കൊണ്ട് യാതൊരുവിധ പ്രയോജനവുമില്ല. അതിനാല്‍ തന്നെ ബൃന്ദാവന്‍ എക്‌സ്പ്രസ് ട്രെയിനിന്റെ സ്‌റ്റോപ്പുകളുടെ കാര്യത്തില്‍ ക്രമീകരണം വേണം, അല്ലാത്തപക്ഷം മെമു കെഎസ്ആറില്‍ നിന്ന് സര്‍വീസ് നടത്തണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.

Loading...
Unable to load recommendations.
Follow Us
Related Stories
കൈയിൽ കയറിപ്പിടിച്ചു, മടങ്ങാതെ ഫ്ലാറ്റിന് മുന്നിൽ തന്നെ നിന്നു; ബെംഗളൂരുവിൽ റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം
Special Parliament Session: മണ്ഡലപുനർനിർണയവും വനിത സംവരണവും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് വീണ്ടും നീക്കം
പങ്കെടുക്കരുത്, തിരംഗ മാർച്ചിൽ 11 പേർ മതിയെന്ന് പോലീസ്; ദേശീയപതാക ഉയർത്താനും പോലീസ് അനുമതി വേണോയെന്ന് സിജെപി
ഒന്നര വയസ്സുകാരിയെ ഫ്ലാറ്റിൻ്റെ ആറാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞു; പത്തുവയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ
Namma Metro: പിങ്ക്, ബ്ലൂ ലൈനുകൾ ഒരുങ്ങുന്നു; ബെംഗളൂരു മെട്രോയുടെ പുതിയ സമയക്രമം
Reema Nanavaty: ഇന്ത്യൻ സാമൂഹിക പ്രവർത്തക റീമ നാനാവതിക്ക് ഹിലരി ക്ലിന്റൺ പുരസ്കാരം
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?