AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru Vande Bharat: ബെംഗളൂരുവില്‍ നിന്നും പുതിയ വന്ദേ ഭാരതിന് തുടക്കം; സര്‍വീസ് ഈ ദിവസങ്ങളില്‍

Bengaluru to Mangaluru Vande Bharat Train: വൈദ്യുതീകരണവും സുരക്ഷാ സര്‍ട്ടിഫിക്കേഷനുകളും പൂര്‍ത്തിയാക്കിയ ശേശം പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

Bengaluru Vande Bharat: ബെംഗളൂരുവില്‍ നിന്നും പുതിയ വന്ദേ ഭാരതിന് തുടക്കം; സര്‍വീസ് ഈ ദിവസങ്ങളില്‍
Vande BharatImage Credit source: TV9 Network
Shiji M K
Shiji M K | Published: 09 Feb 2026 | 07:36 AM

ബെംഗളൂരു: കര്‍ണാടകയ്ക്ക് മറ്റൊരു വന്ദേ ഭാരത് കൂടി സമ്മാനിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. കര്‍ണാടകയില്‍ നിലവില്‍ 22 വന്ദേ ഭാരത് ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. ഇവയില്‍ 7 ട്രെയിനുകള്‍ ബെംഗളൂരു കേന്ദ്രീകരിച്ച് സര്‍വീസ് നടത്തുന്നവയാണ്. ഇക്കൂട്ടത്തിലേക്കാണ് പുതിയ ട്രെയിന്‍ കൂടി എത്തുന്നത്. ബെംഗളൂരു മുതല്‍ മംഗളൂരു വരെയായിരിക്കും പുതിയ ട്രെയിനിന്റെ സഞ്ചാരം.

മംഗളൂരുവിനും ബെംഗളൂരുവിനും ഇടയിലുള്ള യാത്രാ ക്ലേശം കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് പുതിയ ട്രെയിനിന്റെ വരവ്. വൈദ്യുതീകരണവും സുരക്ഷാ സര്‍ട്ടിഫിക്കേഷനുകളും പൂര്‍ത്തിയാക്കിയ ശേശം പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

ബെംഗളൂരു-മംഗളൂരു ട്രെയിന്‍ സവിശേഷതകള്‍

  • കവച് സുരക്ഷ
  • ജെര്‍ക്ക് ഫ്രീ സെമി പെര്‍മനന്റ് കപ്ലറുകള്‍
  • ഓട്ടോമാറ്റിക് പ്ലഗ് ഡോറുകള്‍
  • എല്ലാ കോച്ചുകളിലും അടിയന്തര അലാറം പുഷ് ബട്ടണുകള്‍ ടോക്ക് ബാക്ക് യൂണിറ്റുകളും
  • ഇലക്ട്രിക്കല്‍ കാബിനറ്റുകളിലും ടോയ്‌ലറ്റുകളിലും എയറോസോള്‍
  • അടിസ്ഥാനമാക്കിയുള്ള അഗ്നി സുരക്ഷ ക്രമീകരണങ്ങള്‍
  • എല്ലാ കോച്ചുകളിലും സിസിടിവി
  • ദിവ്യാഗ യാത്രകാര്‍ക്കായി പ്രത്യേക ശൗചാലയം

Also Read: Bengaluru-Coimbatore Train: ഇവിടെ നിന്നും ബെംഗളൂരുവിലേക്ക് ട്രെയിനായി, അതും ഡബിള്‍ ഡെക്കര്‍

നിലവിലെ വന്ദേ ഭാരത് എക്‌സ്പ്രസുകള്‍

  1. 20661/20662 കെഎസ്ആര്‍ ബെംഗളൂരു – ധാര്‍വാഡ് വന്ദേ ഭാരത് എക്‌സ്പ്രസ്
  2. 20703/20704 കചെഗുഡ – യശ്വന്ത്പൂര്‍ വന്ദേ ഭാരത് എക്‌സ്പ്രസ്
  3. 20641/20642 ബംഗളൂരു കാന്ത്. – കോയമ്പത്തൂര്‍ വന്ദേ ഭാരത് എക്‌സ്പ്രസ്
  4. 22231/22232 കലബുറഗി – എസ്എംവിടി ബെംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ്
  5. 20671/20672 മധുര – ബംഗളൂരു കാന്ത്. വന്ദേ ഭാരത് എക്‌സ്പ്രസ്
  6. 26751/26752 ബെലഗാവി – കെഎസ്ആര്‍ ബെംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ്
  7. 26651/26652 കെഎസ്ആര്‍ ബെംഗളൂരു – എറണാകുളം വന്ദേ ഭാരത് എക്‌സ്പ്രസ്
  8. 20607/20608 എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ – മൈസൂരു വന്ദേ ഭാരത് എക്‌സ്പ്രസ്
  9. 20669/20670 ഹുബ്ബള്ളി – പൂനെ വന്ദേ ഭാരത് എക്‌സ്പ്രസ്
  10. 20645/20646 മഡ്ഗാവ് – മംഗളൂരു സെന്‍ട്രല്‍ വന്ദേ ഭാരത് എക്‌സ്പ്രസ്
  11. 20663/20664 മൈസൂരു – എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ വന്ദേ ഭാരത് എക്‌സ്പ്രസ്

Follow Us