AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru-Coimbatore Train: ഇവിടെ നിന്നും ബെംഗളൂരുവിലേക്ക് ട്രെയിനായി, അതും ഡബിള്‍ ഡെക്കര്‍

Bengaluru Coimbatore Uday Double Decker Express to Pollachi: പൊള്ളാച്ചി, കിണത്തുകടവ്, ആനമലൈ, വാല്‍പ്പാറ എന്നീ നാല് സ്ഥലങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കോയമ്പത്തൂര്‍ ജില്ലയിലെ പൊള്ളാച്ചി ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ഈ ട്രെയിനെത്തുന്നത് ഏറെ ഉപകാരപ്പെടും.

Bengaluru-Coimbatore Train: ഇവിടെ നിന്നും ബെംഗളൂരുവിലേക്ക് ട്രെയിനായി, അതും ഡബിള്‍ ഡെക്കര്‍
ട്രെയിന്‍ Image Credit source: Southern Railway Facebook Page
Shiji M K
Shiji M K | Published: 08 Feb 2026 | 09:56 AM

കോയമ്പത്തൂര്‍: ബെംഗളൂരുവിലേക്ക് ധാരാളം ട്രെയിനുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സര്‍വീസ് നടത്തുന്നു. കോയമ്പത്തൂരില്‍ നിന്നും ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണവും നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. എന്നാല്‍ പലപ്പോഴും യാത്രക്കാരുടെ എണ്ണം പൂര്‍ണമായും ഉള്‍ക്കൊള്ളുന്നതിന് സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ പര്യാപ്തമാകാറില്ല. ഇതേതുടര്‍ന്ന് കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന ആവശ്യവും എപ്പോഴും ശക്തമാണ്.

എന്നാല്‍, പൊള്ളാച്ചിയില്‍ നിന്നും ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കായി നിലവില്‍ ഒരു ട്രെയിന്‍ പോലുമില്ല. അതിനാല്‍ കോയമ്പത്തൂര്‍-ബെംഗളൂരു ഉദയ് ഡബിള്‍ ഡെക്കര്‍ എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് പൊള്ളാച്ചി വരെ നീട്ടണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

പൊള്ളാച്ചി, കിണത്തുകടവ്, ആനമലൈ, വാല്‍പ്പാറ എന്നീ നാല് സ്ഥലങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കോയമ്പത്തൂര്‍ ജില്ലയിലെ പൊള്ളാച്ചി ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ഈ ട്രെയിനെത്തുന്നത് ഏറെ ഉപകാരപ്പെടും.

2015ല്‍ പാലക്കാട്-ദിണ്ടിഗല്‍ ബ്രോഡ്-ഗേജ് പാതയും, 2017ല്‍ പൊള്ളാച്ചി-പോഡനൂര്‍ പാതയുടെ നിര്‍മാണവും പൂര്‍ത്തിയായെങ്കിലും ഇതുവഴി സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം വളരെ കുറവാണ്. ടൂറിസം, തീര്‍ത്ഥാടനം, വ്യാപാരം എന്നിവയുമായി ബന്ധപ്പെട്ട യാത്രകള്‍ക്ക് ഈ റൂട്ട് വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. എന്നാല്‍ മതിയായ ട്രെയിനുകള്‍ ഇല്ലാത്തത് യാത്രക്കാരെ നിരാശരാക്കുന്നു.

Also Read: Bengaluru Vande Bharat: ബെംഗളൂരുവിലേക്ക് ഒരു വന്ദേഭാരത് കൂടി…കാത്തിരിപ്പ് അവസാനിച്ചു

പൊള്ളാച്ചിയില്‍ നിന്നും ആയിരക്കണക്കിനാളുകള്‍ ബെംഗളൂരുവിലേക്ക് ജോലിക്കും മറ്റുമായി യാത്ര ചെയ്യുന്നു. കൂടാതെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ആവശ്യത്തിനും ബെംഗളൂരു പൊള്ളാച്ചി നിവാസികളില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. എന്നാല്‍ പൊള്ളാച്ചിയിലേക്ക് ബെംഗളൂരുവില്‍ നിന്ന് നേരിട്ട് ട്രെയിനില്ല. പൊള്ളാച്ചിയിലേക്ക് കോയമ്പത്തൂര്‍-ബെംഗളൂരു ട്രെയിന്‍ നീട്ടുന്നത് ആളുകള്‍ക്ക് ഗുണം ചെയ്യുമെന്ന് പൊള്ളാച്ചി ട്രെയിന്‍ പാസഞ്ചേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സെക്രട്ടറി ടി കൃഷ്ണ ബാലാജി പറഞ്ഞു.

കോയമ്പത്തൂര്‍-ബെംഗളൂരു ഉദയ് എക്‌സ്പ്രസ് വാരാന്ത്യങ്ങളിലും തിങ്കളാഴ്ചകളഴിലും മാത്രമേ പൂര്‍ണശേഷിയില്‍ സര്‍വീസ് നടത്തുന്നുള്ളൂ. പൊള്ളാച്ചി വഴി ട്രെയിന്‍ സര്‍വീസ് നടത്തുകയാണെങ്കില്‍ എല്ലാ ദിവസവും ധാരാളം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുമെന്ന് ബാലാജി കൂട്ടിച്ചേര്‍ത്തു.

Follow Us