Bengaluru-Delhi Train: ബെംഗളൂരുവില്‍ നിന്ന് വീണ്ടും പുതിയ ട്രെയിന്‍; സര്‍വീസ് ഈ ദിവസങ്ങളില്‍

Bengaluru to Delhi Special Single Trip Train Announced: യശ്വന്ത്പൂരിനും ഹസ്രത്ത് നിസാമുദീനും ഇടയില്‍ സര്‍വീസ് നടത്തുന്ന ട്രെയിനാണ് ബെംഗളൂരുവിലേക്കും എത്തുന്നത്. 23 കോച്ചുകളുള്ള ഈ ട്രെയിന്‍ കാച്ചെഗുഡ വഴി സര്‍വീസ് നടത്തുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.

Bengaluru-Delhi Train: ബെംഗളൂരുവില്‍ നിന്ന് വീണ്ടും പുതിയ ട്രെയിന്‍; സര്‍വീസ് ഈ ദിവസങ്ങളില്‍

ട്രെയിന്‍

Published: 

18 Feb 2026 | 07:21 PM

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുതിയ ട്രെയിന്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ. ഹോളി ആഘോഷത്തിന്റെ ഭാഗമായി 1,500 അധിക ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണിത്. യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് ബെംഗളൂരു-ഡല്‍ഹി റൂട്ടിലെ ട്രെയിനിന്റെ വരവ്.

യശ്വന്ത്പൂരിനും ഹസ്രത്ത് നിസാമുദീനും ഇടയില്‍ സര്‍വീസ് നടത്തുന്ന ട്രെയിനാണ് ബെംഗളൂരുവിലേക്കും എത്തുന്നത്. 23 കോച്ചുകളുള്ള ഈ ട്രെയിന്‍ കാച്ചെഗുഡ വഴി സര്‍വീസ് നടത്തുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. ഫെബ്രുവരി 25ന് യശ്വന്ത്പൂരില്‍ നിന്ന് സര്‍വീസ് ആരംഭിച്ച് രണ്ട് ദിവസത്തിന് ശേഷം ഡല്‍ഹിയിലെത്തും.

ഐആര്‍സിടിസി വെബ്‌സൈറ്റും ആപ്പും വഴി യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. ട്രെയിനിന്റെ റൂട്ട് സമയം എന്നിവയുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ ചുവടെ.

എപ്പോള്‍ പുറപ്പെടും?

ഫെബ്രുവരി 25ന് രാത്രി 10.40ന് യശ്വന്ത്പൂരില്‍ നിന്നാണ് ട്രെയിന്‍ നമ്പര്‍ 06569 യാത്ര ആരംഭിക്കുക. ഫെബ്രുവരി 27ന് ഉച്ചയ്ക്ക് 2.45ന് ഹസ്രത്ത് നിസാമുദീനില്‍ ട്രെയിനെത്തും. മാര്‍ച്ച് 1നാണ് മടക്കയാത്ര. രാവിലെ 7 മണിക്ക് ഹസ്രത്ത് നിസാമുദീനില്‍ നിന്ന് ആരംഭിക്കുന്ന യാത്ര മാര്‍ച്ച് രണ്ടിന് രാത്രി 9.40ന് യശ്വന്ത്പൂരില്‍ അവസാനിക്കും.

Also Read: Bengaluru Train: ബെംഗളൂരുവിലെത്താന്‍ 6 മണിക്കൂര്‍ വേണ്ട; ഈ ട്രെയിനിലാകാം ഇനിയുള്ള യാത്ര

യശ്വന്ത്പൂരില്‍ നിന്ന് കാച്ചെഗുഡ വഴി ഹസ്രത്ത് നിസാമുദീനിലേക്കാവും ട്രെയിനിന്റെ സഞ്ചാരം. ബെംഗളൂരുവില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് ഈ ട്രെയിനിന്റെ വരവ് തീര്‍ത്തും ഗുണകരമാണ്. എന്നാല്‍ ട്രെയിന്‍ ഒറ്റത്തവണ സര്‍വീസ് നടത്താനാണ് നിലവില്‍ റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
കൈയിൽ കയറിപ്പിടിച്ചു, മടങ്ങാതെ ഫ്ലാറ്റിന് മുന്നിൽ തന്നെ നിന്നു; ബെംഗളൂരുവിൽ റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം
Special Parliament Session: മണ്ഡലപുനർനിർണയവും വനിത സംവരണവും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് വീണ്ടും നീക്കം
പങ്കെടുക്കരുത്, തിരംഗ മാർച്ചിൽ 11 പേർ മതിയെന്ന് പോലീസ്; ദേശീയപതാക ഉയർത്താനും പോലീസ് അനുമതി വേണോയെന്ന് സിജെപി
ഒന്നര വയസ്സുകാരിയെ ഫ്ലാറ്റിൻ്റെ ആറാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞു; പത്തുവയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ
Namma Metro: പിങ്ക്, ബ്ലൂ ലൈനുകൾ ഒരുങ്ങുന്നു; ബെംഗളൂരു മെട്രോയുടെ പുതിയ സമയക്രമം
Reema Nanavaty: ഇന്ത്യൻ സാമൂഹിക പ്രവർത്തക റീമ നാനാവതിക്ക് ഹിലരി ക്ലിന്റൺ പുരസ്കാരം
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?