AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bengaluru Train: ബെംഗളൂരുവിലെത്താന്‍ 6 മണിക്കൂര്‍ വേണ്ട; ഈ ട്രെയിനിലാകാം ഇനിയുള്ള യാത്ര

Bengaluru to Chennai Brindavan Express Stops: വിദ്യാഭ്യാസം, ജോലി, ബിസിനസ് തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായാണ് ആളുകള്‍ ബെംഗളൂരുവിനെ ആശ്രയിക്കുന്നത്. അതിനാല്‍ തന്നെ പലപ്പോഴും അവര്‍ക്ക് യാത്രാ സമയം കുറഞ്ഞുകിട്ടുന്നത് ഗുണം ചെയ്യും.

Bengaluru Train: ബെംഗളൂരുവിലെത്താന്‍ 6 മണിക്കൂര്‍ വേണ്ട; ഈ ട്രെയിനിലാകാം ഇനിയുള്ള യാത്ര
പ്രതീകാത്മക ചിത്രംImage Credit source: Amith Nag Photography/Moment/Getty Images
Shiji M K
Shiji M K | Updated On: 17 Feb 2026 | 08:48 PM

ബെംഗളൂരു: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ കര്‍ണാടകയിലെ പ്രമുഖ നഗരമായ ബെംഗളൂരുവുമായി ബന്ധിപ്പിച്ച് ധാരാളം ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ ഒട്ടനവധി ആളുകള്‍ ആശ്രയിക്കുന്ന ഈ നഗരത്തിലേക്ക് മതിയായ ട്രെയിനുകളില്ലെന്നാണ് യാത്രക്കാരുടെ ആക്ഷേപം. പലപ്പോഴും ആളുകള്‍ക്ക് ട്രെയിനുകളില്‍ ടിക്കറ്റ് പോലും ലഭിക്കാതെ വരുന്നു. ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകളുടെ കുറവും യാത്രക്കാരെ വലയ്ക്കുന്നുണ്ട്.

വിദ്യാഭ്യാസം, ജോലി, ബിസിനസ് തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായാണ് ആളുകള്‍ ബെംഗളൂരുവിനെ ആശ്രയിക്കുന്നത്. അതിനാല്‍ തന്നെ പലപ്പോഴും അവര്‍ക്ക് യാത്രാ സമയം കുറഞ്ഞുകിട്ടുന്നത് ഗുണം ചെയ്യും. എന്നാല്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയിനുകളുടെ അഭാവം യാത്രക്കാര്‍ക്ക് വെല്ലുവിളിയാണ്.

രാജ്യത്ത് നിലവില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ വേഗത്തില്‍ യാത്ര സാധ്യമാക്കുന്ന ഒന്നാണ് ബ്രിന്ദാവന്‍ എക്‌സ്പ്രസ്. ചെന്നൈ സെന്‍ട്രലില്‍ നിന്ന് കെഎസ്ആര്‍ ബെംഗളൂരുവിലേക്കാണ് ട്രെയിനിന്റെ യാത്ര. ഏകദേശം ആറ് മണിക്കൂറും 10 മിനിറ്റും കൊണ്ടും ഈ ട്രെയിന്‍ ബെംഗളൂരുവില്‍ എത്തിച്ചേരും.

സ്റ്റോപ്പുകള്‍

ചെന്നൈ സെന്‍ട്രല്‍, ആരക്കോണം, ഷോലിങ്കൂര്‍, വലാജാഹ് റോഡ്, കാട്പടി ജങ്ഷന്‍, അമ്പൂര്‍, വാണിയമ്പടി, ജോലാര്‍പെട്ടൈ, കുപ്പം, ബംഗാരപേട്ട്‌സ കൃഷ്ണരാജപുരം, ബെംഗളൂരു കന്റോണ്‍മെന്റ്, കെഎസ്ആര്‍ ബെംഗളൂരു എന്നിവിടങ്ങളില്‍ ട്രെയിനിന് സ്റ്റോപ്പുകളുണ്ട്.

Also Read: Bengaluru Train: ബെംഗളൂരു ട്രെയിനുകള്‍ക്ക് നയന്ദഹള്ളിയില്‍ സ്റ്റോപ്പ്; യാത്രക്കാര്‍ സന്തോഷിച്ചാട്ടെ

സമയക്രമം

എല്ലാ ദിവസവും സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ ഒന്ന് കൂടിയാണിത്. ട്രെയിന്‍ നമ്പര്‍ 12639 രാവിലെ 7.40ന് ചെന്നൈയില്‍ നിന്ന് യാത്ര ആരംഭിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ബെംഗളൂരുവില്‍ എത്തിച്ചേരുക.

ട്രെയിന്‍ നമ്പര്‍ 12640 എല്ലാ ദിവസവും ഉച്ചയ്ക്ക് 3.10ന് ബെംഗളൂരുവില്‍ നിന്ന് യാത്ര തിരിക്കും. രാത്രി 9.5ന് ട്രെയിന്‍ ചെന്നൈയില്‍ സെന്‍ട്രലില്‍ എത്തുന്നതാണ്.