Bengaluru Vande Bharat: ബെംഗളൂരുവിലേക്ക് രണ്ട് വന്ദേഭാരതുകള്‍; ഒന്ന് കോഴിക്കോട് വഴി?

Vande Bharat Sleeper Train Bengaluru to Kozhikode: 10 സ്ലീപ്പര്‍ റേക്കുകള്‍ മാര്‍ച്ച് മാസത്തോടെ വിതരണം ചെയ്യുന്നതിനായി ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിക്ക് ബിഇഎംഎല്‍ കരാര്‍ നല്‍കിയിരുന്നു. എന്നാല്‍ മാര്‍ച്ച് 31നകം റേക്കുകള്‍ വിതരണം ചെയ്യുന്ന നടപടി ഉണ്ടാകില്ലെന്ന് ഐസിഎഫ് വൃത്തങ്ങള്‍ പറയുന്നു.

Bengaluru Vande Bharat: ബെംഗളൂരുവിലേക്ക് രണ്ട് വന്ദേഭാരതുകള്‍; ഒന്ന് കോഴിക്കോട് വഴി?

വന്ദേ ഭാരത്

Updated On: 

17 Feb 2026 | 02:34 PM

ബെംഗളൂരു: രണ്ട് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ കൂടി സര്‍വീസിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. മാര്‍ച്ച് മാസത്തോടെ ഇവ ബെംഗളൂരുവിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ബെംഗളൂരു ആസ്ഥാനമായ പൊതുമേഖല സ്ഥാപനമായ ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ് (ബിഇഎംഎല്‍) ആണ് ട്രെയിനുകള്‍ പുറത്തിറക്കാന്‍ പോകുന്നത്.

10 സ്ലീപ്പര്‍ റേക്കുകള്‍ മാര്‍ച്ച് മാസത്തോടെ വിതരണം ചെയ്യുന്നതിനായി ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിക്ക് ബിഇഎംഎല്‍ കരാര്‍ നല്‍കിയിരുന്നു. എന്നാല്‍ മാര്‍ച്ച് 31നകം റേക്കുകള്‍ വിതരണം ചെയ്യുന്ന നടപടി ഉണ്ടാകില്ലെന്ന് ഐസിഎഫ് വൃത്തങ്ങള്‍ പറയുന്നു.

വന്ദേഭാരതിന്റെ മൂന്നാമത്തെയും നാലാമത്തെയും റേക്കുകള്‍ മാര്‍ച്ച് മാസം അവസാനിക്കും മുമ്പ് വിതരണം ചെയ്യാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഐസിഎഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ശേഷിക്കുന്ന റേക്കുകള്‍ പിന്നീടുള്ള മാസങ്ങളില്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ മാര്‍ച്ച് 31 ഓടെ കോച്ചുകള്‍ ബെംഗളൂരുവില്‍ എത്തിയാലും ഉടനെ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ സാധിക്കുകയില്ല. പരീക്ഷണയോട്ടം, പരിശോധനങ്ങള്‍ തുടങ്ങിയവയ്ക്ക് ശേഷമേ യാത്രക്കാര്‍ക്കായി വിട്ടുനല്‍കൂ. 10 കോച്ചുകളുള്ള ട്രെയിന്‍ നിര്‍മിച്ചുനല്‍കാനുള്ള സമയപരിധി ഓഗസ്റ്റ് മാസത്തില്‍ അവസാനിക്കും.

Also Read: Bengaluru Train: ബെംഗളൂരു ട്രെയിനുകള്‍ക്ക് നയന്ദഹള്ളിയില്‍ സ്റ്റോപ്പ്; യാത്രക്കാര്‍ സന്തോഷിച്ചാട്ടെ

അതേസമയം, ബെംഗളൂരുവിലേക്ക് കൂടുതല്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. അതിനാല്‍ തന്നെ സമീപഭാവിയില്‍ 260 റേക്കുകള്‍ കൂടി നിര്‍മിക്കാന്‍ റെയില്‍വേ മന്ത്രാലയം തീരുമാനിച്ചു. ഇതില്‍ 50 റേക്കുകള്‍ ഐസിഎഫ് ഫാക്ടറിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും ഇവയില്‍ 24 സ്ലീപ്പര്‍ കോച്ചുകളും പാന്‍ട്രി കാറുകളും ഉണ്ടായിരിക്കുമെന്നുമാണ് വിവരം.

കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് നേരിട്ട് വന്ദേഭാരത് ട്രെയിനുകള്‍ വേണമെന്ന ആവശ്യവും ശക്തമാകുന്ന സാഹചര്യത്തില്‍ റെയില്‍വേ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷ. അതിനാല്‍ പുതുതായി എത്തുന്ന രണ്ട് ട്രെയിനുകളില്‍ ഒന്ന് ചിലപ്പോള്‍ കോഴിക്കോട് വഴി സര്‍വീസ് നടത്താന്‍ സാധ്യതയുണ്ട്.

Loading...
Unable to load recommendations.
Follow Us
Related Stories
Starlink: ‘ഇന്ത്യയിൽ അതിവേഗ ഇൻ്റർനെറ്റ് നൽകാൻ ഞങ്ങൾ തയ്യാർ’; റിലയൻസിൻ്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇലോൺ മസ്കിൻ്റെ സ്റ്റാർലിങ്ക്
കൈയിൽ കയറിപ്പിടിച്ചു, മടങ്ങാതെ ഫ്ലാറ്റിന് മുന്നിൽ തന്നെ നിന്നു; ബെംഗളൂരുവിൽ റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം
Special Parliament Session: മണ്ഡലപുനർനിർണയവും വനിത സംവരണവും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് വീണ്ടും നീക്കം
പങ്കെടുക്കരുത്, തിരംഗ മാർച്ചിൽ 11 പേർ മതിയെന്ന് പോലീസ്; ദേശീയപതാക ഉയർത്താനും പോലീസ് അനുമതി വേണോയെന്ന് സിജെപി
ഒന്നര വയസ്സുകാരിയെ ഫ്ലാറ്റിൻ്റെ ആറാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞു; പത്തുവയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ
Namma Metro: പിങ്ക്, ബ്ലൂ ലൈനുകൾ ഒരുങ്ങുന്നു; ബെംഗളൂരു മെട്രോയുടെ പുതിയ സമയക്രമം
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?