AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto
വന്ദേഭാരത് എക്സപ്രസ്

വന്ദേഭാരത് എക്സപ്രസ്

ഇന്ത്യൻ റെയിൽവെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് അവതരിപ്പിച്ച പ്രീമിയം, സെമി-ഹൈസ്പീഡ് ട്രെയിൻ സർവീസാണ് വന്ദേഭാരത്. മേക്ക് ഇൻ ഇന്ത്യയുടെ മുദ്രാവാക്യം ഉയർത്തിപിടിച്ചുകൊണ്ട് ചെന്നൈയിലെ കോച്ച് ഫാക്ടിറിയിൽ പ്രത്യേകം ഡിസൈൻ ചെയ്ത് നിർമിച്ച ട്രെയിനാണ് വന്ദേഭാരത്. 2019ലാണ് വന്ദേഭാരത് സർവീസാരംഭിക്കുന്നത്. ഡൽഹിയിൽ നിന്നും വാരണാസിയിലേക്കായിരുന്നു ആദ്യ സർവീസ്. പ്രധാനമന്ത്രി നരേന്ദ്ര മോ​ദിയായിരുന്നു ആദ്യ സർവീസ് ഫ്ലാ​ഗ് ഓഫ് ചെയ്തത്. നിലവിൽ 51 വന്ദേഭാരത് സർവീസുകളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് കേരളത്തിലെ ആദ്യ വന്ദേഭാരത് സർവീസ് ആരംഭിക്കുന്നത്. കാസർകോഡ് നിന്നും തിരുവനന്തപുരത്തേക്കായിരുന്നു ആദ്യ സർവീസ്. കേരളത്തിൽ നിലവിൽ വന്ദേഭാരതിൻ്റെ രണ്ട് സർവീസുകളാണുള്ളത്. ഒന്ന് തിരുവനന്തപുരത്ത് നിന്നും കോട്ടയം വഴി മംഗളൂരുവിലേക്കും തിരുവനന്തുപരത്ത് നിന്നാരംഭിച്ച് ആലപ്പുഴ വഴി കാസർകോഡിലേക്കുമുള്ളതാണ് കേരളത്തിലെ വന്ദേഭാരത് സർവീസുകൾ. ഇരു ട്രെയിനുകൾ തിരികെ തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുകയും ചെയ്യും. രാജ്യത്ത് ഏറ്റവും കുറഞ്ഞ സ്പീഡിൽ വന്ദേഭാരത് എക്സ്പ്രസ് സർവീസ് നടത്തുന്നത് കേരളത്തിലാണ്. ഇനി വന്ദേഭാരതിൻ്റെ ദീർഘദൂര സ്ലീപ്പർ സർവീസുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ റെയിൽവെ

Read More

Vandebharat Sleeper: പരാതി വേണ്ട, വന്ദേ ഭാരത് സ്ലീപ്പറിൽ ഉടൻ നോൺ വെജ് എത്തും

Howrah-Kamakhya Vande Bharat sleeper train: ജനുവരി 17-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത ഈ ട്രെയിൻ രാത്രികാല സർവീസാണ് നടത്തുന്നത്. രാത്രി യാത്രകളിൽ മാംസാഹാരം ലഭ്യമല്ലാത്തതിനെക്കുറിച്ച് വൻതോതിൽ പരാതികൾ ഉയർന്നിരുന്നു.

Bengaluru Vande Bharat: ബെംഗളൂരു വന്ദേ ഭാരത് യാത്ര തുടങ്ങി; ഈ റൂട്ടിലെ സഞ്ചാരം ഇനി അതിവേഗം

Bengaluru Madurai Vande Bharat: ദിണ്ടിഗലില്‍ 2 മിനിറ്റ്, തിരുച്ചിറപ്പള്ളിയില്‍ 5 മിനിറ്റ്, കരൂരില്‍ 2 മിനിറ്റ്, നാമക്കലില്‍ 2 മിനിറ്റ്, സേലത്ത് 5 മിനിറ്റ്, കൃഷ്ണരാജപുരത്ത് 2 മിനിറ്റ് എന്നിങ്ങനെയാണ് ഓരോ സ്‌റ്റേഷനിലും ട്രെയിന്‍ നിര്‍ത്തുന്ന സമയം.

Bengaluru Vande Bharat Sleeper: ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട് വഴി വന്ദേ ഭാരത്; മലബാര്‍ യാത്രക്കാര്‍ക്ക് ആശ്വാസം

Bengaluru to Tamil Nadu Vande Bharat Sleeper: തിരുവനന്തപുരം മുതല്‍ ചെന്നൈ വരെയും, തിരുവനന്തപുരം മുതല്‍ ബെംഗളൂരു വരെയും, തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെയുമുള്ള റൂട്ടുകളാണ് വന്ദേ ഭാരതിന്റെ കാര്യത്തില്‍ കേരളത്തില്‍ പരിഗണനയിലുള്ളത്.

Amrit Bharat Express: വന്ദേ ഭാരതല്ല അമൃത് ഭാരത്, സൗകര്യങ്ങളിലും സ്പീഡിലും വലിയ മാറ്റം

Amrit Bharat Express vs Vande Bharat Express: വന്ദേ ഭാരത് എക്‌സ്പ്രസുകള്‍ എന്നാല്‍ രാജ്യത്തെ സെമി ഹൈ സ്പീഡ് ട്രെയിനുകളില്‍ ഒന്നാണ്. കൂടാതെ ഈ എസി ട്രെയിനുകള്‍ വേഗതയുടെ കാര്യത്തില്‍ മറ്റ് ട്രെയിനുകളെ തോല്‍പിക്കും. വന്ദേ സാധാരണ്‍ എന്നറിയപ്പെടുന്ന അമൃത് ഭാരത് ട്രെയിനുകള്‍ നോണ്‍ എസി ട്രെയിനാണ്.

Amrit Bharat Express Shedule : കേരളത്തിൻ്റെ അമൃത് ഭാരത് എക്സ്പ്രസിൻ്റെ ഷെഡ്യൂൾ എത്തി, സ്റ്റോപ്പുകളും സമയവും ഇതാ

Amrit Bharat Express Schedule comes out: വന്ദേഭാരത് ട്രെയിനുകൾക്ക് സമാനമായ പുഷ്-പുൾ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന അമൃത് ഭാരത് ട്രെയിനുകൾ കേരളത്തിലെ അന്തർസംസ്ഥാന യാത്രക്കാർക്ക് വലിയ ആശ്വാസമാകുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.

Vande Bharat Sleeper: യാത്രകള്‍ മനോഹരമാക്കാൻ പ്രാദേശിക വിഭവങ്ങളും; വന്ദേഭാരത് സ്ലീപ്പർ ട്രെയിനിലെ മെനു ഇങ്ങനെ

Vande Bharat Sleeper Train Food Menu: മികച്ച സൗകര്യങ്ങൾക്കൊപ്പം മികച്ച ഭക്ഷണങ്ങളാണ് യാത്രക്കാർക്ക് നൽകുന്നത്. പ്രാദേശിക വിഭവങ്ങളാണ് ട്രെയിനിൽ ലഭ്യമാക്കിയിട്ടുള്ളത്.

Bengaluru Vande Bharat: ബെംഗളൂരു വന്ദേ ഭാരത് എത്തി; ഇനി വിഷമം വേണ്ട, അതിവേഗം പോകാലോ

Bengaluru to Hyderabad Vande Bharat Express Timings: ബെംഗളൂരുവില്‍ നിന്നും വന്ദേ ഭാരത് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ജോലിക്കും വിദ്യാഭ്യാസത്തിനുമായി നഗരത്തിലേക്ക് എത്തുന്നയാളുകള്‍ക്ക് വന്ദേ ഭാരത് ട്രെയിനുകള്‍ ഒരു അനുഗ്രഹമാണെന്ന് പറയാം.

Vande Bharat Sleeper Train: വന്ദേ ഭാരത് സ്ലീപ്പർ, പുതപ്പിൽ പോലും പുതുമ; ഇനിയുമുണ്ട് പ്രത്യേകതകളേറെ

Viral Video of Vande Bharat Sleeper: യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കുന്നതിനായി അത്യാധുനിക സംവിധാനങ്ങളാണ് വന്ദേ ഭാരത് സ്ലീപ്പറിൽ ഒരുക്കിയിരിക്കുന്നത്. ഇപ്പോൾ ട്രെയിനിലെ പുതപ്പുകളിൽ വരുത്തിയിരിക്കുന്ന മാറ്റമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

Vande Bharat Sleeper: വന്ദേ ഭാരത് സ്ലീപ്പര്‍ 22ന് കുതിക്കും; പോകാന്‍ തയാറായിക്കോളൂ, ഇവിടെയെല്ലാം സ്‌റ്റോപ്പുണ്ട്

Guwahati (Kamakhya) to Howrah 972 KM in Just 14 Hours: ട്രെയിന്‍ നമ്പര്‍ 27576 വന്ദേ ഭാരത് സ്ലീപ്പര്‍ കാമാഖ്യ സ്റ്റേഷനില്‍ നിന്ന് ജനുവരി 22ന് വൈകിട്ട് 6.15ന് പുറപ്പെടും. പിറ്റേദിവസം രാവിലെ 8.15നാണ് ഹൗറയില്‍ എത്തിച്ചേരുക. 14 മണിക്കൂറിനുള്ളില്‍ 972 കിലോമീറ്റര്‍ ട്രെയിന്‍ സഞ്ചരിക്കും.

Vande Bharat Sleeper: ഒരു രൂപ പോലും റീഫണ്ട് കിട്ടില്ല; വന്ദേ ഭാരത് സ്ലീപ്പര്‍ യാത്രക്കാര്‍ക്ക് എട്ടിന്റെ പണി

Vande Bharat Sleeper Train New Ticket Cancellation Rules: നിലവില്‍ പുറത്തുവിട്ട ഉത്തരവ് അനുസരിച്ച് യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുതല്‍ എട്ട് മണിക്കൂര്‍ മുമ്പ് വരെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താല്‍ 50 ശതമാനം തുക ക്യാന്‍സലേഷന്‍ ചാര്‍ജായി ഈടാക്കും.

Vande Bharat Sleeper: ഹോട്ടല്‍ വേണ്ട…വന്ദേ ഭാരത് സ്ലീപ്പര്‍ യാത്രക്കാര്‍ക്ക് ഈ സേവനവും ലഭിക്കും

Vande Bharat Sleeper Passenger Benefits: ദൂരദേശത്തേക്ക് യാത്ര ചെയ്യുമ്പോള്‍ സ്വാഭാവികമായും യാത്രക്കാര്‍ക്ക് അന്നേ ദിവസം അവിടെ താമസിക്കേണ്ടതായി വരാറുണ്ട്. എന്നാല്‍ ഹോട്ടല്‍ മുറികള്‍ക്ക് പലപ്പോഴും 2,500 രൂപ മുതല്‍ 5,000 രൂപ വരെ വാടക ഈടാക്കുന്നു.

Vande Bharat Sleeper: വന്ദേഭാരത് സ്ലീപ്പർ കോട്ടയം വഴി?​ പുത്തൻ വിവരങ്ങൾ പുറത്ത്

Vande Bharat Sleeper via Kottayam: ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരം നോർത്ത് വരെ 842 കിലോമീറ്ററുണ്ട്. അതിനാൽ തന്നെ ഈ സമയക്രമം നടപ്പിലാക്കിയാൽ ഐടി ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും ബിസിനസ്സ് ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്കും ഏറെ പ്രയോജനപ്പെടും.