AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bengaluru Train: ബെംഗളൂരു യാത്രയ്ക്ക് ഇനി ട്രെയിനില്ല; എല്ലാം റദ്ദാക്കിയതായി റെയില്‍വേ

Bengaluru Hubballi Train Cancellation: ബെംഗളൂരുവില്‍ നിന്ന് ഹുബ്ബള്ളിയിലേക്ക് പോകുന്ന വിവിധ ട്രെയിനുകള്‍ റദ്ദാക്കാനുള്ള നീക്കത്തിലാണ് ഇന്ത്യന്‍ റെയില്‍വേ. റെയില്‍വേ ലൈനിന്റെ അറ്റക്കുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഏകദേശം 7 ട്രെയിനുകളാണ് റദ്ദാക്കിയത്.

Bengaluru Train: ബെംഗളൂരു യാത്രയ്ക്ക് ഇനി ട്രെയിനില്ല; എല്ലാം റദ്ദാക്കിയതായി റെയില്‍വേ
ട്രെയിന്‍ Image Credit source: Southern Railway Facebook Page
Shiji M K
Shiji M K | Published: 07 Feb 2026 | 10:20 AM

ബെംഗളൂരു: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബെംഗളൂരുവിലേക്ക് എത്തുന്നവര്‍ ധാരാളമാണ്. ഐടി ഹബ്ബായ ബെംഗളൂരുവിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്നുപോലും ആളുകളെത്തുന്നു. മലയാളികളെ ഉള്‍പ്പെടെ ബെംഗളൂരുവിലേക്ക് എത്താന്‍ സഹായിക്കുന്നതില്‍ റെയില്‍വേയുടെ പങ്ക് വളരെ വലുതാണ്. നിലവില്‍ വന്ദേ ഭാരത് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നതിനാല്‍ യാത്രാ ദുരിതവും ഒരു പരിധി വരെ പരിഹരിക്കാനാകുന്നുണ്ട്.

എന്നാല്‍ ബെംഗളൂരുവില്‍ നിന്ന് ഹുബ്ബള്ളിയിലേക്ക് പോകുന്ന വിവിധ ട്രെയിനുകള്‍ റദ്ദാക്കാനുള്ള നീക്കത്തിലാണ് ഇന്ത്യന്‍ റെയില്‍വേ. റെയില്‍വേ ലൈനിന്റെ അറ്റക്കുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഏകദേശം 7 ട്രെയിനുകളാണ് റദ്ദാക്കിയത്. ഫെബ്രുവരി 16, 17 തീയതികളില്‍ വന്ദേ ഭാരത്, ജന്‍ ശതാബ്ദി എന്നിവ ഉള്‍പ്പെടെയുള്ള ട്രെയിനുകളുടെ സര്‍വീസ് തടസപ്പെടുമെന്ന് റെയില്‍വേ അറിയിച്ചു.

ഫെബ്രുവരി 16ന് റദ്ദാക്കുന്ന സര്‍വീസുകള്‍

എസ്എസ്എസ് ഹുബ്ലി – അരസി കേരെ എക്‌സ്പ്രസ്

ഫെബ്രുവരി 17ന് റദ്ദാക്കിയവ

കെഎസ്ആര്‍ ബാംഗ്ലൂര്‍ – എസ്എസ്എസ് ഹുബ്ബള്ളി ജനശതാബ്ദി എക്‌സ്പ്രസ്
എസ്എസ്എസ് ഹുബ്ലി – കെഎസ്ആര്‍ ബാംഗ്ലൂര്‍ ജനശതാബ്ദി എക്‌സ്പ്രസ്
കെഎസ്ആര്‍ ബാംഗ്ലൂര്‍ – ബെല്‍ഗാം വന്ദേ ഭാരത് എക്‌സ്പ്രസ്
ബെല്‍ഗാം – കെഎസ്ആര്‍ ബാംഗ്ലൂര്‍ വന്ദേ ഭാരത് എക്‌സ്പ്രസ്
അരസി കേരെ – എസ്എസ്എസ് ഹൂബ്ലി എക്‌സ്പ്രസ്
എസ്എസ്എസ് ഹുബ്ലി – ചിത്രദുര്‍ഗ എക്‌സ്പ്രസ്
ചിത്രദുര്‍ഗ – എസ്എസ്എസ് ഹുബ്ലി എക്‌സ്പ്രസ്

രണ്ട് മണിക്കൂര്‍ വൈകും

ബെല്‍ഗാമില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 17325 മൈസൂര്‍ എക്‌സ്പ്രസ് ഫെബ്രുവരി 17 ന് 120 മിനിറ്റ് വൈകിയായിരിക്കും സര്‍വീസ് നടത്തുന്നത്. യാത്രാമധ്യേ 45 മിനിറ്റ് സ്റ്റോപ്പ് ഉണ്ടായിരിക്കും.

Also Read: Bengaluru Bullet Train: ബെംഗളൂരു ബുള്ളറ്റ് ട്രെയിന്‍ 6 ജില്ലക്കാര്‍ക്ക് ഗുണകരം; തലവര മാറുന്നു

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍

ട്രെയിന്‍ നമ്പര്‍ 17309 യശ്വന്ത്പൂര്‍-വാസ്‌കോഡ ഗാമ എക്‌സ്പ്രസ് ഫെബ്രുവരി 17ന് യശ്വന്ത്പൂര്‍-എസ്എസ്എസ് ഹുബ്ലിക്കിടയില്‍ ഭാഗികമായി റദ്ദാക്കും.

ട്രെയിന്‍ നമ്പര്‍ 17310 വാസ്‌കോഡ ഗാമ-യശ്വന്ത്പൂര്‍ എക്‌സ്പ്രസ് ഫെബ്രുവരി 16ന് എസ്എസ്എസ് ഹുബ്ലി മുതല്‍ യശ്വന്ത്പൂര്‍ വരെ ഭാഗികമായി റദ്ദാക്കും.

ധാര്‍വാഡ് മുതല്‍ ഹരിഹര്‍ വരെയുള്ള ട്രെയിന്‍ നമ്പര്‍ 12726 ധാര്‍വാഡ്-കെഎസ്ആര്‍ ബെംഗളൂരു എക്‌സ്പ്രസ് ഫെബ്രുവരി 17ന് ഭാഗികമായി റദ്ദാക്കും.

 

Follow Us