Bengaluru Panchaganga Express: ബെംഗളൂരു യാത്രയ്ക്ക് പഞ്ചഗംഗ എക്‌സ്പ്രസുമുണ്ട്; സര്‍വീസ് തുടരും

KSR Bengaluru to Karwar Panchaganga Express: ജൂണ്‍ 11 മുതലാണ് ബെംഗളൂരുവിനും കാര്‍വാറിനും ഇടയിലായി സര്‍വീസ് നടത്തുന്ന ട്രെയിനിലേക്ക് രണ്ട് ത്രീ ടയര്‍ എസി ഇക്കോണമി, രണ്ട് ജനറല്‍ സെക്കന്‍ഡ് ക്ലാസ്, ഒരു സെക്കന്‍ ക്ലാസ് സ്ലീപ്പര്‍ കോച്ചുകള്‍ എന്നിവ റെയില്‍വേ കൂട്ടിച്ചേര്‍ത്തത്.

Bengaluru Panchaganga Express: ബെംഗളൂരു യാത്രയ്ക്ക് പഞ്ചഗംഗ എക്‌സ്പ്രസുമുണ്ട്; സര്‍വീസ് തുടരും

ട്രെയിന്‍

Published: 

02 Feb 2026 | 07:12 AM

ബെംഗളൂരു: ബെംഗളൂരു മുതല്‍ കാര്‍വാര്‍ വരെ പോകുന്ന പഞ്ചഗംഗ എക്‌സ്പ്രസ് സര്‍വീസ് അധിക കോച്ചുകളുമായി ഇനിയും തുടരും. കഴിഞ്ഞ വര്‍ഷം ജൂണ്‍ 11 മുതല്‍ താത്കാലികമായി അധിക കോച്ചുകളുമായാണ് പഞ്ചഗംഗ സര്‍വീസ് നടത്തിയിരുന്നത്. ഈ അധിക കോച്ചുകളുടെ സേവനം മാര്‍ച്ച് ആദ്യ ആഴ്ച വരെ നീട്ടാന്‍ റെയില്‍വേ തയാറായി. അഞ്ച് അധിക കോച്ചുകളുമായിട്ടായിരിക്കും പഞ്ചഗംഗ സര്‍വീസ് നടത്തുന്നത്.

കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ട്രെയിന്‍ നമ്പര്‍ 16595 കെഎസ്ആര്‍ ബെംഗളൂരു-കാര്‍വാര്‍ പഞ്ചഗംഗ എക്‌സ്പ്രസ് മാര്‍ച്ച് 1 വരെ അധിക കോച്ചുകളുമായി സര്‍വീസ് നടത്തും. ട്രെയിന്‍ നമ്പര്‍ 16596 കാര്‍വാര്‍-കെഎസ്ആര്‍ ബെംഗളൂരു പഞ്ചഗംഗ എക്‌സ്പ്രസില്‍ മാര്‍ച്ച് രണ്ട് വരെയും അധിക കോച്ചുകള്‍ ഉണ്ടായിരിക്കുന്നതാണ്.

ജൂണ്‍ 11 മുതലാണ് ബെംഗളൂരുവിനും കാര്‍വാറിനും ഇടയിലായി സര്‍വീസ് നടത്തുന്ന ട്രെയിനിലേക്ക് രണ്ട് ത്രീ ടയര്‍ എസി ഇക്കോണമി, രണ്ട് ജനറല്‍ സെക്കന്‍ഡ് ക്ലാസ്, ഒരു സെക്കന്‍ ക്ലാസ് സ്ലീപ്പര്‍ കോച്ചുകള്‍ എന്നിവ റെയില്‍വേ കൂട്ടിച്ചേര്‍ത്തത്. മംഗളൂരു-ഹാസന്‍ റൂട്ടിലെ സുബ്രഹ്‌മണ്യ റോഡ്-സകലേഷ്പൂര്‍ ഘട്ട് സെക്ഷനില്‍ റെയില്‍വേയുടെ വൈദ്യുതീകരണം നടപ്പാക്കുന്നതിനായി, ബെംഗളൂരു-മംഗളൂരു, കാര്‍വാര്‍ സെക്ടറില്‍ പകല്‍ സമയത്തുണ്ടായിരുന്ന ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്നായിരുന്നു നടപടി.

Also Read: Bengaluru-Tamil Nadu Train: ബെംഗളൂരുവില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് വീണ്ടും ട്രെയിന്‍; കോഴിക്കോട് വഴിയാണോ യാത്ര?

പിന്നീട് ഒക്ടോബറില്‍ ഫെബ്രുവരി രണ്ട് വരെ അധിക കോച്ചുകള്‍ ഉപയോഗിച്ച് സര്‍വീസ് തുടരാന്‍ റെയില്‍വേ തീരുമാനിച്ചു. അധിക കോച്ചുകള്‍ വരുന്നതിന് മുമ്പ് 14 എല്‍എച്ച്ബി കോച്ചുകള്‍, ഒരു ഫസ്റ്റ് എസി കം 2 ടയര്‍ എസി, ഒരു 2 ടയര്‍ എസി, ഒരു 3-ടയര്‍ എസി, ഏഴ് സ്ലീപ്പര്‍ ക്ലാസ്, രണ്ട് ജനറല്‍ സെക്കന്‍ഡ് ക്ലാസ്, ഒരു ലഗേജ് കം ബ്രേക്ക് വാന്‍, ഒരു ജനറേറ്റര്‍ കാര്‍ കോച്ചുകള്‍ എന്നിവയുമായിട്ടായിരുന്നു പഞ്ചഗംഗയുടെ സര്‍വീസ്.

Loading...
Unable to load recommendations.
Follow Us
Related Stories
കൈയിൽ കയറിപ്പിടിച്ചു, മടങ്ങാതെ ഫ്ലാറ്റിന് മുന്നിൽ തന്നെ നിന്നു; ബെംഗളൂരുവിൽ റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം
Special Parliament Session: മണ്ഡലപുനർനിർണയവും വനിത സംവരണവും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് വീണ്ടും നീക്കം
പങ്കെടുക്കരുത്, തിരംഗ മാർച്ചിൽ 11 പേർ മതിയെന്ന് പോലീസ്; ദേശീയപതാക ഉയർത്താനും പോലീസ് അനുമതി വേണോയെന്ന് സിജെപി
ഒന്നര വയസ്സുകാരിയെ ഫ്ലാറ്റിൻ്റെ ആറാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞു; പത്തുവയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ
Namma Metro: പിങ്ക്, ബ്ലൂ ലൈനുകൾ ഒരുങ്ങുന്നു; ബെംഗളൂരു മെട്രോയുടെ പുതിയ സമയക്രമം
Reema Nanavaty: ഇന്ത്യൻ സാമൂഹിക പ്രവർത്തക റീമ നാനാവതിക്ക് ഹിലരി ക്ലിന്റൺ പുരസ്കാരം
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?