AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bengaluru-Tamil Nadu Train: ബെംഗളൂരുവില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് വീണ്ടും ട്രെയിന്‍; കോഴിക്കോട് വഴിയാണോ യാത്ര?

Bengaluru Amrit Bharat Express Train: അന്തര്‍സംസ്ഥാന യാത്രകള്‍ എളുപ്പമാക്കാന്‍ സഹായിക്കുന്ന അമൃത് ഭാരത് എക്‌സ്പ്രസുകള്‍, ബെംഗളൂരുവിനെയും തമിഴ്‌നാടിനെയും ബന്ധിപ്പിച്ചും സര്‍വീസ് നടത്തുന്നു. ഏതെല്ലാം ദിവസങ്ങളിലാണ് ഈ ട്രെയിനിന്റെ യാത്ര, ടിക്കറ്റ് നിരക്ക് എത്ര തുടങ്ങിയ വിവരങ്ങള്‍ വിശദമായി പരിശോധിക്കാം.

Bengaluru-Tamil Nadu Train: ബെംഗളൂരുവില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് വീണ്ടും ട്രെയിന്‍; കോഴിക്കോട് വഴിയാണോ യാത്ര?
അമൃത് ഭാരത് എക്‌സ്പ്രസ്Image Credit source: Social Media
Shiji M K
Shiji M K | Published: 01 Feb 2026 | 07:13 AM

ബെംഗളൂരു: ഇന്ത്യന്‍ റെയില്‍വേ രാജ്യത്തൊന്നാകെ അവതരിപ്പിച്ചിരിക്കുന്ന അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ യാത്രയും എളുപ്പമാക്കുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ കിഴക്ക്, വടക്കേന്ത്യന്‍ സംസ്ഥാനങ്ങളുമായി ബന്ധിപ്പിച്ച് ധാരാളം അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നു. കുറഞ്ഞ ചെലവില്‍ ദീര്‍ഘദൂര യാത്രകള്‍ നടത്താം എന്നതാണ് ഈ ട്രെയിനിന്റെ പ്രത്യേകത.

അന്തര്‍സംസ്ഥാന യാത്രകള്‍ എളുപ്പമാക്കാന്‍ സഹായിക്കുന്ന അമൃത് ഭാരത് എക്‌സ്പ്രസുകള്‍, ബെംഗളൂരുവിനെയും തമിഴ്‌നാടിനെയും ബന്ധിപ്പിച്ചും സര്‍വീസ് നടത്തുന്നു. ഏതെല്ലാം ദിവസങ്ങളിലാണ് ഈ ട്രെയിനിന്റെ യാത്ര, ടിക്കറ്റ് നിരക്ക് എത്ര തുടങ്ങിയ വിവരങ്ങള്‍ വിശദമായി പരിശോധിക്കാം.

ബെംഗളൂരു തമിഴ്‌നാട് അമൃത് ഭാരത് എക്‌സ്പ്രസ്

എസ്എംവിടി ബെംഗളൂരുവില്‍ നിന്ന് മാള്‍ഡയിലേക്ക് പോകുന്ന അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ നമ്പന്‍ 13433 തമിഴ്‌നാട് വഴിയാണ് കടന്നുപോകുന്നത്. എല്ലാ ശനിയാഴ്ചകളിലും ഉച്ചയ്ക്ക് 1.50നാണ് എസ്എംവിടി ബെംഗളൂരുവില്‍ നിന്ന് പുറപ്പെടുന്നത്.

സ്റ്റോപ്പുകള്‍

എസ്എംവിടി ബെംഗളൂരു, ജോലാര്‍പേട്ടൈ, കാട്പടി, റെനിഗുന്‍ഡ, ഗുഡൂര്‍ ജങ്ഷന്‍, നെല്ലോര്‍, ഓങ്കോള്‍, ചിരാല, തെനാലി ജങ്ഷന്‍, വിജയവാഡ, എലൂരു, രാജമുന്‍ഡ്രി, സമാല്‍കോട്ട് ജങ്ഷന്‍, തുനി, വിശാഖപട്ടണം, വിസിയനഗരം ജങ്ഷന്‍, ശ്രീകാകുലം റോഡ്, ബ്രഹ്‌മപൂര്‍, ഖുര്‍ദ റോഡ് ജങ്ഷന്‍, ഭുബനേശ്വര്‍, കട്ടക്, ഭദ്രക്, സോറോ, ബാലാസോര്‍, ജലേശ്വര്‍, ബെല്‍ഡ, ഖരാഗ്പൂര്‍, അന്‍ഡുല്‍, ഡെന്‍ങ്കുനി, ബര്‍ദ്ധാമന്‍ ജങ്ഷന്‍, ബോല്‍പൂര്‍ ശാന്തിനികേതന്‍, രാംപൂര്‍ ഹാട്ട്, ന്യൂ ഫരാക്ക ജങ്ഷന്‍, മാല്‍ഡ ടൗണ്‍.

Also Read: Bengaluru Vande Bharat Sleeper: ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട് വഴി വന്ദേ ഭാരത്; മലബാര്‍ യാത്രക്കാര്‍ക്ക് ആശ്വാസം

ദക്ഷിണേന്ത്യയിലെ അമൃത് ഭാരതുകള്‍

ഈറോഡ് – ജോഗ്ബാനി (16601 / 16602)
നാഗര്‍കോവില്‍ – ന്യൂ ജല്‍പായ്ഗുരി (20604 / 20603)
തിരുച്ചിറപ്പള്ളി – ന്യൂ ജല്‍പായ്ഗുരി (20610 / 20609)
താംബരം – സന്ത്രാഗച്ചി (16107 / 16108)
തിരുവനന്തപുരം – താംബരം (16121 / 16122)
തിരുവനന്തപുരം – ചര്‍ളപ്പള്ളി (17041 / 17042)
നാഗര്‍കോവില്‍ – മംഗലാപുരം ജംഗ്ഷന്‍ (16329 / 16330)

Follow Us