Vishu Train Tickets: ബെംഗളൂരുവില്‍ നിന്ന് വിഷുവിന് നാട്ടിലെത്തേണ്ടേ? ട്രെയിനില്ല ഇനി ഇതേ വഴിയുള്ളൂ

Bengaluru to Kerala travel on Vishu 2026: ട്രെയിന്‍ യാത്ര സാധ്യമായില്ലെങ്കില്‍ പിന്നെ എന്ത് ചെയ്യും എന്ന് ചിന്തിക്കുകയാണോ നിങ്ങള്‍? വിഷു പ്രമാണിച്ച് സ്‌പെഷ്യല്‍ ട്രെയിനുകള്‍ റെയില്‍വേ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. എന്നിരുന്നാലും അതുമാത്രം ഒരു യാത്രാ മാര്‍ഗമായി കണ്ടുവെക്കാന്‍ സാധിക്കില്ല.

Vishu Train Tickets: ബെംഗളൂരുവില്‍ നിന്ന് വിഷുവിന് നാട്ടിലെത്തേണ്ടേ? ട്രെയിനില്ല ഇനി ഇതേ വഴിയുള്ളൂ

ബെംഗളൂരു

Published: 

11 Feb 2026 | 01:36 PM

ഓണവും വിഷുവും പെരുന്നാളുമൊന്നും ആഘോഷിക്കാതിരിക്കാന്‍ മലയാളികള്‍ക്ക് സാധിക്കില്ല. എന്നാല്‍ കേരളത്തിന് പുറത്തുപോയി ജോലി ചെയ്യുന്നവര്‍ക്ക് ആഘോഷങ്ങളെല്ലാം പലപ്പോഴും സ്വപ്‌നം മാത്രമാകുന്നു. വിഷുവാണ് ഇനി കേരളത്തില്‍ വരാനിരിക്കുന്ന ആഘോഷം. വിഷുവിന് കുടുംബത്തോടൊപ്പം സദ്യ കഴിച്ചും, പടക്കം പൊട്ടിച്ചുമെല്ലാം ആഘോഷിക്കണമെന്ന ആഗ്രഹം മലയാളികള്‍ക്ക് ഉണ്ടെങ്കിലും നാട്ടിലേക്കെത്താന്‍ ട്രെയിന്‍ ടിക്കറ്റ് പോലുമില്ലാത്ത അവസ്ഥയാണ്.

ട്രെയിന്‍ യാത്ര സാധ്യമായില്ലെങ്കില്‍ പിന്നെ എന്ത് ചെയ്യും എന്ന് ചിന്തിക്കുകയാണോ നിങ്ങള്‍? വിഷു പ്രമാണിച്ച് സ്‌പെഷ്യല്‍ ട്രെയിനുകള്‍ റെയില്‍വേ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. എന്നിരുന്നാലും അതുമാത്രം ഒരു യാത്രാ മാര്‍ഗമായി കണ്ടുവെക്കാന്‍ സാധിക്കില്ല. വിഷുവിന് നാട്ടിലെത്താന്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്ന വഴികള്‍ നോക്കാം.

ട്രെയിന്‍

ട്രെയിന്‍ ടിക്കറ്റ് കിട്ടുകയാണെങ്കില്‍ ഏറ്റവും സുഗമമായി യാത്ര ചെയ്യാന്‍ സാധിക്കുന്നതാണ്. എന്നാല്‍ കേരളത്തിലേക്ക് വരുന്ന പല ട്രെയിനുകളിലും നിലവില്‍ ടിക്കറ്റ് ലഭ്യമല്ല. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് റെയില്‍വേ തക്കതായ നടപടി സ്വീകരിച്ചാല്‍ അത് ഉപകാരപ്പെടും.

ബസ്

രാജ്യത്തെ ബെംഗളൂരു ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നിന്ന് ധാരാളം ബസുകള്‍ കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ട്രെയിന്‍ ടിക്കറ്റ് കിട്ടാത്ത സാഹചര്യത്തില്‍ നിങ്ങള്‍ക്ക് വേഗം തന്നെ ബസ് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

Also Read: Bengaluru Bullet Train: ബെംഗളൂരുവില്‍ 4 മണിക്കൂറിനുള്ളില്‍ എത്തിച്ചേരും; പുതിയ ട്രെയിന്‍ റൂട്ടിത്‌

വിമാനം

കേരളത്തിലേക്ക് വരാന്‍ ഏറ്റവും ചെലവേറിയ മാര്‍ഗങ്ങളിലൊന്നാണ് വിമാനയാത്ര. സീസണ്‍ സമയങ്ങളില്‍ പലപ്പോഴും വിമാന ടിക്കറ്റ് നിരക്കും ഉയരാറുണ്ട്. അതിനാല്‍ ഓഫറുകളും മറ്റും നോക്കി നിങ്ങള്‍ക്ക് വിമാനവും യാത്രയ്ക്കായി തിരഞ്ഞെടുക്കാം.

കാര്‍പൂള്‍ അല്ലെങ്കില്‍ റൈഡ് ഷെയറിങ്

ഒരേ ദിശയിലേക്ക് പോകുന്നവര്‍ ഒരുമിച്ച് യാത്ര ചെയ്യുന്ന സംവിധാനമാണിത്. ഒരാള്‍ തന്റെ കൈവശമുള്ള വാഹനത്തില്‍ നാട്ടിലേക്ക് പോകുകയാണെങ്കില്‍, അയാള്‍ക്ക് സഹയാത്രക്കാരെ ഓണ്‍ലൈന്‍ വഴി തിരഞ്ഞെടുക്കാവുന്നതാണ്. ഒരേ ദിശയില്‍ യാത്ര ചെയ്യുന്നവരാണ് ഇത്തരണത്തില്‍ റൈഡ് ഷെയറിങ് സംവിധാനം തിരഞ്ഞെടുക്കാറ്. ഈ യാത്രയ്ക്ക് ഓരോരുത്തരും വാഹന ഉടമയ്ക്ക് നിശ്ചിത തുക നല്‍കണം.

 

Loading...
Unable to load recommendations.
Follow Us
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
തലയിൽ എണ്ണ പുരട്ടാൻ അനുയോജ്യമായ സമയം ഏത്?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?