Bengaluru Bullet Train: ബെംഗളൂരു ബുള്ളറ്റ് ട്രെയിന്‍ 6 ജില്ലക്കാര്‍ക്ക് ഗുണകരം; തലവര മാറുന്നു

Bengaluru to Pune Bullet Train Route and Timing: ബെംഗളൂരുവിനും പൂനെയ്ക്കുമിടയിലുള്ള റെയില്‍ കണക്ടിവിറ്റി മുന്‍ഗണന അര്‍ഹിക്കുന്നുവെന്നാണ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായുള്ള ചര്‍ച്ചയില്‍ കര്‍ണാടകയില്‍ നിന്നും നേതാക്കള്‍ പറഞ്ഞത്.

Bengaluru Bullet Train: ബെംഗളൂരു ബുള്ളറ്റ് ട്രെയിന്‍ 6 ജില്ലക്കാര്‍ക്ക് ഗുണകരം; തലവര മാറുന്നു

പ്രതീകാത്മക ചിത്രം

Published: 

06 Feb 2026 | 08:50 AM

ബെംഗളൂരു: കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച അതിവേഗ റെയിലുകള്‍ക്കായുള്ള കാത്തിരിപ്പിലാണ് ജനങ്ങള്‍. കര്‍ണാടകയുടെ യാത്രാ ദുരിതം ഇതുവഴി ഫലപ്രദമായി പരിഹരിക്കാന്‍ സാധിക്കുമെന്ന ആശ്വാസം യാത്രക്കാര്‍ക്കുണ്ട്. ബെംഗളൂരുവില്‍ നിന്നും ചെന്നൈയിലേക്കും പൂനെയിലേക്കുമാണ് ബജറ്റില്‍ ബുള്ളറ്റ് ട്രെയിന്‍ അനുവദിച്ചത്. കര്‍ണാടകയിലെ ആറ് ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ടാണ് ബെംഗളൂരു-പൂനെ ട്രെയിന്‍ ഇടനാഴി യാഥാര്‍ഥ്യമാകാന്‍ പോകുന്നത്.

ആറ് ജില്ലകള്‍ക്ക് ഗുണം

ബെംഗളൂരു-പൂനെ അതിവേഗ റെയില്‍ പദ്ധതി നടപ്പിലാകുന്നതോടെ ബെലഗാവി, ഹുബ്ബള്ളി-ധാര്‍വാഡ്, ഹാവേരി, ദാവണഗരെ, ചിത്രദുര്‍ഗ, തുമകൂരു എന്നിവയ്ക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷ. ബെംഗളൂരുവിനും പൂനെയ്ക്കുമിടയിലുള്ള വ്യവസായങ്ങള്‍ക്കും ബിസിനസുകള്‍ക്കും കാര്യക്ഷമവും വേഗതയേറിയതുമായ യാത്രാ മാര്‍ഗവും തുറന്നുകിട്ടുകയാണ്. വടക്കന്‍, മധ്യ കര്‍ണാടകയിലെ ചില ഭാഗങ്ങളിലുള്ള അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനും വാണിജ്യ കേന്ദ്രങ്ങള്‍, ലോജിസ്റ്റിക് ഹബ്ബുകള്‍ എന്നിവയെ ബന്ധിപ്പിക്കുന്നതിനും റെയില്‍ സഹായിക്കും.

കര്‍ണാടകയിലെ സാങ്കേതികവിദ്യയുടെ നഗരമായ ബെംഗളൂരുവിനെ ഐടി, നിര്‍മാണ, വിദ്യാഭ്യാസ കേന്ദ്രമായ പൂനെയുമായി ബന്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. രണ്ട് നഗരങ്ങള്‍ക്കും ഇടയിലുള്ള വേഗത്തിലുള്ള കണക്ടിവിറ്റി നിക്ഷേപം, ബിസിനസ് യാത്ര, വിദ്യാഭ്യാസം, ലോജിസ്റ്റിക്‌സ് എന്നിവയ്ക്ക് ഉത്തേജനമാകും. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തമാകാനും ഇത് സഹായിച്ചേക്കും.

Also Read: Bengaluru Duronto Express: ബെംഗളൂരുവില്‍ നിന്ന് നാട്ടിലെത്താന്‍ തുരന്തോ എക്‌സ്പ്രസ് റെഡിയാണ്; യാത്രാ സമയം കുറഞ്ഞു

അതേസമയം, ബെംഗളൂരുവിനും പൂനെയ്ക്കുമിടയിലുള്ള റെയില്‍ കണക്ടിവിറ്റി മുന്‍ഗണന അര്‍ഹിക്കുന്നുവെന്നാണ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായുള്ള ചര്‍ച്ചയില്‍ കര്‍ണാടകയില്‍ നിന്നും നേതാക്കള്‍ പറഞ്ഞത്. ഒന്നിലധികം റെയില്‍ പദ്ധതികള്‍ കര്‍ണാടകയെ തേടി എത്തിയിട്ടുണ്ടെങ്കിലും ഈ മേഖലയിലേക്കുള്ള അതിവേഗ കണക്ടിവിറ്റി ഇപ്പോഴും അനിശ്ചിതത്വത്തിലാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

Loading...
Unable to load recommendations.
Follow Us
Related Stories
Starlink: ‘ഇന്ത്യയിൽ അതിവേഗ ഇൻ്റർനെറ്റ് നൽകാൻ ഞങ്ങൾ തയ്യാർ’; റിലയൻസിൻ്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇലോൺ മസ്കിൻ്റെ സ്റ്റാർലിങ്ക്
കൈയിൽ കയറിപ്പിടിച്ചു, മടങ്ങാതെ ഫ്ലാറ്റിന് മുന്നിൽ തന്നെ നിന്നു; ബെംഗളൂരുവിൽ റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം
Special Parliament Session: മണ്ഡലപുനർനിർണയവും വനിത സംവരണവും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് വീണ്ടും നീക്കം
പങ്കെടുക്കരുത്, തിരംഗ മാർച്ചിൽ 11 പേർ മതിയെന്ന് പോലീസ്; ദേശീയപതാക ഉയർത്താനും പോലീസ് അനുമതി വേണോയെന്ന് സിജെപി
ഒന്നര വയസ്സുകാരിയെ ഫ്ലാറ്റിൻ്റെ ആറാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞു; പത്തുവയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ
Namma Metro: പിങ്ക്, ബ്ലൂ ലൈനുകൾ ഒരുങ്ങുന്നു; ബെംഗളൂരു മെട്രോയുടെ പുതിയ സമയക്രമം
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?