AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bengaluru Traffic Diversion: ബെംഗളൂരുവില്‍ ഗതാഗത നിയന്ത്രണം; ആരും ഈ വഴി പോകരുത്

Traffic Restrictions in Bengaluru from March 23 to 25: മൈസൂര്‍ ബാങ്ക് ഭാഗത്ത് നിന്ന് ബസവേശ്വര സര്‍ക്കിളിലേക്ക് പോകുന്ന യാത്രക്കാര്‍ കെജി റോഡ്, മൈസൂര്‍ ബാങ്ക് ജങ്ഷന്‍, സാഗര്‍ ജങ്ഷന്‍, കെജി ജങ്ഷന്‍, ടാങ്ക് ബണ്ട് റോഡ്, കെഎഫ്എം റോഡ്, രാജീവ് ഗാന്ധി സര്‍ക്കിള്‍, സ്വസ്തിക് സര്‍ക്കിള്‍, നെഹ്റു സര്‍ക്കിള്‍, റേസ് കോഴ്സ് ഫ്‌ളൈഓവര്‍ റോഡിലൂടെ വേണം പോകാന്‍.

Bengaluru Traffic Diversion: ബെംഗളൂരുവില്‍ ഗതാഗത നിയന്ത്രണം; ആരും ഈ വഴി പോകരുത്
ബെംഗളൂരുImage Credit source: Satvik Shahapur/Moment/Getty Images
Shiji M K
Shiji M K | Published: 23 Mar 2026 | 07:51 AM

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ മൂന്ന് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം. മാര്‍ച്ച് 23 മുതല്‍ 25 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഫ്രീഡം പാര്‍ക്കിന് ചുറ്റുമുള്ള റോഡുകളിലാണ് നിയന്ത്രണം. ഇതനുസരിച്ച് ആളുകള്‍ മറ്റ് റോഡുകള്‍ യാത്രയ്ക്കായി തിരഞ്ഞെടുക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. റോഡ് വഴിതിരിച്ചുവിടല്‍ കാരണം ശേഷാദ്രി റോഡില്‍ ഗതാഗത കുരുക്ക് ഉണ്ടാകാനും സാധ്യതയുണ്ട്.

ഏതെല്ലാം റോഡുകളില്‍ ഗതാഗത നിയന്ത്രണം?

ശാന്തല ജങ്ഷന്‍, ഖോഡയ് സര്‍ക്കിള്‍ എന്നിവിടങ്ങളില്‍ നിന്ന് ആനന്ദ് റാവു ഫ്‌ളൈഓവര്‍, ശേഷാദ്രി റോഡ്, ഫ്രീഡം പാര്‍ക്ക് ഭാഗത്തേക്ക് പോകുന്നവര്‍ ലുലു മാള്‍ റോഡ്, കെഎഫ്എം റോഡ്, രാജീവ് ഗാന്ധി സര്‍ക്കിള്‍, മന്ത്രി മാള്‍ റോഡ്, സ്വസ്തിക് സര്‍ക്കിള്‍, ശേഷാദ്രിപുരം, നെഹ്റു സര്‍ക്കിള്‍, റേസ് കോഴ്സ് ഫ്‌ളൈഓവര്‍, റേസ് കോഴ്സ് റോഡ് വഴി പോകണം.

മൈസൂര്‍ ബാങ്ക് ഭാഗത്ത് നിന്ന് ബസവേശ്വര സര്‍ക്കിളിലേക്ക് പോകുന്ന യാത്രക്കാര്‍ കെജി റോഡ്, മൈസൂര്‍ ബാങ്ക് ജങ്ഷന്‍, സാഗര്‍ ജങ്ഷന്‍, കെജി ജങ്ഷന്‍, ടാങ്ക് ബണ്ട് റോഡ്, കെഎഫ്എം റോഡ്, രാജീവ് ഗാന്ധി സര്‍ക്കിള്‍, സ്വസ്തിക് സര്‍ക്കിള്‍, നെഹ്റു സര്‍ക്കിള്‍, റേസ് കോഴ്സ് ഫ്‌ളൈഓവര്‍ റോഡിലൂടെ വേണം പോകാന്‍.

ബസവേശ്വര സര്‍ക്കിളില്‍ നിന്ന് മൈസൂര്‍ ബാങ്ക് വരെ പോകുന്നവര്‍ ബസവേശ്വര സര്‍ക്കിള്‍, രാജ്ഭവന്‍ റോഡ്, ഇന്‍ഫന്‍ട്രി റോഡ് വഴി കടന്നുപോകണം.

Also Read: Namma Metro: നമ്മ മെട്രോ യാത്രക്കാരേ റെഡിയായിക്കോളൂ, പിങ്ക് ലൈന്‍ തുറക്കാന്‍ പോകുന്നു

കാളിദാസ റോഡില്‍ നിന്നും കനകദാസ ജങ്ഷനില്‍ നിന്നും ഫ്രീഡം പാര്‍ക്കിലേക്ക് പോകുന്നയാളുകള്‍ കനകദാസ ജങ്ഷനില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് സാഗര്‍ ജങ്ഷനിലേക്ക് പോകണം.

മൗര്യ, സുബ്ബണ്ണ ജങ്ഷനുകളില്‍ നിന്ന് ഫ്രീഡം പാര്‍ക്കിലേക്ക് പോകുന്ന യാത്രക്കാര്‍ സുബ്ബണ്ണ ജങ്ഷനില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് ആനന്ദ് റാവു സര്‍ക്കിളിലേക്ക് പോകേണ്ടതാണ്.

Follow Us