Bengaluru-Belgaum Train: ബെംഗളൂരു ട്രെയിന്‍ നേരത്തെ പോകില്ല, സമയം മാറി; എപ്പോള്‍ പുറപ്പെടും?

Belgaum Bengaluru Train Schedule Change: യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്ത് എക്‌സ്പ്രസ് പ്ലാറ്റ്‌ഫോം നമ്പര്‍ ഒന്നിലേക്ക് മാറ്റിയിട്ടുമുണ്ട്. മുമ്പ് പ്ലാറ്റ്‌ഫോം നമ്പര്‍ മൂന്നിലായിരുന്നു ട്രെയിന്‍ നിര്‍ത്തിയിരുന്നത്. ഫൂട്ട് ഓവര്‍ ബ്രിഡ്ജിന്റെ നിര്‍മാണം പൂര്‍ത്തിയാക്കത്തതിനാല്‍ യാത്രക്കാര്‍ക്ക് സ്റ്റേഷന്‍ മുഴുവന്‍ ചുറ്റേണ്ടതായി വരാറുണ്ട്.

Bengaluru-Belgaum Train: ബെംഗളൂരു ട്രെയിന്‍ നേരത്തെ പോകില്ല, സമയം മാറി; എപ്പോള്‍ പുറപ്പെടും?

പ്രതീകാത്മക ചിത്രം

Updated On: 

10 Feb 2026 | 09:59 AM

ബെംഗളൂരു: ബെല്‍ഗാമില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന ട്രെയിനിന്റെ സമയത്തില്‍ മാറ്റം. ബെല്‍ഗാം-ബെംഗളൂരു എക്‌സ്പ്രസ് ഇനി മുതല്‍ രാത്രി 10 മണിക്കായിരിക്കും യാത്ര ആരംഭിക്കുക. നേരത്തെ 9.15നായിരുന്നു സര്‍വീസ്. രാജ്യസഭ അംഗം ഇറണ്ണ കടാടി നല്‍കി അപേക്ഷയെ തുടര്‍ന്നാണ് ട്രെയിനിന്റെ സമയക്രമത്തില്‍ റെയില്‍വേ മാറ്റം വരുത്തിയത്.

9.15ന് ട്രെയിന്‍ പുറപ്പെടുന്നത് വഴി ധാരാളം യാത്രക്കാര്‍ ബുദ്ധിമുട്ടിയിരുന്നു. പലര്‍ക്കും ജോലി കഴിഞ്ഞ് ഈ സമയത്തിനുള്ളില്‍ സ്‌റ്റേഷനില്‍ എത്തിച്ചേരാന്‍ സാധിക്കാറില്ല. ഇതേതുടര്‍ന്നാണ് ഇറണ്ണ കടാടി റെയില്‍വേയ്ക്ക് ട്രെയിനിന്റെ സമയം മാറ്റണമെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ സമര്‍പ്പിച്ചത്. യാത്രക്കാര്‍ക്ക് ഭക്ഷണം കഴിച്ച് പതുക്കെ യാത്ര ആരംഭിക്കാന്‍ സാധിക്കുന്ന രീതിയില്‍ സമയം മാറ്റണമെന്നാണ് എംപി ആവശ്യപ്പെട്ട്.

കൂടാതെ, യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്ത് എക്‌സ്പ്രസ് പ്ലാറ്റ്‌ഫോം നമ്പര്‍ ഒന്നിലേക്ക് മാറ്റിയിട്ടുമുണ്ട്. മുമ്പ് പ്ലാറ്റ്‌ഫോം നമ്പര്‍ മൂന്നിലായിരുന്നു ട്രെയിന്‍ നിര്‍ത്തിയിരുന്നത്. ഫൂട്ട് ഓവര്‍ ബ്രിഡ്ജിന്റെ നിര്‍മാണം പൂര്‍ത്തിയാക്കത്തതിനാല്‍ യാത്രക്കാര്‍ക്ക് സ്റ്റേഷന്‍ മുഴുവന്‍ ചുറ്റേണ്ടതായി വരാറുണ്ട്. ഇത് യാത്രക്കാരില്‍ പ്രതിഷേധത്തിന് കാരണമായി. ഇതേതുടര്‍ന്നാണ് നടപടി.

Also Read: Bengaluru Vande Bharat: ബെംഗളൂരുവില്‍ നിന്നും പുതിയ വന്ദേ ഭാരതിന് തുടക്കം; സര്‍വീസ് ഈ ദിവസങ്ങളില്‍

രാത്രി 10 മണിക്ക് യാത്ര ആരംഭിക്കുന്ന ട്രെയിന്‍ പിറ്റേദിവസം രാവിലെ 7.30 ഓടെയാണ് ബെംഗളൂരുവില്‍ എത്തിച്ചേരുന്നത്. ആകെ ആറ് സ്‌റ്റോപ്പുകളാണ് ട്രെയിനിനുള്ളത്. ധര്‍വാഡ്, ഹുബ്ബള്ളി ജങ്ഷന്‍, ദേവാങ്കരെ, അര്‍സിക്കെരെ ജങ്ഷന്‍, തുംകൂര്‍, യശ്വന്ത്പൂര്‍ ജങ്ഷന്‍ എന്നിങ്ങനെയാണ് സ്റ്റോപ്പുകള്‍.

 

Follow Us
Related Stories
Bengaluru Bandh: ബെംഗളൂരുവില്‍ ബന്ദ്; കടകള്‍ തുറക്കില്ല, വന്‍ പ്രതിഷേധത്തിന് നീക്കം
Chennai Metro: 4 ടവറുകൾ, സ്കൈവാക്ക്; മെട്രോയുടെ സ്വപ്ന പദ്ധതി സെപ്റ്റംബറിൽ
Bengaluru Child Murder: ഭാര്യയുമായി തര്‍ക്കം, 11 മാസം പ്രായമുള്ള കുഞ്ഞിനെ വലിച്ചെറിഞ്ഞ് കൊന്ന് പിതാവ്
Narendra Modi: ബിന്താങ് ആദിപൂര്‍ണ മെഡല്‍ സ്വന്തമാക്കി മോദി; പ്രധാനമന്ത്രി ഇന്തോനേഷ്യയില്‍, അജണ്ടയില്‍ പദ്ധതികള്‍ പലത്‌
ദുബായ് അപകടത്തില്‍ മരിച്ച തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ഡോ. ഷംഷീര്‍ വയലിലിന്റെ സഹായം; 2.6 കോടി കൈമാറി
രാജ്യത്തിൻ്റെ ഐക്യത്തിനും പുരോഗതിക്കും വേണ്ടി ജീവിതം സമർപ്പിച്ചയാൾ- ശ്യാമപ്രസാദ് മുഖർജിയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി
നിത്യവും ജപിക്കൂ! ഗണപതി മുതൽ അയ്യപ്പൻ വരെയുള്ള ദേവ മന്ത്രങ്ങൾ
കേരളത്തെ നടുക്കിയ ഉരുൾപൊട്ടൽ ദുരന്തങ്ങൾ
മണ്‍സൂണ്‍ സീസണില്‍ കേരളത്തില്‍ കണ്ടിരിക്കേണ്ട അടിപൊളി സ്ഥലങ്ങള്‍
തലമുടി എത്ര നാൾ കൂടുമ്പോൾ വെട്ടണം?
വയനാട് കള്ളാടി മണ്ണിടിച്ചിലിൻ്റെ നടുക്കുന്ന ദൃശ്യങ്ങൾ
വെള്ളത്തിലൂടെയും പോകും വന്ദേഭാരത്
മനോഹരമായ കാഴ്ച! ആനക്കൂട്ടം വരിവരിയായ പോകുന്നത് കണ്ടോ
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം