Hyderabad-Vijayawada Ring Road: ഹൈദരാബാദ്-വിജയവാഡ റിങ് റോഡ് യാഥാര്‍ഥ്യത്തിലേക്ക്; നിര്‍മാണം ഉടന്‍ ആരംഭിക്കും

Major Infrastructure Boost Bengaluru Vijayawada Ring Road Project Launching Soon: തെലങ്കാന റോഡ് ആന്‍ഡ് ബില്‍ഡിങ്‌സ് മന്ത്രി കൊമാട്ടിറെഡ്ഡി വെങ്കട്ട് റെഡ്ഡിയുമായി നടത്തിയ കൂടിക്കാഴ്ചയാണ് ഹൈവേ അതോറിറ്റി ചെയര്‍മാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. അപകടങ്ങള്‍ പതിവായ ഹൈദരാബാദ്-വിജയവാഡ പാതയില്‍ ഉടന്‍ തന്നെ എട്ട് വരി റോഡ് നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് മന്ത്രി എന്‍എച്ച്എഐയോട് ആവശ്യപ്പെട്ടു.

Hyderabad-Vijayawada Ring Road: ഹൈദരാബാദ്-വിജയവാഡ റിങ് റോഡ് യാഥാര്‍ഥ്യത്തിലേക്ക്; നിര്‍മാണം ഉടന്‍ ആരംഭിക്കും

പ്രതീകാത്മക ചിത്രം

Updated On: 

12 May 2026 | 09:27 AM

ഹൈദരാബാദ്: ഹൈദരാബാദ്-വിജയവാഡ എന്‍എച്ച് 65 റീജിയണല്‍ റിങ് യാഥാര്‍ഥ്യത്തിലേക്ക്. റോഡിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍ സന്തോഷ് കുമാര്‍ യാദവ് പറഞ്ഞു. റോഡിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെലങ്കാന റോഡ് ആന്‍ഡ് ബില്‍ഡിങ്‌സ് മന്ത്രി കൊമാട്ടിറെഡ്ഡി വെങ്കട്ട് റെഡ്ഡിയുമായി നടത്തിയ കൂടിക്കാഴ്ചയാണ് ഹൈവേ അതോറിറ്റി ചെയര്‍മാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. അപകടങ്ങള്‍ പതിവായ ഹൈദരാബാദ്-വിജയവാഡ പാതയില്‍ ഉടന്‍ തന്നെ എട്ട് വരി റോഡ് നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് മന്ത്രി എന്‍എച്ച്എഐയോട് ആവശ്യപ്പെട്ടു.

എല്‍ബി നഗര്‍ മുതല്‍ ഹയാത്ത് നഗര്‍ വരെ നാഗ്പൂര്‍ മാതൃകയില്‍ 7.1 കിലോമീറ്റര്‍ ഡബിള്‍ ഡെക്കര്‍ എലിവേറ്റഡ് ഇടനാഴി നിര്‍മിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ വിശദമായ റിപ്പോര്‍ട്ട് റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന് അയച്ചതായി മന്ത്രി വ്യക്തമാക്കി.

ഹൈദരാബാദ്-വിജയവാഡ റിങ് റോഡ്

2024ലാണ് ഹൈദരാബാദ്-വിജയവാഡ റിങ് റോഡ് ഹൈവേ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തെലങ്കാന സര്‍ക്കാര്‍ തീരുമാനിച്ചത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ ആര്‍ആര്‍ആര്‍ ജോലികള്‍ പൂര്‍ത്തിയാക്കുമെന്ന് പദ്ധതി പ്രഖ്യാപിച്ച അന്ന് കൊമാട്ടിറെഡ്ഡി വെങ്കട്ട് റെഡ്ഡി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. സംസ്ഥാനത്തെ എല്ലാ റോഡുകളുടെയും അറ്റക്കുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം.

ഹൈദരാബാദ്-വിജയവാഡ ഹൈവേയില്‍ അപകടങ്ങള്‍ ഉണ്ടാകുന്നത് പതിവായിരുന്നു. ഇതേതുടര്‍ന്നാണ് പാതയുടെ വീതികൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഹൈദരാബാദ്-വിജയവാഡ, ഹൈദരാബാദ്-ബെംഗളൂരു ഗ്രീന്‍ ഫീല്‍ഡ് ഹൈവേകളും തെലങ്കാനയുടെ സ്വപ്‌ന പദ്ധതികളാണ്.

വിജയവാഡ-ഹൈദരാബാദ് എക്‌സ്പ്രസ് വേ

തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിനെയും ആന്ധ്രാപ്രദേശിലെ പ്രമുഖ നഗരമായ വിജയവാഡയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന എക്‌സ്പ്രസ് വേയാണ് ഹൈദരാബാദ്-വിജയവാഡ എക്‌സ്പ്രസ് വേ. രണ്ട് സംസ്ഥാനങ്ങള്‍ക്കും ഇടയിലുള്ള വ്യാപാരത്തിലും വ്യവസായത്തിലും ഉള്‍പ്പെടെ വലിയ സ്വാധീനം ചെലുത്താന്‍ ഈ പാതയ്ക്ക് സാധിക്കുന്നു.

ആദ്യം ഇത് രണ്ടുവരി പാതയായിരുന്നു. പിന്നീട് അത് വികസിച്ച് രാജ്യത്തെ തന്നെ ഏറ്റവും തിരക്കേറിയ പാതകളിലൊന്നായി മാറി. ദേശീയപാത എന്‍എച്ച് 9 എന്നായിരുന്നു ആദ്യത്തെ പേര്. 247 കിലോമീറ്ററാണ് ആകെ നീളം. ഈ പാതയാണ് ഇപ്പോള്‍ എട്ടുവരി പാതയായി വികസിപ്പിക്കാന്‍ പോകുന്നത്.

Also Read: Bengaluru-Vijayawada Expressway: ബെംഗളൂരു-വിജയവാഡ യാത്ര വെറും 4 മണിക്കൂറില്‍; ഈ എക്‌സ്പ്രസ് വേ കലക്കും

ഏതെല്ലാം സ്ഥലങ്ങളിലൂടെ കടന്നുപോകുന്നു

ആന്ധ്രാപ്രദേശ്- നന്ദിഗാമ, ജഗയ്യപേട്ട്, മൈലാവരം, ഇബ്രാഹിംപട്ടണം, കൊണ്ടപ്പള്ളി എന്നീ സ്ഥലങ്ങളിലൂടെ ആന്ധ്രാപ്രദേശില്‍ ഈ പാതയുണ്ട്.

തെലങ്കാന- ചിത്യാല, ചിത്യാല്‍, ഹുസൂര്‍നഗര്‍, കൊദാദ്, മിര്യാലഗുഡ എന്നിവിടങ്ങളിലൂടെയാണ് തെലങ്കാനയില്‍ ഈ പാത കടന്നുപോകുന്നത്.

ആന്ധ്രാപ്രദേശിലെ കൃഷ്ണ, ഗുണ്ടൂര്‍ എന്നീ ജില്ലകളിലൂടെയും കാര്‍ഷിക, വ്യവസായ മേഖലകളിലൂടെയും കടന്നുപോകുന്ന പാത, തെലങ്കാനയില്‍ നല്‍ഗൊണ്ട, യാദാദ്രി ഭവനഗിരി, ഹൈദരാബാദ് എന്നിവിടങ്ങളിലൂടെയും പോകുന്നു.

ഇരുസംസ്ഥാനങ്ങള്‍ക്കും ഇടയിലുള്ള യാത്രാ സമയം കുറയ്ക്കുന്നതിനൊപ്പം വാണിജ്യ-വ്യവസാ മേഖലകള്‍ക്ക് കരുത്തേകാന്‍ പോകുന്ന പാതയെ വലിയ പ്രതീക്ഷയോടെയാണ് പൊതുജനങ്ങള്‍ നോക്കിക്കാണുന്നത്. റോഡിന്റെ നിര്‍മാണ ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നുണ്ട്. ജനങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസരിച്ച് നിര്‍മാണം വേഗത്തില്‍ നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യം.

English Summary

The government has announced that construction of the Bengaluru–Vijayawada ring road will begin soon. The project is aimed at improving high-speed connectivity and reducing travel time for commuters between the two cities.

Follow Us
ഇന്ധന ഉപയോഗം കുറയ്ക്കാന്‍ എന്തെല്ലാം ചെയ്യാം?
മഴക്കാലമല്ലേ! അച്ചാറിൽ പൂപ്പൽ വരാതിരിക്കാൻ ചെയ്യേണ്ടത്
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്