AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru-Vijayawada Expressway: ബെംഗളൂരു-വിജയവാഡ യാത്ര വെറും 4 മണിക്കൂറില്‍; ഈ എക്‌സ്പ്രസ് വേ കലക്കും

Massive Relief for Travellers as Bengaluru Vijayawada Expressway Nears Reality: നിര്‍മാണ സമയത്ത് ഗിന്നസ് വേള്‍ഡ് റെക്കോഡുകളും പാത സ്വന്തമാക്കിയിരുന്നു. 24 മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്ത് ബിറ്റുമിനസ് കോണ്‍ക്രീറ്റ് സ്ഥാപിച്ചു. 10,675 മെട്രിക് ടണ്‍ ബിറ്റുമിനസ് കോണ്‍ക്രീറ്റ് ഒരുമിച്ച് സ്ഥാപിക്കാന്‍ സാധിച്ചു എന്നീ രണ്ട് റെക്കോഡുകളാണ് പാത സ്വന്തമാക്കിയത്. 28.95 ലെയ്ന്‍ കിലോമീറ്ററോളം 10,675 മെട്രിക് ടണ്‍ ബിറ്റുമിനസ് സ്ഥാപിക്കാന്‍ 600 ലധികം എഞ്ചിനീയര്‍മാരും തൊഴിലാളികളും ഒരേസമയം ജോലി ചെയ്തിരുന്നു.

Bengaluru-Vijayawada Expressway: ബെംഗളൂരു-വിജയവാഡ യാത്ര വെറും 4 മണിക്കൂറില്‍; ഈ എക്‌സ്പ്രസ് വേ കലക്കും
പ്രതീകാത്മക ചിത്രം Image Credit source: halbergman/E+/Getty Images
Shiji M K
Shiji M K | Published: 11 May 2026 | 05:10 PM

ബെംഗളൂരു: വിജയവാഡയില്‍ നിന്ന് ബെംഗളൂരുവിലേക്ക് ഇനി കണ്ണടച്ച് തുറക്കും വേഗത്തില്‍ എത്തിച്ചേരാനാകും. ബെംഗളൂരു-വിജയവാഡ എക്‌സ്പ്രസ് വേയുടെ വരവോടെ യാത്രാ സമയം ഗണ്യമായി കുറയുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇരുനഗരങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ടെത്തുന്ന പാത, വികസനത്തില്‍ പുത്തന്‍ നാഴികകല്ല് ആകുക കൂടിയാണ്.

നിര്‍മാണ സമയത്ത് ഗിന്നസ് വേള്‍ഡ് റെക്കോഡുകളും പാത സ്വന്തമാക്കിയിരുന്നു. 24 മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്ത് ബിറ്റുമിനസ് കോണ്‍ക്രീറ്റ് സ്ഥാപിച്ചു. 10,675 മെട്രിക് ടണ്‍ ബിറ്റുമിനസ് കോണ്‍ക്രീറ്റ് ഒരുമിച്ച് സ്ഥാപിക്കാന്‍ സാധിച്ചു എന്നീ രണ്ട് റെക്കോഡുകളാണ് പാത സ്വന്തമാക്കിയത്. 28.95 ലെയ്ന്‍ കിലോമീറ്ററോളം 10,675 മെട്രിക് ടണ്‍ ബിറ്റുമിനസ് സ്ഥാപിക്കാന്‍ 600 ലധികം എഞ്ചിനീയര്‍മാരും തൊഴിലാളികളും ഒരേസമയം ജോലി ചെയ്തിരുന്നു.

70 ടിപ്പറുകള്‍, അഞ്ച് ഹോട്ട് മിക്‌സ് പ്ലാന്റുകള്‍, ഒരു പേവര്‍, 17 റോളറുകള്‍ തുടങ്ങിയവയും നിര്‍മാണത്തിന്റെ ഭാഗമായി. നിര്‍മാണം നിരീക്ഷിക്കാന്‍ ഐഐടി ബോംബെയുടെ ഉന്നത സംഘവും സ്ഥലത്തുണ്ടായിരുന്നു.

ബെംഗളൂരു-വിജയവാഡ എക്‌സ്പ്രസ് വേ

ബെംഗളൂരുവിനും വിജയവാഡയ്ക്കും ഇടയിലുള്ള റോഡ് എന്‍എച്ച് 544ജി എന്ന പേരില്‍ ബെംഗളൂരു-കഡപ്പ-വിജയവാഡ എക്‌സ്പ്രസ് വേ ആയി പുനര്‍നിര്‍മിക്കാന്‍ 2026 ജനുവരിയിലാണ് തുടങ്ങിയത്. 635 കിലോമീറ്റര്‍ ആണ് നിലവില്‍ ഇരുനഗരങ്ങള്‍ക്കും ഇടയിലുള്ള റോഡിന്റെ നീളം. ഇതുവഴി യാത്ര ചെയ്യണമെങ്കില്‍ ഏകദേശം 12 മണിക്കൂറോളം സമയവും ആവശ്യമാണ്.

കര്‍ണാടകയെയും ആന്ധ്രാപ്രദേശിനെയും ബന്ധിപ്പിച്ച് ഒരുങ്ങുന്ന ഈ എക്‌സ്പ്രസ് വേയ്ക്ക് ആകെ 518 കിലോമീറ്റര്‍ മാത്രമാണ് നീളമുല്‌ളത്. ആറുവരി പാതയായാണ് പദ്ധതിയുടെ നിര്‍മാണം. ഭാരത്മാല ഹൈവ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് ബെംഗളൂരു-വിജയവാഡ എക്‌സ്പ്രസ് വേ നിര്‍മാണവും പുരോഗമിക്കുന്നത്.

ഈ എക്‌സ്പ്രസ് വേയില്‍ ക്രോസിങ്ങുകളോ ട്രാഫിക് ലൈറ്റുകളോ ഉണ്ടായിരിക്കില്ല. 12 മണിക്കൂറില്‍ നിന്ന് ഏകദേശം 8 മണിക്കൂറിലേക്ക് യാത്രാ സമയം ഈ പാതയ്ക്ക് സാധിക്കുമെന്നാണ് പറയപ്പെടുന്നത്. ഏകദേശം 4 മണിക്കൂറോളമാണ് യാത്രാ സമയം കുറയുന്നത്.

ബെംഗളൂരുവിനും വിജയവാഡയ്ക്കും ഇടയിലുള്ള യാത്രയില്‍, ആളുകളെ ഏറെ മുഷിപ്പിക്കുന്നത് ഇടുങ്ങിയ വഴികള്‍, കുടുങ്ങിയ വളവുകള്‍, ഹെവി ട്രാഫിക് തുടങ്ങിയവ എല്ലാമാണ്. അതിനാല്‍ തന്നെ നേരിട്ട് ഒരു എക്‌സ്പ്രസ് വേ വേണമെന്ന് യാത്രക്കാര്‍ ഏറെനാളായി ആവശ്യപ്പെടുന്നുണ്ട്.

Also Read: വിജയവാഡ എത്താന്‍ വെറും 6 മണിക്കൂര്‍; ബെംഗളൂരു-വിജയവാഡ ഹൈവേ തുറക്കാന്‍ പോകുന്നു

പുതിയ പാത 635 കിലോമീറ്ററില്‍ നിന്ന് ഏകദേശം 535 കിലോമീറ്ററായി ദൂരം കുറയ്ക്കുന്നു. ദൂരം കുറയുന്നതിനോടൊപ്പം ഇരുനഗരങ്ങള്‍ക്കും ഇടയിലുള്ള വാണിജ്യം, വ്യവസായം തുടങ്ങി ഒട്ടേറെ മേഖലകള്‍ക്ക് ഗുണം ചെയ്യുന്നുമുണ്ട്. കഡപ്പ, കുര്‍ണൂല്‍, റായലസീമയുടെ മറ്റ് ഭാഗങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള കണക്ടിറ്റിയും എക്‌സ്പ്രസ് വേ മെച്ചപ്പെടുത്തും.

മെച്ചപ്പെട്ട റോഡ് സൗകര്യം ഈ മേഖലകളിലെ ലോജിസ്റ്റിക്‌സ്, വ്യാപാരം, ടൂറിസം, ബിസിനസ് എന്നിങ്ങനെയുള്ള മേഖലയില്‍ ഗുണം ചെയ്യുന്നു. ചരക്കുകളുടെ വേഗത്തിലുള്ള നീക്കത്തിനും പാത സഹായിക്കും.

ആറുവരി പാതയില്‍ 5.3 കിലോമീറ്റര്‍ നീളം തുരങ്കപാതയാണ്. 17 ഇന്റര്‍ചേഞ്ചുകളും ഇതില്‍ ഉള്‍പ്പെടുന്നു. റോഡിന്റെ ചില ഭാഗങ്ങള്‍ അതായത് ഏകദേശം 21 കിലോമീറ്റര്‍ വനഭൂമിയിലൂടെയാണ് കടന്നുപോകുന്നത്. വാഹനങ്ങള്‍ക്ക് അതിവേഗവും സുരക്ഷിതവുമായ യാത്ര ഒരുക്കാനും ഈ പാത പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.

English Summary

A new expressway connecting Bengaluru and Vijayawada is expected to reduce travel time to just four hours. The major infrastructure project is set to improve connectivity and make long-distance travel faster and smoother. Travellers and transport operators are likely to benefit significantly from the new route. The project is also expected to boost regional trade and tourism.

Follow Us