Bengaluru Weather: ബെംഗളൂരുവില്‍ ചൂടും തണുപ്പും മാറിമാറി; അടുത്ത അഞ്ച് ദിവസം വരണ്ട കാലാവസ്ഥ

Bengaluru Climate Update February 19 Thursday: അടുത്ത 24 മണിക്കൂറില്‍ ബെംഗളൂരുവില്‍ തെളിഞ്ഞ ആകാശമായിരിക്കും. രാവിലെകളില്‍ ബെംഗളൂരുവിന്റെ ചില പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞിന് സാധ്യതയുണ്ട്. അടുത്ത 48 മണിക്കൂറിലേക്ക് ഇതേ കാലാവസ്ഥ തുടരുമെന്നും വകുപ്പ് അറിയിക്കുന്നു.

Bengaluru Weather: ബെംഗളൂരുവില്‍ ചൂടും തണുപ്പും മാറിമാറി; അടുത്ത അഞ്ച് ദിവസം വരണ്ട കാലാവസ്ഥ

പ്രതീകാത്മക ചിത്രം

Updated On: 

18 Feb 2026 | 09:36 PM

ബെംഗളൂരു: കര്‍ണാടകയുടെ തലസ്ഥാനമായ ബെംഗളൂരുവില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് വരണ്ട കാലാവസ്ഥ. ബെംഗളൂരു ഉള്‍പ്പെടെയുള്ള കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ വരണ്ട കാലാവസ്ഥ ആയിരിക്കുമെന്നാണ് പ്രവചനം. ബെംഗളൂരുവില്‍ പരമാവധി താപനില 29 ഉം കുറഞ്ഞ താപനില 17 ഡിഗ്രി സെല്‍ഷ്യസുമായിരിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത 24 മണിക്കൂറില്‍ ബെംഗളൂരുവില്‍ തെളിഞ്ഞ ആകാശമായിരിക്കും. രാവിലെകളില്‍ ബെംഗളൂരുവിന്റെ ചില പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞിന് സാധ്യതയുണ്ട്. അടുത്ത 48 മണിക്കൂറിലേക്ക് ഇതേ കാലാവസ്ഥ തുടരുമെന്നും വകുപ്പ് അറിയിക്കുന്നു. സംസ്ഥാനത്തെ സമതല പ്രദേശമായ ദാവന്‍ഗെരെയില്‍ നിലവില്‍ 12.2 ഏറ്റവും കുറഞ്ഞ താപനില. എന്നാല്‍ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കുറഞ്ഞ താപനില സാധാരണയേക്കാള്‍ 1.6 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നിരുന്നു.

കര്‍ണാടകയുടെ ഉള്‍പ്രദേശങ്ങളില്‍ 3.1 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില രേഖപ്പെടുത്തി. തെക്കന്‍ മേഖലയില്‍ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് താപനില നന്നായി കുറയുന്നു.

അതേസമയം, നഗരത്തിലെ വായുഗുണനിലവാരം മോശമായി തുടരുന്നു. 77നും 212നും ഇടയിലാണിത്. അന്തരീക്ഷത്തിലുള്ള അമിതമായ ഈര്‍പ്പം രാവിലെകളില്‍ തണുപ്പ് നല്‍കുന്നുണ്ടെങ്കിലും അത് കഴിഞ്ഞ് കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. പകല്‍ 11 മുതല്‍ 3 മണി വരെയുള്ള വെയിലേല്‍ക്കരുതെന്നും ശരീരത്തില്‍ എപ്പോഴും ജലാംശം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

Also Read: Bengaluru Weather: പൊടിക്കാറ്റും കൂടെ കട്ടക്ക് വെയിലും; ബെംഗളൂരുവിലെ ചൂടാണ് ചൂട്

വിവിധ നഗരങ്ങളിലെ താപനില

ബംഗളൂരു- 29-17
മംഗളൂരു- 31-24
ശിവ- 33-18
ബെല്‍ഗ- 31-18
മൈസൂര്‍- 31-18
മാണ്ഡ്യ- 31-18
മടിക്കേരി- 29-16
രാമനഗര- 31-17
ഹാസന്‍- 29-16
ചാമരാജനഗര്‍- 31-17
ചെറുബള്ളാപുരം- 29-16

 

 

Loading...
Unable to load recommendations.
Follow Us
Related Stories
Change In Sugar Import Rules : അസംസ്കൃത പഞ്ചസാരയുടെ ഇറക്കുമതി വ്യവസ്ഥകളിൽ ഭേദഗതി വരുത്തി കേന്ദ്രം, വിൽപനയ്ക്ക് രണ്ട് മാസം സമയം
കുട്ടികൾക്കുള്ള കഫ് സിറപ്പുകൾക്ക് കർശന നിയന്ത്രണവുമായി കേന്ദ്രം; മാതാപിതാക്കൾ അറിയേണ്ട കാര്യങ്ങൾ!
വാടക വീട്ടിലെ ചാക്കുകളിൽ സൂക്ഷിച്ചത് ലക്ഷങ്ങൾ; കർണാടകയിൽ മരിച്ച യാചകയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത് 8.4 ലക്ഷം
Ajit Doval Beijing Visit: ചൈനീസ് മണ്ണിൽ ഇന്ത്യയുടെ മാസ്റ്റർ പ്ലാൻ! അതിർത്തി തർക്കം പരിഹരിക്കാൻ അജിത് ഡോവൽ ബീജിങില്‍
Kaziah Liz Mejo: ഇത് തനി മലയാളി! ആരാണ് 2026-ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കസിയ ലിസ് മെജോ?
ട്രെയിനിൽ തലയില്ലാത്ത മൃതദേഹം, വീട്ടിൽ ബിരിയാണി പാത്രത്തിൽ ശരീരഭാഗങ്ങൾ: ചെന്നൈയെ നടുക്കിയ കൊലപാതകം!
ഖലീഫയെക്കാൾ ബഹുദൂരം മുന്നിൽ ബത്ലഹേം കുടുംബ യൂണിറ്റ്
ജന്മാഷ്ടമി നാളിൽ കണ്ണനെ ആരാധിക്കേണ്ടതെങ്ങനെ?
നല്ല 'മൊഞ്ചൻ ഫോൺ! ഐക്യൂ Z11 5G വിൽപ്പന തുടങ്ങി
പിൻകോഡ് ഇല്ലെങ്കിലും പാഴ്സലെത്തും; ദുബായിലെ ഡെലിവറി സിസ്റ്റം ഇങ്ങനെ
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി