Bengaluru Weather: പൊടിക്കാറ്റും കൂടെ കട്ടക്ക് വെയിലും; ബെംഗളൂരുവിലെ ചൂടാണ് ചൂട്

Bengaluru Climate Update February 17 and 18: ബെംഗളൂരുവില്‍ 16 ഡിഗ്രി മുതല്‍ 31 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താപനില. രാത്രിയില്‍ കനത്ത തണുപ്പ് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. താപനില ഉയരുന്നതിനൊപ്പം ബെംഗളൂരുവില്‍ കാറ്റും ശക്തമാകുന്നു.

Bengaluru Weather: പൊടിക്കാറ്റും കൂടെ കട്ടക്ക് വെയിലും; ബെംഗളൂരുവിലെ ചൂടാണ് ചൂട്

പ്രതീകാത്മക ചിത്രം

Published: 

17 Feb 2026 | 03:59 PM

ബെംഗളൂരു: കനത്ത ചൂടില്‍ വലഞ്ഞ് ബെംഗളൂരു നിവാസികള്‍. ചൂടിനോടൊപ്പം എത്തിയ മൂടല്‍ മഞ്ഞും ദുരിതം വിതയ്ക്കുന്നു. ചൂട് കാറ്റും മഞ്ഞും കാരണം കര്‍ണാടകയിലെ ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി, കരാവലി എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഫെബ്രുവരി 17, 18 തീയതികളിലാണ് അലര്‍ട്ടുള്ളത്.

ബെംഗളൂരുവില്‍ 16 ഡിഗ്രി മുതല്‍ 31 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താപനില. രാത്രിയില്‍ കനത്ത തണുപ്പ് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. താപനില ഉയരുന്നതിനൊപ്പം ബെംഗളൂരുവില്‍ കാറ്റും ശക്തമാകുന്നു. പൊടിക്കാറ്റിന്റെ വേഗത മാറിമറിയുന്നത് വിവിധതരത്തിലുള്ള അസുഖങ്ങള്‍ക്ക് ഉള്‍പ്പെടെ കാരണമാകും.

ഫെബ്രുവരി 17, 18 തീയതികളില്‍ സമാന കാലാവസ്ഥ തുടരാനാണ് സാധ്യത. കുറഞ്ഞ താപനില 15 ഡിഗ്രി സെല്‍ഷ്യസും പരമാവധി താപനില 31 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. പകല്‍ 10 മണി വരെ തണുത്തകാറ്റിനും മൂടല്‍ മഞ്ഞിനും സാധ്യതയുണ്ടെങ്കിലും അതിന് ശേഷം ചുട്ടുപ്പൊള്ളുന്ന വെയിലായിരിക്കും. പുറത്തിറങ്ങുമ്പോള്‍ ജനങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കുന്നു.

എന്നാല്‍ ചൂട് ഉയരുന്നത് മഴയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. മാര്‍ച്ച് പകുതിയോടെ എത്തേണ്ട വേനല്‍ക്കാലം ഫെബ്രുവരിയുടെ തുടക്കത്തില്‍ തന്നെ വന്നെത്തിയത് രാജ്യത്തെയാകെ നടുക്കിയിരിക്കുകയാണ്. കനത്ത വേനല്‍ ജലക്ഷാമത്തിനും അസുഖങ്ങള്‍ക്കും വഴിയൊരുക്കാനിടയുണ്ട്.

വിവിധ നഗരങ്ങളിലെ കാലാവസ്ഥ

ബെംഗളൂരു- 16-31
മംഗലാപുരം- 23-31
ശിവമോഗ- 18-32
മൈസൂര്‍- 18-31
ബെല്‍ഗാം- 18-31
മാണ്ഡ്യ- 18-31
മടിക്കേരി- 16-28
രാമനഗര- 16-29
ഹാസന്‍- 16-29
ചാമരാജനഗര- 17-31
ചിക്കബെല്ലാപൂര്‍- 16-29
കോലാര്‍- 29-15
തുംകൂര്‍- 17-31
ഉഡുപ്പി- 23-31
കാര്‍വാര്‍- 24-29
ചിക്കമംഗളൂരു- 15-28
ദാവന്‍ഗരെ- 19-32
ഹുബ്ലി- 19-32
ചിത്രദുര്‍ഗ- 18-30
ഹാവേരി- 19-32
ബെല്ലാരി- 19-32
ഗദഗ്- 19-31
കൊപ്പള്‍- 19-31
റായ്ച്ചൂര്‍- 20-32
യാദ്ഗിര്‍- 19-32
വിജയപുര- 20-31
ബിദര്‍- 18-31
കലബുറഗി- 19-32
ബാഗല്‍കോട്ട- 19-32

 

 

Loading...
Unable to load recommendations.
Follow Us
Related Stories
Starlink: ‘ഇന്ത്യയിൽ അതിവേഗ ഇൻ്റർനെറ്റ് നൽകാൻ ഞങ്ങൾ തയ്യാർ’; റിലയൻസിൻ്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇലോൺ മസ്കിൻ്റെ സ്റ്റാർലിങ്ക്
കൈയിൽ കയറിപ്പിടിച്ചു, മടങ്ങാതെ ഫ്ലാറ്റിന് മുന്നിൽ തന്നെ നിന്നു; ബെംഗളൂരുവിൽ റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം
Special Parliament Session: മണ്ഡലപുനർനിർണയവും വനിത സംവരണവും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് വീണ്ടും നീക്കം
പങ്കെടുക്കരുത്, തിരംഗ മാർച്ചിൽ 11 പേർ മതിയെന്ന് പോലീസ്; ദേശീയപതാക ഉയർത്താനും പോലീസ് അനുമതി വേണോയെന്ന് സിജെപി
ഒന്നര വയസ്സുകാരിയെ ഫ്ലാറ്റിൻ്റെ ആറാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞു; പത്തുവയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ
Namma Metro: പിങ്ക്, ബ്ലൂ ലൈനുകൾ ഒരുങ്ങുന്നു; ബെംഗളൂരു മെട്രോയുടെ പുതിയ സമയക്രമം
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?