AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bengaluru Traffic: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയും, 10 വർഷത്തെ കാത്തിരിപ്പിന് വിരാമം

Bengaluru Traffic Updates: 10 വർഷമാണ് പദ്ധതി വൈകിയത്. പദ്ധതി വീണ്ടും പുനരാരംഭിച്ച ശേഷം, കഴിഞ്ഞ ഒന്നര വർഷമായി രാപ്പകൽ വ്യത്യാസമില്ലാതെ നടന്ന നിർമ്മാണ പ്രവർത്തനങ്ങൾക് ഒടുവിലാണ് പദ്ധതി നടപ്പായത്.

Bengaluru Traffic: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയും, 10 വർഷത്തെ കാത്തിരിപ്പിന് വിരാമം
Bengaluru TrafficImage Credit source: TV9 Network, Social Media
Arun Nair
Arun Nair | Updated On: 02 Feb 2026 | 05:23 PM

ബെംഗളൂരു നഗരത്തിൻ്റെ തിരക്ക് ഒടുവിൽ കുറയാനുള്ള പദ്ധതി ഒടുവിൽ യാഥാർത്ഥ്യമാവുകയാണ്. നീണ്ട 10 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് പദ്ധതി യാഥാർത്ഥ്യമാകുന്നത്. നഗരത്തിലെ ഏറ്റവും തിരക്കേറിയ ഭാഗങ്ങളിൽ ഒന്നായ ഹെബ്ബാൾ ഫ്ലൈഓവറിലെ തിരക്ക് കുറക്കാനായി ലക്ഷ്യമിട്ടുള്ള പുതിയ ഡൗൺറാംപാണ് നിർമ്മിക്കുന്നത്. ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും നഗരത്തിലേക്ക് എത്തുന്ന യാത്രക്കാരുടെ പ്രധാന കടമ്പയാണ് ഹെബ്ബാൾ ജംഗ്ഷൻ. ഇവിടുത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ഡൗൺറാംപ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതി വൈകി, ഒടുവിൽ

പദ്ധതി വൈകിയത് 10 വർഷത്തോളമാണ് വിവിധ തരത്തിലുള്ള ഭരണപരമായ അനുമതികൾ, രൂപരേഖയിലെ പ്രശ്നങ്ങൾ, സാങ്കേതിക തടസ്സങ്ങൾ എന്നിവയെല്ലാം പദ്ധതി നടപ്പാക്കുന്നതിൽ വിലങ്ങു തടിയായി. പദ്ധതി വീണ്ടും പുനരാരംഭിച്ചതിന് ശേഷം, കഴിഞ്ഞ ഒന്നര വർഷമായി രാപ്പകൽ വ്യത്യാസമില്ലാതെ നടന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ ഒടുവിലാണ് പദ്ധതി നടപ്പായത്. നഗരത്തിലെ തിരക്കേറിയ റൂട്ടായതിനാൽ ഗതാഗതം പൂർണ്ണമായി തടയാതെ നിർമ്മാണം പൂർത്തിയാക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു.

എന്താണ് ഗുണം

പുതിയ ഡബിൾ ലൈൻ ഡൗൺറാംപ് വരുന്നതോടെ കെംപ ഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും നഗരത്തിലെ തന്നെ കെ.ആർ പുരം, സെൻട്രൽ ബംഗളൂരു) എന്നിവിടങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾക്കൊന്നും നിലവിലെ കുരുക്കിൽപ്പെടാതെ എളുപ്പത്തിൽ കടന്നുപോകാം. വരാനിരിക്കുന്ന മെട്രോ പാതകളുടെ അലൈൻമെന്റ് കൂടി പരിഗണിച്ചാണ് ഈ ഡൗൺറാംപിന്റെ അവസാന രൂപരേഖ തയ്യാറാക്കിയത് അതുകൊണ്ട് തന്നെ ഭാവിയിൽ മെട്രോ യാത്രക്കാർക്കും ഇത് ഗുണം ചെയ്യും.

യാത്രാസമയത്തിലെ ലാഭം

നഗരത്തിരക്കിൽ ഏകദേശം 25 മിനിട്ടു വരെ ലാഭിക്കാം. ശരാശരി ലാഭം: തിരക്കുള്ള സമയങ്ങളിൽ (Peak Hours) 15 മുതൽ 25 മിനിറ്റ് വരെ യാത്രാസമയം കുറയും. നേരത്തെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ബി.എൻ.ആർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ഹെബ്ബാൾ ഫ്ലൈഓവറിൽ 20-30 മിനിറ്റ് കുരുങ്ങിയിരുന്നു. ഡൗൺറാംപ് വരുന്നതോടെ ഹെബ്ബാൾ ഫ്ലൈഓവറിലെ തിരക്ക് 40% വരെ കുറയ്ക്കാനും സാധിക്കും.