AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Suvendhu Adhikari PA: ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ PA കൊല്ലപ്പെട്ടു; രാത്രി കാറിൽ സഞ്ചരിക്കവേ വെടിയേറ്റു

Suvendhu Adhikari PA Killed: നാലുതവണയാണ് ചന്ദ്രനാഥ് റഥിന്റെ കാറിനു നേരെ വെടിയുതിർത്തത്. വർഷങ്ങളായി സുവേന്ദു അധികാരിക്ക് വേണ്ടി പ്രവർത്തിച്ചു വരുകയായിരുന്നു ചന്ദ്രനാഥ് റഥ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ഏകോപനവും മറ്റു ജോലികളും ചന്ദ്രനാഥ് ആണ് കൈകാര്യം ചെയ്തത്. കൊൽക്കത്തയ്ക്കടുത്തുള്ള നോർത്ത് 24 പർഗാനാസ് ജില്ലയിലെ മധ്യം​ഗ്രാം എന്ന മണ്ഡലത്തിൽ....

Suvendhu Adhikari PA: ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ PA കൊല്ലപ്പെട്ടു; രാത്രി കാറിൽ സഞ്ചരിക്കവേ വെടിയേറ്റു
Chandranath RathImage Credit source: special arrangement
Ashli C
Ashli C | Updated On: 07 May 2026 | 07:47 AM

പശ്ചിമബംഗാൾ: ബിജെപി നേതാവ് സുവെന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് കൊല്ലപ്പെട്ടു. കാറിൽ സഞ്ചരിക്കുമ്പോൾ വെടിയേൽക്കുകയായിരുന്നു. ചന്ദ്രനാഥ് റഥ് ആണ് മരിച്ചത്. സുവേന്ദു അധികാരിയുടെ ഏറ്റവും അടുത്ത അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പേഴ്സണൽ അസിസ്റ്റന്റിൽ ഒരാളും കൂടിയായിരുന്നു കൊല്ലപ്പെട്ട ചന്ദ്രനാഥ് റഥ്. ഇന്നലെ രാത്രി മധ്യംഗ്രാമിൽ വെച്ച് കാറിൽ സഞ്ചരിക്കുകയായിരുന്ന ചന്ദ്രനാഥ് റഥിനെ പിന്തുടർന്നെത്തി ആക്രമിസംഘം വെടിയുതിർക്കുകയായിരുന്നു. അതേസമയം കൊലപാതകത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് ആണെന്നാണ് ബിജെപി ആരോപിക്കുന്നത്. ബിജെപി സർക്കാർ ചുമതലയേൽക്കുമ്പോൾ ചന്ദ്രനാഥിന്റെ കൊലപാതകത്തിന് കാരണക്കാരയാവരെ പിടികൂടി ഇല്ലാതാക്കുമെന്നും പ്രതികരണം.

നാലുതവണയാണ് ചന്ദ്രനാഥ് റഥിന്റെ കാറിനു നേരെ വെടിയുതിർത്തത്. വർഷങ്ങളായി സുവേന്ദു അധികാരിക്ക് വേണ്ടി പ്രവർത്തിച്ചു വരുകയായിരുന്നു ചന്ദ്രനാഥ് റഥ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ഏകോപനവും മറ്റു ജോലികളും ചന്ദ്രനാഥ് ആണ് കൈകാര്യം ചെയ്തത്. കൊൽക്കത്തയ്ക്കടുത്തുള്ള നോർത്ത് 24 പർഗാനാസ് ജില്ലയിലെ മധ്യം​ഗ്രാം എന്ന മണ്ഡലത്തിൽ വെച്ചായിരുന്നു സംഭവം. ആക്രമണത്തിൽ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.അതേസമയം ആക്രമണം നടക്കുമ്പോൾ സുവേന്ദു അധികാരി തന്റെ പിഎയ്‌ക്കൊപ്പം ഉണ്ടായിരുന്നില്ല എന്ന് അദ്ദേഹത്തിന്റെ സഹോദരൻ ദിബ്യേന്ദു അധികാരി പ്രതികരിച്ചു. സിബിഐ ( സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ) അന്വേഷണം ആവശ്യപ്പെട്ട അദ്ദേഹം ആക്രമണത്തിൽ തൃണമൂൽ കോൺഗ്രസിന് പങ്കുണ്ടെന്ന് ആരോപിച്ചു.

ALSO READ:ഇന്ത്യ ഒന്നും മറക്കില്ല, പൊറുക്കില്ല! ഓപ്പറേഷന്‍ സിന്ദൂറിന് ഒരു വയസ്; വീഡിയോ പങ്കുവെച്ച് വ്യോമസേന

കാറിൽ സഞ്ചരിക്കുകയായിരുന്ന ചന്ദ്രനാഥിനെ ഒരു കാറും ബൈക്കും പിന്തുടർന്നു വന്നു എന്നാണ് റിപ്പോർട്ട്. ഇതിൽ കാർ ചന്ദ്രനാഥിന്റെ വാഹനത്തെ മറികടന്ന് തടയുകയും ഈ സമയത്ത് ബൈക്കിലെത്തിയ ആക്രമികൾ വെടിയുതിർക്കുകയും ആയിരുന്നുവെന്നാണ് റിപ്പോർട്ട്. നെഞ്ചിലും വയറിലും തലയിലും ആണ് ആക്രമികൾ വെടിവെച്ചത്. അദ്ദേഹത്തെ ഉടനെ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം ആക്രമികൾ വന്ന ബൈക്കിന് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല എന്നും ദൃക്സാക്ഷികൾ. ആസൂത്രിതമായി നടപ്പിലാക്കിയ ഒരു കൊലപാതകമാണിത് എന്നാണ് പോലീസ് നൽകുന്ന ആ സൂചന.

ബംഗാളിൽ തിരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടായ സംഘർഷ സാഹചര്യം ഇതോടെ കൂടുതൽ രൂക്ഷമാവുകയാണ്.തൃണമൂൽ കോൺഗ്രസ് വർഷങ്ങളായി വളർത്തിയെടുത്ത അക്രമ സംസ്കാരത്തിന്റെ ലക്ഷണമാണ് ഈ സംഭവമെന്നാണ് ബിജെപി നേതാവ് നിഖിൽ പ്രസൂണിന്റെ പ്രതികരണം. അദ്ദേഹം ക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നു. ഇത് സമഗ്രമായി അന്വേഷിക്കണം. കൊലപാതകത്തിന് പിന്നിൽ ആഴത്തിലുള്ള ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.തൃണമൂൽ ഒരു നിരപരാധിയായ മനുഷ്യനെ കൊന്നുവെന്നാണ് ബിജെപി നേതാവ് ദേവദാസ് മൊണ്ടൽ ആരോപിച്ചത്. പ്രതികളെ ഞങ്ങൾ തിരിച്ചറിഞ്ഞ് നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY

BJP leader Suvendu Adhikari’s personal assistant was killed. He was shot while traveling in a car. The deceased was Chandranath Rath. Chandranath Rath, who was one of Suvendu Adhikari’s closest and favorite personal assistants, was also killed. ‌The BJP is accusing the Trinamool Congress of being behind the murder.

Follow Us