India-China Relations: ഡല്‍ഹിയില്‍ നിര്‍ണായക നീക്കങ്ങള്‍; ചൈനീസ് വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അജിത് ഡോവല്‍

BRICS NSA Summit New Delhi: ന്യൂഡൽഹിയിൽ നടക്കുന്ന ദ്വിദിന ബ്രിക്സ് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തോടനുബന്ധിച്ച്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു.

India-China Relations: ഡല്‍ഹിയില്‍ നിര്‍ണായക നീക്കങ്ങള്‍; ചൈനീസ് വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അജിത് ഡോവല്‍

Ajit Doval and Wang Yi

Published: 

23 Jun 2026 | 09:21 AM

ന്യൂഡൽഹി: ന്യൂഡൽഹിയിൽ നടക്കുന്ന ദ്വിദിന ബ്രിക്സ് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തോടനുബന്ധിച്ച്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. ക്രമേണ സാധാരണ നിലയിലാക്കുന്നതിലുണ്ടായ പുരോഗതി വിലയിരുത്തി. അജിത് ഡോവൽ സി.പി.സി പൊളിറ്റ് ബ്യൂറോ അംഗവും ചൈനീസ് വിദേശകാര്യ മന്ത്രിയുമായ വാങ് യിയുമായി ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് എൻഎസ്എ യോഗത്തിന് പുറമെ കൂടിക്കാഴ്ച നടത്തിയെന്ന് വിദേശകാര്യമന്ത്രാലയം എക്‌സില്‍ കുറിച്ചു.

ഇരുപക്ഷവും തങ്ങളുടെ ഉഭയകക്ഷി ബന്ധങ്ങളിലെ സമീപകാല സംഭവവികാസങ്ങൾ അവലോകനം ചെയ്യുകയും ബന്ധം സാധാരണ നിലയിലാക്കുന്നതിലെ പുരോഗതി വിലയിരുത്തുകയും ചെയ്‌തെന്ന് മന്ത്രാലയം അറിയിച്ചു. ക്രിയാത്മകമായ ഉഭയകക്ഷി ബന്ധങ്ങൾ ഇരു രാജ്യങ്ങൾക്കുമിടയിൽ വിശ്വാസം വളർത്തുന്നതിനും മികച്ച ധാരണയ്ക്കും കാരണമാകുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി, അംബാസഡർ വിക്രം ദൊരൈസ്വാമി, ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു. വാങ് യി കഴിഞ്ഞ വര്‍ഷം ഡല്‍ഹി സന്ദര്‍ശിച്ചിരുന്നു. ഓഗസ്റ്റിൽ നടന്ന 24-ാമത് പ്രത്യേക പ്രതിനിധികളുടെ യോഗത്തിൽ അദ്ദേഹം എൻഎസ്എയുമായി നടത്തുകയും ചെയ്തു.

വിദേശകാര്യമന്ത്രാലയത്തിന്റെ അറിയിപ്പ്‌:

2020-ല്‍ അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. എന്നാല്‍ 2024 മുതല്‍ ബന്ധം മെച്ചപ്പെടുത്താന്‍ ഇരുരാജ്യങ്ങളും ശ്രമിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഡോവല്‍-വാങ് കൂടിക്കാഴ്ച പ്രാധാന്യമര്‍ഹിക്കുന്നത്.

Also Read: Foreign Funds: വിദേശ ഫണ്ട് സ്വീകരിക്കല്‍ നിയമത്തില്‍ ഭേദഗതി വരുത്തി കേന്ദ്രം; കൂടുതല്‍ നിയന്ത്രണങ്ങള്‍

കൂടിക്കാഴ്ച നടത്തി

ബ്രസീലിന്റെ മൾട്ടിലാറ്ററൽ ആൻഡ് പൊളിറ്റിക്കൽ അഫയേഴ്സ് സെക്രട്ടറി കാർലോസ് കൊസെൻഡെയുമായും അജിത് ഡോവൽ കൂടിക്കാഴ്ച നടത്തി.

“ബ്രിക്‌സ് ചട്ടക്കൂടിനു കീഴിലുള്ള ഇന്ത്യയും ബ്രസീലും തമ്മിലുള്ള സഹകരണത്തെ ഇരുപക്ഷവും സ്വാഗതം ചെയ്യുകയും ഇന്ത്യ-ബ്രസീൽ ഉഭയകക്ഷി ബന്ധങ്ങൾ അവലോകനം ചെയ്യുകയും ചെയ്തു”-വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ദ്വിദിന ബ്രിക്സ് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തിന് ഇന്ത്യയാണ് അധ്യക്ഷത വഹിക്കുന്നത്. മാറിക്കൊണ്ടിരിക്കുന്ന ആഗോള സുരക്ഷാ വെല്ലുവിളികളെക്കുറിച്ച് ചർച്ച ചെയ്യാനും പ്രധാന തന്ത്രപ്രധാനമായ വിഷയങ്ങളിൽ സഹകരണം ശക്തിപ്പെടുത്താനുമായാണ് ന്യൂഡല്‍ഹിയില്‍ യോഗം ചേര്‍ന്നത്.

യോഗത്തിൽ പങ്കെടുക്കുന്ന ബ്രിക്സ് അംഗരാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളും പ്രതിനിധി സംഘത്തലവന്മാരും ‘ഇന്ന് ലോകം നേരിടുന്ന പരമ്പരാഗതമല്ലാത്ത സുരക്ഷാ വെല്ലുവിളികൾ’ എന്ന വിഷയത്തില്‍ ചര്‍ച്ച നടത്തുമെന്ന്‌ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

സുരക്ഷാ ഭീഷണികളെക്കുറിച്ചും, സുരക്ഷാ വിഷയങ്ങളില്‍ പുതിയ സാങ്കേതികവിദ്യകളുടെ പങ്കിനെക്കുറിച്ചും ഉദ്യോഗസ്ഥർ ചർച്ച ചെയ്യും. കൂടാതെ, ഭീകരവാദ വിരുദ്ധത, ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജീസിന്റെ സുരക്ഷിതമായ ഉപയോഗം എന്നിവയെക്കുറിച്ച് അടുത്തിടെ നടന്ന ബ്രിക്സ് ജോയിന്റ് വർക്കിംഗ് ഗ്രൂപ്പുകളുടെ യോഗങ്ങളിലെ തീരുമാനങ്ങളും അവർ വിലയിരുത്തും.

English Summary

NSA Ajit Doval met Chinese Foreign Minister Wang Yi in New Delhi. They discussed improving bilateral relations during the BRICS NSA meeting. NSA Doval also held strategic talks with Brazil’s Carlos Cozendey. The summit focused on new technologies and global security challenges.

Follow Us
ശരീരഭാരം കൂട്ടാന്‍ സഹായിക്കുന്ന പഴങ്ങള്‍ ഏതെല്ലാം? എപ്പോള്‍ കഴിക്കണം?
അടുക്കളയിൽ സിങ്ക് ബ്ലോക്ക് ആയോ? പരിഹാരം ഇതാ
ചർമ്മത്തിനും മുടിക്കും ഒലിവ് ഓയിൽ; ഇങ്ങനെ ഉപയോ​ഗിക്കണം
18-ാം വയസില്‍ കോടികളുടെ ആസ്തി; യമാലിന്റെ സമ്പാദ്യം
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'
സൗജന്യ യാത്ര സ്ത്രീകൾക്ക്, ബസ് പണിമുടക്കിയപ്പോൾ തള്ളാൻ വന്നത് പുരുഷന്മാർ!