AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Foreign Funds: വിദേശ ഫണ്ട് സ്വീകരിക്കല്‍ നിയമത്തില്‍ ഭേദഗതി വരുത്തി കേന്ദ്രം; കൂടുതല്‍ നിയന്ത്രണങ്ങള്‍

India Revises Foreign Funding Rules for NGOs Under New FCRA Amendments: ഭേദഗതി പ്രകാരം അപേക്ഷകര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പ്രവര്‍ത്തന ലക്ഷ്യങ്ങളില്‍ ഏതെങ്കിലും ഒന്ന് മാത്രമേ തിരഞ്ഞെടുക്കാന്‍ സാധിക്കുകയുള്ളു. മതപരമായ കാര്യങ്ങള്‍, വിദ്യാഭ്യാസം, സാംസ്‌കാരികം, സാമൂഹികം, സാമ്പത്തികം ഉള്‍പ്പെടെയുള്ള മേഖലകളുമായി ബന്ധപ്പെട്ടുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Foreign Funds: വിദേശ ഫണ്ട് സ്വീകരിക്കല്‍ നിയമത്തില്‍ ഭേദഗതി വരുത്തി കേന്ദ്രം; കൂടുതല്‍ നിയന്ത്രണങ്ങള്‍
പ്രതീകാത്മക ചിത്രം Image Credit source: NurPhoto/Getty Images Creative 2026
Shiji M K
Shiji M K | Updated On: 23 Jun 2026 | 07:40 AM

ന്യൂഡല്‍ഹി: വിദേശ ഫണ്ടുകള്‍ സ്വീകരിക്കുന്നതിനുള്ള നിയമത്തില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍. വിദേശ ഫണ്ട് സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന എന്‍ജിഒകള്‍ക്കും സംഘടനകള്‍ക്കും ബാധകമായ വിദേശ സംഭാവന നിയന്ത്രണ നിയമത്തിലാണ് (എഫ്‌സിആര്‍എ) മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. വിദേശ ഫണ്ട് സ്വീകരിക്കാന്‍ എന്‍ജിഒകള്‍ എവിടെയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഫണ്ട് എന്തിന്‌ വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നും ഇനി മുതല്‍ വ്യക്തമാക്കിയിരിക്കണം.

ഭേദഗതി പ്രകാരം അപേക്ഷകര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പ്രവര്‍ത്തന ലക്ഷ്യങ്ങളില്‍ ഏതെങ്കിലും ഒന്ന് മാത്രമേ തിരഞ്ഞെടുക്കാന്‍ സാധിക്കുകയുള്ളു. മതപരമായ കാര്യങ്ങള്‍, വിദ്യാഭ്യാസം, സാംസ്‌കാരികം, സാമൂഹികം, സാമ്പത്തികം ഉള്‍പ്പെടെയുള്ള മേഖലകളുമായി ബന്ധപ്പെട്ടുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മതപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വീകരിക്കാമെങ്കിലും മതം മാറ്റല്‍ പ്രവര്‍ത്തനങ്ങളെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മതപരമായ വിദ്യാഭ്യാസം, വിശ്വാസ പാരമ്പര്യങ്ങളുമായി ബന്ധപ്പെട്ട ഡോക്യുമെന്റേഷന്‍, ആദിവാസി വിഭാഗങ്ങളുടെ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുക തുടങ്ങിയവയിലൊന്നിലും മതം മാറ്റം പാടില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.

എന്‍ജിഒകളുടെയും സംഘടനകളുടെയും പ്രധാന ഭാരവാഹികളില്‍ വിദേശ പൗരന്മാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്കായി എഫ്‌സിആര്‍എ രജിസ്‌ട്രേഷനും മുന്‍കൂര്‍ അനുമതിയും നല്‍കില്ലെന്നും കേന്ദ്രം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ പ്രത്യേക സാഹചര്യങ്ങളില്‍ ഇളവ് നല്‍കാനുള്ള സാധ്യതയും സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നുണ്ട്.

രാജ്യത്ത് രജിസ്റ്റര്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് ഭാവിയില്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്കോ അല്ലെങ്കില്‍ അവരുടെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ വ്യാപിപ്പിക്കാനോ താത്പര്യമുണ്ടെങ്കില്‍ അധിക ഫീസ് നല്‍കേണ്ടതായി വരും. 2026ന് മുമ്പ് രജിസ്റ്റര്‍ ചെയ്ത എല്ലാ സംഘടനകളും അവരവരുടെ പ്രവര്‍ത്തന ലക്ഷ്യങ്ങളും മേഖലയും ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ സര്‍ക്കാരിനെ അറിയിച്ചിരിക്കണം.

Also Read: Tushar Mehta: കേന്ദ്രത്തിന്റെ നിർണായക തീരുമാനം; സോളിസിറ്റർ ജനറലായി തുഷാർ മേത്ത തുടരും

ഇതിന് പുറമെ എന്‍ജിഒകള്‍ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളും സര്‍ക്കാരിന് മുന്നില്‍ വെളിപ്പെടുത്തേണ്ടതുണ്ട്. വിദേശ ഫണ്ട് സ്വീകരിക്കുന്ന എന്‍ജിഒകള്‍ക്ക് സാമൂഹിക മാധ്യമ അക്കൗണ്ട് ഉണ്ടെങ്കില്‍ അതിന്റെ വിവരങ്ങളും നല്‍കേണ്ടത് പ്രധാനമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഇടനിലക്കാര്‍ മുഖേന ഫണ്ടുകള്‍ എന്‍ജിഒകള്‍ക്ക് ലഭിക്കുന്നുണ്ടെങ്കില്‍ അതിന്റെ ഉറവിടവും വ്യക്തമാക്കണം. വാര്‍ഷിക സാമ്പത്തിക റിപ്പോര്‍ട്ടിനോടൊപ്പം വിശദമായ പ്രവര്‍ത്തന റിപ്പോര്‍ട്ടും സമര്‍പ്പിക്കണമെന്ന് കേന്ദ്രം വ്യക്തമാക്കി. എന്‍ജിഒകളുടെ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുകയാണ് പുതിയ ചട്ടങ്ങള്‍ വഴി ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.

ഫീസും മറ്റ് ചെലവുകളും

ഓരോ എന്‍ജിഒകളും തങ്ങളുടെ പ്രവര്‍ത്തന മേഖലയിലേക്ക് അധികമായി ചേര്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും 300 രൂപ വീതം ഫീസ് നല്‍കണം. ലൈസന്‍സ് അവസാനിപ്പിക്കുകയാണെങ്കില്‍, കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം രൂപയെങ്കിലും വിദേശ ഫണ്ടില്‍ നിന്ന് ചെലവഴിക്കണമെന്നും നിയമം പറയുന്നു. മുന്‍കൂര്‍ അനുമതി ലഭിച്ച സംഘടനകളാണെങ്കില്‍, അവര്‍ക്ക് ലഭിച്ച ഫണ്ടിന്റെ 75 ശതമാനമെങ്കിലും ഗഡു ലഭിക്കാനായി ചെലവഴിക്കേണ്ടതുണ്ട്.

English Summary

FCRA rules, foreign funding India, NGO foreign funds, FCRA amendment 2026, Home Ministry rules, foreign contribution regulation act, NGO regulations India, foreign donations, NGO compliance, India foreign funding rules, FCRA latest news, NGO registration India, foreign funds crackdown, India NGO news, Amit Shah FCRA.

Follow Us