Bullet Train Kerala: കേരളത്തിലേക്ക് ബുള്ളറ്റ് ട്രെയിൻ: പാതയൊരുക്കാൻ തമിഴ്‌നാട്
Bullet Train Links to Kerala: മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ വിജയത്തിന് പിന്നാലെ രാജ്യത്തുടനീളം ഹൈ സ്പീഡ് റെയിൽ ശൃംഖല വ്യാപിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് തമിഴ്‌നാടിന്റെ ഈ നിർദ്ദേശം. ഇതിനോടൊപ്പം ചെന്നൈ-ഹൈദരാബാദ്, ചെന്നൈ-മൈസൂർ എന്നീ പാതകളും പരിഗണനയിലുണ്ട്.
ചെന്നൈ: കേരളത്തെയും തമിഴ്‌നാടിനെയും ബന്ധിപ്പിച്ചുകൊണ്ട് രണ്ട് ബുള്ളറ്റ് ട്രെയിൻ പാതകൾ നിർമ്മിക്കുന്നതിനുള്ള സാധ്യത പഠനത്തിന് അനുമതി തേടി തമിഴ്‌നാട് സർക്കാർ റെയിൽവേ ബോർഡിനെ സമീപിച്ചു. ദക്ഷിണേന്ത്യയിലെ യാത്രാ സൗകര്യങ്ങളിൽ വിപ്ലവകരമായ മാറ്റം ലക്ഷ്യമിട്ടുള്ള ഈ നീക്കം മലയാളികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നു.
തിരുച്ചിറപ്പള്ളി, നാഗർകോവിൽ വഴിയുള്ള ചെന്നൈ – തിരുവനന്തപുരം പാതയും സേലം, കോയമ്പത്തൂർ വഴിയുള്ള ചെന്നൈ – എറണാകുളം പാതയുമാണ് ഇപ്പോൾ പദ്ധതിയുടെ ഭാഗമായുള്ളത്
Also Read: Namma Metro: ഐപിഎല്‍ കഴിഞ്ഞ് വീട്ടില്‍ പോകാന്‍ മെട്രോയുണ്ട്; നമ്മ മെട്രോ പുലര്‍ച്ചെ വരെ ഓടും
മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ വിജയത്തിന് പിന്നാലെ രാജ്യത്തുടനീളം ഹൈ സ്പീഡ് റെയിൽ ശൃംഖല വ്യാപിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് തമിഴ്‌നാടിന്റെ ഈ നിർദ്ദേശം. ഇതിനോടൊപ്പം ചെന്നൈ-ഹൈദരാബാദ്, ചെന്നൈ-മൈസൂർ എന്നീ പാതകളും പരിഗണനയിലുണ്ട്.
ചരക്ക് നീക്കത്തിനും പുതിയ പാത
യാത്രാ ട്രെയിനുകൾക്ക് പുറമെ, കിഴക്കൻ തീര ചരക്ക് ഇടനാഴി വിജയവാഡയിൽ നിന്ന് ചെന്നൈ, തൂത്തുക്കുടി വഴി കന്യാകുമാരി വരെ നീട്ടണമെന്നും തമിഴ്‌നാട് റെയിൽവേ ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതോടെ കേരളവും തമിഴ്‌നാടും തമ്മിലുള്ള യാത്രാ സമയം പകുതിയിലധികമായി കുറയുകയും വാണിജ്യ മേഖലയിൽ വലിയ കുതിച്ചുചാട്ടം ഉണ്ടാവുകയും ചെയ്യും.