എഐ, ഡിജിറ്റൽ വിദ്യാഭ്യാസം; വൺഇന്ത്യയും ഐ.ഐ.ടി തിരുപ്പതിയുമായി കരാറൊപ്പിട്ട് ഡീപ്സ്പേഷ്യൽ
ഡീപ്സ്പേഷ്യൽ, ഐ.ഐ.ടി തിരുപ്പതി നവാവിഷ്കർ ഐ-ഹബ് ഫൗണ്ടേഷനുമായും വൺഇന്ത്യയുമായും സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു. ജിയോസ്പേഷ്യൽ സാങ്കേതികവിദ്യകൾ , സ്പേഷ്യൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ മേഖലകളിൽ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനും, സാങ്കേതിക വിദ്യയുടെ വാണിജ്യവൽക്കരണത്തിനും, വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ആവശ്യമായ നൈപുണ്യ പരിശീലനങ്ങൾ നൽകാനുമാണ് ഐ.ഐ.ടി തിരുപ്പതിയുമായി കരാറിലേർപ്പെട്ടിരിക്കുന്നത്.
Deepspatial
കാനഡ ആസ്ഥാനമായുള്ള ജിയോ-എഐ സ്ഥാപനമായ ഡീപ്സ്പേഷ്യൽ (Deepspatial), ഇന്ത്യയുമായുള്ള സാങ്കേതിക-വിദ്യാഭ്യാസ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഐ.ഐ.ടി തിരുപ്പതി നവാവിഷ്കർ ഐ-ഹബ് ഫൗണ്ടേഷനുമായും പ്രമുഖ ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോമായ വൺഇന്ത്യയുമായും സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു.
ജിയോസ്പേഷ്യൽ സാങ്കേതികവിദ്യകൾ , സ്പേഷ്യൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ മേഖലകളിൽ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനും, സാങ്കേതിക വിദ്യയുടെ വാണിജ്യവൽക്കരണത്തിനും, വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ആവശ്യമായ നൈപുണ്യ പരിശീലനങ്ങൾ നൽകാനുമാണ് ഐ.ഐ.ടി തിരുപ്പതിയുമായി കരാറിലേർപ്പെട്ടിരിക്കുന്നത്.
Follow Us