Chennai Metro: 18 സ്ഥലങ്ങൾ 50 രൂപയ്ക്കുള്ളിൽ; ചെന്നൈ യാത്രയിൽ ഇതറിയാതെ പോകരുത്!
ചെന്നൈ നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിൽ ചെന്നൈ മെട്രോ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ചെന്നൈ മെട്രോയുടെ പ്രധാന പാതകളിൽ ഒന്നാണ് ഗ്രീൻ ലൈൻ. ചെന്നൈ മെട്രോ ഗ്രീൻ ലൈനിന്റെ റൂട്ട്, സ്റ്റേഷനുകൾ, സമയം, ടിക്കറ്റ് നിരക്കുകൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ അറിഞ്ഞാലോ....

Chennai Metro
ഡൽഹി, ബെംഗ്ലൂർ എന്നിവയ്ക്ക് ശേഷം ഇന്ത്യയിലെ ഏറ്റവും മികച്ച മെട്രോ ശൃംഖലകളിൽ ഒന്നാണ് ചെന്നൈ മെട്രോ. ചെന്നൈ നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിൽ ചെന്നൈ മെട്രോ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. വിദ്യാർത്ഥികൾക്കും, തൊഴിലാളികൾക്കും, വിനോദസഞ്ചാരിക്കും, ഐടി തൊഴിലാളികൾക്കുമെല്ലാം ചെന്നൈ മെട്രോ ഏറെ ഉപകാരപ്രദമാണ്. ചെന്നൈ മെട്രോയുടെ പ്രധാന പാതകളിൽ ഒന്നാണ് ഗ്രീൻ ലൈൻ. ചെന്നൈ മെട്രോ ഗ്രീൻ ലൈനിന്റെ റൂട്ട്, സ്റ്റേഷനുകൾ, സമയം, ടിക്കറ്റ് നിരക്കുകൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ അറിഞ്ഞാലോ….
ചെന്നൈ മെട്രോ – ഗ്രീൻ ലൈൻ
2015 ജൂണിലാണ് ഗ്രീൻ ലൈൻ ആദ്യ ഘട്ടം സർവീസ് ആരംഭിച്ചത്. ചെന്നൈ സെൻട്രൽ മുതൽ സെന്റ് തോമസ് മൗണ്ട് വരെയുള്ള 22 കിലോമീറ്റർ ദൂരമാണ് ഈ പാത ബന്ധിപ്പിക്കുന്നത്. എംജിആർ സെൻട്രൽ (ചെന്നൈ സെൻട്രൽ), സിഎംബിടി, അശോക് നഗർ, സെന്റ് തോമസ് മൗണ്ട് എന്നിവയാണ് ഗ്രീൻ ലൈനിന്റെ പ്രധാന സ്റ്റേഷനുകളാണ്. കൂടാതെ, ഗ്രീൻ ലൈൻ മെട്രോ അരിഗ്നർ അണ്ണ ആലന്തൂരിലെ ബ്ലൂ ലൈനുമായി ബന്ധിപ്പിക്കുന്നുണ്ട്. ഇത് നഗരത്തിലുടനീളം ആളുകൾക്ക് എളുപ്പത്തിൽ യാത്ര ചെയ്യാൻ സഹായിക്കുന്നു.
സ്റ്റേഷനുകളും ടിക്കറ്റ് വിലയും
18 സ്റ്റേഷനുകളാണ് ഗ്രീൻ ലൈനിനുള്ളത്. 10 മുതൽ 50 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. 9 അണ്ടർഗ്രൗണ്ട് സ്റ്റേഷനുകളും, 8 എലിവേറ്റഡ് സ്റ്റേഷനുകളുമാണ് ഉള്ളത്. രാവിലെ 5:00 മുതൽ രാത്രി 11:00 വരെയാണ് സമയം. തിരക്കുള്ള സമയങ്ങളിൽ ഓരോ 5 മിനിറ്റിലും, മറ്റ് സമയങ്ങളിൽ 8 മുതൽ 10 മിനിറ്റ് ഇടവേളകളിലും ട്രെയിനുകൾ ലഭ്യമാണ്. ഡിജിറ്റൽ ടിക്കറ്റും നേടാവുന്നതാണ്. ടോക്കണുകൾക്ക് പകരം ചെന്നൈ മെട്രോയുടെ ഒഫീഷ്യൽ ആപ്പ്, വാട്സാപ്പ് ടിക്കറ്റിംഗ് അല്ലെങ്കിൽ സിങ്കാര സ്മാർട്ട് കാർഡുകൾ എന്നിവ ഉപയോഗിച്ചാൽ ടിക്കറ്റ് നിരക്കിൽ 20% ഇളവ് ലഭിക്കുന്നതാണ്.
ALSO READ: സ്ത്രീകൾക്ക് പ്രത്യേക ഫ്രിസ്കിംഗ് ബൂത്തുകൾ, അടിമുടി മാറാൻ ചെന്നൈ മെട്രോ
- എം.ജി.ആർ. സെൻട്രൽ
- എഗ്മോർ
- നെഹ്‌റു പാർക്ക്
- കിൽപോക്ക് മെഡിക്കൽ കോളേജ്
- പച്ചയ്യപ്പ കോളേജ്
- ഷേണായി നഗർ
- അണ്ണാ നഗർ ഈസ്റ്റ്
- അണ്ണാ നഗർ ടവർ
- തിരുമംഗലം
- കോയമ്പേട്
- കോയമ്പേട് ഡിപ്പോ
- സി.എം.ബി.ടി.
- അരുമ്പാക്കം
- വടപളനി
- അശോക് നഗർ
- എക്കാട്ടുതങ്ങൾ
- അരിജ്ഞർ അന്ന ആലന്തൂർ
- സെന്റ് തോമസ് മൗണ്ട്
ഇന്റർചേഞ്ച് സ്റ്റേഷനുകൾ
ഗ്രീൻ ലൈൻ പാത ചെന്നൈ നഗരത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകൾ, ബസ് ടെർമിനലുകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവയെ തമ്മിൽ കോർത്തിണക്കുന്നുണ്ട്. ചെന്നൈ സെൻട്രൽ ബ്ലൂ ലൈൻ മെട്രോ, ചെന്നൈ സബർബൻ റെയിൽവേ, പ്രധാന റെയിൽവേ സ്റ്റേഷൻ എന്നിവയുമായി ബന്ധിപ്പിക്കുന്നുണ്ട്. അതുപോലെ എഗ്മൂർ സ്റ്റേഷൻ വഴി ചെന്നൈയിലെ രണ്ടാമത്തെ വലിയ റെയിൽവേ ഹബ്ബിലേക്ക് മാറാം. കോയമ്പേട് ചെന്നൈയിലെ പ്രധാന അന്തർസംസ്ഥാന ബസ് ടെർമിനലിലേക്ക് നേരിട്ട് കണക്റ്റിവിറ്റി നൽകുന്നു. ആലന്തൂർ ബ്ലൂ ലൈൻ മെട്രോയിലേക്ക് മാറാനുള്ള പ്രധാന ജംഗ്ഷനാണ്.
English Summary:
Chennai Metro Green Line is one of the city’s two major metro corridors and plays a key role in connecting important locations across Chennai. Operated by Chennai Metro Rail Limited, the line began service in 2015 and stretches about 22 kilometres with 18 stations, linking areas such as MGR Central, Egmore, Anna Nagar, Koyambedu, CMBT, Ashok Nagar, Alandur, and St. Thomas Mount.