AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Chennai Metro: സ്ത്രീകൾക്ക് പ്രത്യേക ഫ്രിസ്കിംഗ് ബൂത്തുകൾ, അടിമുടി മാറാൻ ചെന്നൈ മെട്രോ

Chennai Metro to Set Up Special Frisking Booths: ഗതാഗത കുരുക്ക് പരിഹരിക്കുന്നതിൽ ചെന്നൈ മെട്രോ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. നഗരത്തിന്റെ മുഖച്ഛായ മാറ്റുന്നതിന് വേണ്ടിയുള്ള രണ്ടാം ഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ, വനിതാ യാത്രക്കാരുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും മുൻഗണന നൽകിക്കൊണ്ട് തങ്ങളുടെ സ്റ്റേഷനുകളിൽ പുതിയ പരിഷ്‌കാരം നടപ്പിലാക്കുകയാണ്.

Chennai Metro: സ്ത്രീകൾക്ക് പ്രത്യേക ഫ്രിസ്കിംഗ് ബൂത്തുകൾ, അടിമുടി മാറാൻ ചെന്നൈ മെട്രോ
Chennai Metro Image Credit source: Facebook
Nithya Vinu
Nithya Vinu | Updated On: 29 May 2026 | 02:37 PM

ചെന്നൈ: രാജ്യത്തെ പ്രധാനപ്പെട്ട മെട്രോകളിൽ ഒന്നാണ് ചെന്നൈ മെട്രോ. നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിൽ ചെന്നൈ മെട്രോ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. നഗരത്തിന്റെ മുഖച്ഛായ മാറ്റുന്നതിന് വേണ്ടിയുള്ള രണ്ടാം ഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ, വനിതാ യാത്രക്കാരുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും മുൻഗണന നൽകിക്കൊണ്ട് തങ്ങളുടെ സ്റ്റേഷനുകളിൽ പുതിയ പരിഷ്‌കാരം നടപ്പിലാക്കുകയാണ്.

പ്രത്യേക ഫ്രിസ്കിങ് ബൂത്തുകൾ

ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് (CMRL) നഗരത്തിലെ നിലവിലുള്ള കോറിഡോർ 1 & 2 സ്റ്റേഷനുകളിൽ സ്ത്രീകൾക്കായി പ്രത്യേക ഫ്രിസ്കിംഗ് ബൂത്തുകൾ സ്ഥാപിച്ച് മെട്രോ സ്റ്റേഷനുകളുടെ സുരക്ഷ മെച്ചപ്പെടുത്താൻ പദ്ധതിയിട്ടിരിക്കുകയാണ്. നിലവിൽ മെട്രോ സ്റ്റേഷനുകളിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെ വരികളുണ്ടെങ്കിലും, തിരക്കേറിയ സമയങ്ങളിൽ സുരക്ഷാ പരിശോധനകൾ നടത്തുന്നത് പലപ്പോഴും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. ഇത് പരിഹരിക്കാനാണ് കൂടുതൽ സുരക്ഷിതമായ ഫ്രിസ്കിങ് ബൂത്തുകൾ ഒരുക്കുന്നത്.

തിരക്ക് നിയന്ത്രിക്കാൻ നടപടി

സുരക്ഷ മെച്ചപ്പെടുത്തുന്നതിന് പുറമേ, തിരക്കേറിയ സമയങ്ങളിൽ സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. യാത്രക്കാരെ കൂടുതൽ എളുപ്പത്തിൽ സ്റ്റേഷനുകളിൽ നിന്ന് പുറത്തുകടക്കാൻ സഹായിക്കുന്നതിന്, നിലവിലുള്ള സ്റ്റേഷനുകളുടെ കോൺകോഴ്‌സ് തലത്തിൽ അധിക ഓട്ടോമാറ്റിക് ഫെയർ കളക്ഷൻ (AFC) ഗേറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് കാത്തിരിപ്പ് സമയം കുറയ്ക്കുകയും യാത്രക്കാരുടെ ചലനം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.

ALSO READ: 10 മിനിറ്റ് ഇടവിട്ട് ട്രെയിൻ, പൂനമല്ലി – വടപളനി പാത ഉടൻ തുറക്കും

യാത്രക്കാരുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിനായി നിരവധി മെട്രോ സ്റ്റേഷനുകളിൽ കൂടുതൽ എസ്കലേറ്ററുകൾ സിഎംആർഎൽ സ്ഥാപിച്ചിട്ടുണ്ട്. മെട്രോ സ്റ്റേഷനുകളിലെ സൗകര്യങ്ങൾ സിഎംആർഎൽ പതിവായി നവീകരിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഭാവിയിൽ ആവശ്യക്കാർ ഉണ്ടായാൽ, വരാനിരിക്കുന്ന രണ്ടാം ഘട്ട മെട്രോ സ്റ്റേഷനുകളിലും സമാനമായ സൗകര്യങ്ങളും സൗകര്യങ്ങളും ഏർപ്പെടുത്തുമെന്ന് അവർ കൂട്ടിച്ചേർത്തു.

വടപളനി പാത ഉടൻ തുറക്കും

ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിന്റെ ഭാഗമായ പൂനമല്ലി മുതൽ വടപളനി വരെയുള്ള പാത ഉടൻ പൊതുജനങ്ങൾക്കായി തുറന്ന് നൽകുമെന്നാണ് വിവരം. പൂനമല്ലി – വടപളനി പാതയുടെ പ്രവർത്തനങ്ങൾ പൂർത്തിയായതായും ഉദ്ഘാടനത്തിന് സജ്ജമാണെന്നും ചെന്നൈ മെട്രോ റെയിൽ അധികൃതർ തമിഴ്നാട് സർക്കാരിനെയും കേന്ദ്രത്തെയും അറിയിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച, 14.6 കിലോമീറ്റർ നീളമുള്ള പാതയിൽ ട്രെയിനുകൾ ഓടിക്കുന്നതിനും വേഗത കൂട്ടുന്നതിനുമുള്ള അന്തിമ സുരക്ഷാ അനുമതി ലഭിച്ചിരുന്നു. നേരത്തെ ഫെബ്രുവരിയിൽ റെയിൽവേ സുരക്ഷാ കമ്മിഷണർ ചില നിബന്ധനങ്ങളോടെയാണ് ഈ പാതയ്ക്ക് താൽകാലിക അനുമതി നൽകിയിരുന്നത്. പോരായ്മകളെല്ലാം പരിഹരിച്ച ശേഷം കഴിഞ്ഞ ദിവസങ്ങളിൽ ചീഫ് കമ്മീഷണർ ഓഫ് റെയിൽവേ സേഫ്റ്റിയുടെ നേതൃത്വത്തിൽ അഞ്ചാമത്തെയും അവസാനത്തെയും സുരക്ഷാ പരിശോധന നടത്തിയിരുന്നു. തുടർന്നാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിക്കൊണ്ട് അന്തിമ അനുമതി പത്രം മെട്രോയ്ക്ക് കൈമാറിയത്.

English Summary:

Chennai Metro Rail Limited is planning to install special frisking booths for women at metro stations in Corridors 1 and 2 to improve passenger safety and privacy during security checks. The initiative is part of a broader effort to enhance facilities for women commuters and manage increasing passenger traffic across the metro network.

Follow Us