AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Chennai Metro: യാത്രാ ദുരിതത്തിന് ആശ്വാസം, മെട്രോ രണ്ടാം ഘട്ടത്തിന്റെ പ്രധാന ഭാഗം ഉദ്ഘാടനത്തിലേക്ക്

Chennai Metro Phase 2, Koyambedu-Trade Centre Line: കോയമ്പേട് - ചെന്നൈ ട്രേഡ് സെന്റർ പാതയിലെ ട്രയൽ റൺ വരുന്ന നവംബറിൽ ആരംഭിച്ചേക്കും. ഏകദേശം 12 കിലോമീറ്റർ നീളമുള്ള ഈ പാതയിലെ ട്രാക്ക് നിർമ്മാണം 90 ശതമാനത്തോളം പൂർത്തിയായതായി സി.എം.ആർ.എൽ പ്രോജക്ട് ഡയറക്ടർ അറിയിച്ചു.

Chennai Metro: യാത്രാ ദുരിതത്തിന് ആശ്വാസം, മെട്രോ രണ്ടാം ഘട്ടത്തിന്റെ പ്രധാന ഭാഗം ഉദ്ഘാടനത്തിലേക്ക്
ചെന്നൈ മെട്രോImage Credit source: social media
Nithya Vinu
Nithya Vinu | Published: 04 Sep 2026 | 09:17 AM

ചെന്നൈ: ചെന്നൈ നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിൽ ചെന്നൈ മെട്രോ വഹിക്കുന്ന പങ്ക് വലുതാണ്. ബ്ലൂ ലൈൻ, ഗ്രീൻ ലൈൻ എന്നിങ്ങനെ രണ്ട് പ്രധാന പാതകളിലാണ് നിലനിൽ സർവീസ് നടത്തുന്നത്. കൂടാതെ, 118.9 കിലോമീറ്റർ നീളത്തിൽ 3 പുതിയ ലൈനുകളുടെ രണ്ടാം ഘട്ട നിർമ്മാണവും പുരോഗമിക്കുന്നുണ്ട്. ഇപ്പോഴിതാ, രണ്ടാം ഘട്ടത്തിൽ ഉൾപ്പെട്ട കോയമ്പേട് – ചെന്നൈ ട്രേഡ് സെന്റർ പാത ഉദ്ഘാടനത്തോടടുത്തിരിക്കുകയാണ്.

കോയമ്പേട് – നന്ദമ്പാക്കം

കോയമ്പേട് – ചെന്നൈ ട്രേഡ് സെന്റർ (നന്ദമ്പാക്കം) പാതയിലെ ട്രയൽ റൺ വരുന്ന നവംബറിൽ ആരംഭിച്ചേക്കും. ഏകദേശം 12 കിലോമീറ്റർ നീളമുള്ള ഈ പാതയിലെ ട്രാക്ക് നിർമ്മാണം 90 ശതമാനത്തോളം പൂർത്തിയായതായി സി.എം.ആർ.എൽ പ്രോജക്ട് ഡയറക്ടർ ടി. അർച്ചനൻ അറിയിച്ചു.

ട്രയൽ റൺ ആരംഭിക്കുന്നതിന് മുന്നോടിയായി സിഗ്നലിങ്, ട്രാക്ക്, ഇലക്ട്രിഫിക്കേഷൻ ജോലികൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് നിലവിൽ അധികൃതർ. പരീക്ഷണ ഓട്ടം ഏകദേശം 4 മാസത്തോളം നീണ്ടുനിൽക്കുമെന്നാണ് വിവരം. ഇതിന് ശേഷമായിരിക്കും വാണിജ്യ സർവീസുകൾ ആരംഭിക്കുക.

ALSO READ: വിംകോ നഗറിലേക്കും മെട്രോ; ചെന്നൈ നിവാസികൾക്ക് വൻ ആശ്വാസം

കൊറിഡോർ 5 (മാധവരം – ശോളിംഗനല്ലൂർ) ഭാഗമായ ഈ പാതയിൽ ഡ്രൈവർരഹിത മെട്രോ ട്രെയിനുകളായിരിക്കും സർവീസ് നടത്തുക. ഇതിനാവശ്യമായ സോഫ്റ്റ്‌വെയർ പരിശോധനകൾ പൂർത്തിയായിട്ടുണ്ട്. കൂടാതെ, പരീക്ഷണ ഓട്ടം ആലന്തൂർ വരെ നീട്ടുന്ന കാര്യം കെ.എം.ആർ.എൽ പരിഗണിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. ഇത് ഒന്നാം ഘട്ട മെട്രോ ശൃംഖലയുമായി യാത്രക്കാർക്ക് എളുപ്പത്തിൽ കണക്റ്റിവിറ്റി നൽകാൻ സഹായിക്കും.

സർവീസ് എന്ന് മുതൽ?

കോയമ്പേട് സ്റ്റേഷനിലെയും മുഗളീവാക്കത്തെയും ശേഷിക്കുന്ന ചെറിയ ട്രാക്ക് ജോലികളും ഇരട്ട നില പാതയുടെ നിർമ്മാണവും അടുത്ത 10 ദിവസത്തിനകം പൂർത്തിയാകും. ട്രേഡ് സെന്ററിൽ നിന്ന് ആലന്തൂരിലേക്കുള്ള 3.6 കിലോമീറ്റർ ഭാഗത്തെ ജോലികൾ പൂർത്തിയാകാൻ 45 മുതൽ 60 ദിവസം വരെ സമയം എടുത്തേക്കും. അതിനാൽ ഈ പാതയിലെ പൂർണ്ണതോതിലുള്ള യാത്രാ സർവീസ് 2027 ആദ്യ പാദത്തോടെ മാത്രമായിരിക്കും ആരംഭിക്കുക.

വിംകോ നഗറിലേക്കും മെട്രോ

ചെന്നൈ മെട്രോ രണ്ടാം ഘട്ട പദ്ധതിയിലെ കോറിഡോർ 5 വിംകോ നഗർ വരെ നീട്ടുന്നതിനായുള്ള വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. ഇതിനുള്ള ബിഡ്ഡിംഗ് കഴിഞ്ഞ ദിവസം (ഓഗസ്റ്റ് 31) സർക്കാർ ഇ-പ്രൊക്യുർ വെബ്‌സൈറ്റിൽ ആരംഭിച്ചു. ഓഗസ്റ്റ് 1 ന് തന്നെ 2026_CMRL_920265_1 എന്ന ഇ-പ്രൊക്യുർ ടെൻഡർ ഐഡിയിൽ CMRL ഈ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. താൽപ്പര്യമുള്ള കമ്പനികൾക്ക് സെപ്റ്റംബർ 7 ന് ഉച്ചകഴിഞ്ഞ് 3 മണി വരെ അപേക്ഷിക്കാവുന്നതാണ്.

English Summary:

Chennai Metro Rail Limited  is targeting November 2026 to begin trial runs on the Koyambedu–Chennai Trade Centre stretch of Phase II. Around 90% of the track work on the nearly 26-km section has been completed, with about 1.5 km still remaining.

Follow Us