AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Chennai Metro: ട്രാഫിക് ബ്ലോക്കിൽ വലയേണ്ട, മറീന ബീച്ചിലേക്ക് ഇനി എളുപ്പത്തിൽ എത്താം; പുത്തൻ സ്റ്റേഷൻ വരുന്നു

Chennai Metro Phase 2, New Station Near Marina Beach: മറീന ബീച്ചിന് താഴെയായി മെട്രോ റെയിൽ വികസന പദ്ധതിയുടെ ഭാഗമായി നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ചെന്നൈ മെട്രോ റെയിലിന്റെ 118.9 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ടാം ഘട്ട വിപുലീകരണ പദ്ധതിയുടെ ഭാഗമാണ് പുതിയ ഭൂഗർഭ സ്റ്റേഷൻ വരുന്നത്.

Chennai Metro: ട്രാഫിക് ബ്ലോക്കിൽ വലയേണ്ട, മറീന ബീച്ചിലേക്ക് ഇനി എളുപ്പത്തിൽ എത്താം; പുത്തൻ സ്റ്റേഷൻ വരുന്നു
Chennai Metro Image Credit source: Facebook
Nithya Vinu
Nithya Vinu | Updated On: 03 Jun 2026 | 01:05 PM

ചെന്നൈ പ്രധാന വിനോദസഞ്ചാര സ്ഥലമാണ് മറീന ബീച്ച്. നാട്ടുകാരുടെയും വിനോദസഞ്ചാരികളുടെയും പ്രിയപ്പെട്ട മറീന ബീച്ചിലേക്ക് ഇനി മുതൽ യാത്രാക്ലേശമില്ലാതെ എളുപ്പത്തിൽ എത്തിച്ചേരാം. ചെന്നൈ മെട്രോ റെയിൽ രണ്ടാം ഘട്ട വിപുലീകരണത്തിന്റെ ഭാഗമായി മറീന ബീച്ചിന് സമീപം പുതിയൊരു മെട്രോ സ്റ്റേഷൻ വരികയാണ്. മറീന ബീച്ചിന് താഴെയായി മെട്രോ റെയിൽ വികസന പദ്ധതിയുടെ ഭാഗമായി നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ലൈറ്റ്ഹൗസിനെയും പൂനമല്ലിയെയും ബന്ധിപ്പിക്കുന്ന കോറിഡോർ-4 ലെ ഒരു പ്രധാന സ്റ്റേഷനായി വരാനിരിക്കുന്ന ലൈറ്റ്ഹൗസ് മെട്രോ സ്റ്റേഷനിലാണ് പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത്.

മെട്രോ സ്റ്റേഷൻ പ്രവർത്തനങ്ങൾ

ചെന്നൈയിലെ ഏറ്റവും തിരിച്ചറിയാവുന്ന ലാൻഡ്‌മാർക്കുകളിൽ ഒന്നായ മറീന ബീച്ചിനടുത്താണ് പുതിയ സ്റ്റേഷൻ നിർമ്മിക്കുന്നത്. സ്റ്റേഷൻ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുന്നതോടെ, ചെന്നൈ നഗരം, റെസിഡൻഷ്യൽ ഏരിയകൾ, പടിഞ്ഞാറ് ഭാഗത്തുള്ള പ്രദേശങ്ങൾ എന്നിവ തമ്മിലുള്ള കണക്റ്റിവിറ്റി മെച്ചപ്പെടും. ചെന്നൈ മെട്രോ റെയിലിന്റെ 118.9 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ടാം ഘട്ട വിപുലീകരണ പദ്ധതിയുടെ ഭാഗമാണ് പുതിയ ഭൂഗർഭ സ്റ്റേഷൻ വരുന്നത്.

നിർമാണ പ്രവർത്തവങ്ങൾ പൂർത്തിയാകുന്നതോടെ ലൈറ്റ്ഹൗസ് മെട്രോ സ്റ്റേഷൻ, ലൈറ്റ്ഹൗസ്-പൂനമല്ലി ഇടനാഴിയിലെ ഒരു പ്രധാന സ്റ്റോപ്പായി മാറും. ഇത് ആയിരക്കണക്കിന് യാത്രക്കാർക്ക് കൂടുതൽ കാര്യക്ഷമമായി യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നതാണ്. നിലവിൽ, ലൈറ്റ്ഹൗസിനും തിരുമയിലൈ സ്റ്റേഷനുകൾക്കുമിടയിൽ തുരങ്കനിർമ്മാണം മെട്രോ അധികൃതർ പൂർത്തിയാക്കിയിട്ടുണ്ട്.

ALSO READ: 18 സ്ഥലങ്ങൾ 50 രൂപയ്ക്കുള്ളിൽ; ചെന്നൈ യാത്രയിൽ ഇതറിയാതെ പോകരുത്!

യാത്രക്കാർക്ക് എങ്ങനെ പ്രയോജനപ്പെടും?

പുതിയ സ്റ്റേഷൻ മറീന ബീച്ചിലേക്കും പരിസര പ്രദേശങ്ങളിലേക്കുമുള്ള പ്രവേശനം ഗണ്യമായി മെച്ചപ്പെടുത്തുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. പൂനമല്ലി പോലുള്ള പ്രദേശങ്ങളിൽ നിന്നും ചെന്നൈയുടെ മറ്റ് ഭാഗങ്ങളിൽ നിന്നും യാത്ര ചെയ്യുന്ന ആളുകൾക്ക് ബീച്ചിൽ കൂടുതൽ എളുപ്പത്തിലും വേഗത്തിലും എത്തിച്ചേരാൻ കഴിയും.

സ്ത്രീകൾക്ക് പ്രത്യേക ഫ്രിസ്കിംഗ് ബൂത്തുകൾ, അടിമുടി മാറാൻ ചെന്നൈ മെട്രോ

കോറിഡോർ 1, 2 സ്റ്റേഷനുകളിൽ സ്ത്രീകൾക്കായി പ്രത്യേക ഫ്രിസ്കിംഗ് ബൂത്തുകൾ സ്ഥാപിച്ച് മെട്രോ സ്റ്റേഷനുകളുടെ സുരക്ഷ മെച്ചപ്പെടുത്താൻ ചെന്നൈ മെട്രോ റെയിൽവേ. നിലവിൽ മെട്രോ സ്റ്റേഷനുകളിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെ വരികളുണ്ടെങ്കിലും, തിരക്കേറിയ സമയങ്ങളിൽ സുരക്ഷാ പരിശോധനകൾ നടത്തുന്നത് പലപ്പോഴും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. ഇത് പരിഹരിക്കാനാണ് കൂടുതൽ സുരക്ഷിതമായ ഫ്രിസ്കിങ് ബൂത്തുകൾ ഒരുക്കുന്നത്.

സുരക്ഷ മെച്ചപ്പെടുത്തുന്നതിന് പുറമേ, തിരക്കേറിയ സമയങ്ങളിൽ സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. യാത്രക്കാരെ കൂടുതൽ എളുപ്പത്തിൽ സ്റ്റേഷനുകളിൽ നിന്ന് പുറത്തുകടക്കാൻ സഹായിക്കുന്നതിന്, നിലവിലുള്ള സ്റ്റേഷനുകളുടെ കോൺകോഴ്‌സ് തലത്തിൽ അധിക ഓട്ടോമാറ്റിക് ഫെയർ കളക്ഷൻ ഗേറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് കാത്തിരിപ്പ് സമയം കുറയ്ക്കുകയും യാത്രക്കാരുടെ ചലനം മെച്ചപ്പെടുത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.  കൂടാതെ, യാത്രക്കാരുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിനായി നിരവധി മെട്രോ സ്റ്റേഷനുകളിൽ കൂടുതൽ എസ്കലേറ്ററുകൾ സിഎംആർഎൽ സ്ഥാപിച്ചിട്ടുണ്ട്.

English Summary:

Chennai Metro Phase 2, New Station Near Marina Beach, Connecting Light House and Poonamallee. The new station is being built close to Marina Beach, one of Chennai’s most recognizable landmarks. Once completed, it will improve connectivity between the city centre, residential areas, and western suburbs.

Follow Us