Chennai Metro: മാർച്ചിൽ ഇല്ല, പൂനമല്ലി-വടപളനി പാത എന്ന് തുറക്കും?

Chennai Metro Phase 2 Update: ഡബിൾ‌ ഡക്കർ പാതയുടെ 26 ഡെക്ക് സ്ലാബുകളുടെ നിർമ്മാണം പൂർത്തിയാകാൻ ഏപ്രിൽ രണ്ടാം വാരം വരെ സമയമെടുക്കും. ഈ ജോലികൾ കഴിഞ്ഞാൽ മാത്രമേ ട്രെയിൻ സർവീസ് ആരംഭിക്കുകയുള്ളൂ.

Chennai Metro: മാർച്ചിൽ ഇല്ല,  പൂനമല്ലി-വടപളനി പാത എന്ന് തുറക്കും?

Chennai Metro

Updated On: 

15 Mar 2026 | 07:44 PM

ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിലെ ആദ്യ ഭാഗമായ പൂനമല്ലി ബൈപാസ് – വടപളനി പാതയുടെ ഉദ്ഘാടനം വീണ്ടും വൈകിയേക്കും. നേരത്തെ ഫെബ്രുവരിയിൽ തുറക്കുമെന്ന് കരുതിയിരുന്ന ഈ പാത ഇപ്പോൾ ഏപ്രിലിൽ മാത്രമേ പ്രവർത്തനസജ്ജമാകൂ എന്നാണ് റിപ്പോർട്ടുകൾ. പോരൂർ – വടപളനി പാതയിലെ ഡബിൾ‌ ഡക്കർ പാതയുടെ 26 ഡെക്ക് സ്ലാബുകളുടെ നിർമ്മാണം പൂർത്തിയാകാൻ ഏപ്രിൽ രണ്ടാം വാരം വരെ സമയമെടുക്കും. ഈ ജോലികൾ കഴിഞ്ഞാൽ മാത്രമേ ട്രെയിൻ സർവീസ് ആരംഭിക്കുകയുള്ളൂ.

പൂനമല്ലിയിൽ നിന്ന് പോരൂരിലേക്ക് ട്രെയിനുകൾ സർവീസ് നടത്തുന്നതിന് മെട്രോ റെയിൽവേ സുരക്ഷാ കമ്മീഷണ‍ർ താൽക്കാലിക അനുമതി നൽകിയിരുന്നു. എന്നാൽ ഡബിൾ ഡെക്കർ ആലപ്പാക്കം-അൽവാർതിരുനഗർ സ്ട്രെച്ചിലെ 26 ഡെക്ക് സ്ലാബുകൾ നിർമ്മിച്ചതിനുശേഷം മാത്രമേ പോരൂർ-വടപളനി സ്ട്രെച്ചിൽ ട്രെയിൻ സർവീസുകൾ അനുവദിക്കൂ എന്നാണ് നിലവിലെ വിവരം.

കൂടാതെ, തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള മാതൃകാ പെരുമാറ്റച്ചട്ടം ഉടൻ വരാൻ സാധ്യതയുള്ളതിനാൽ, ഉദ്ഘാടനം ഏപ്രിലിൽ നടക്കുമോ അതോ വീണ്ടും നീളുമോ എന്നതിലും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്.

ALSO READ: ഗതാഗതക്കുരുക്കിന് വിട, പുതിയ പാലം വരുന്നു; ചെന്നൈ അടിമുടി മാറും

കഴിഞ്ഞ വർഷം ഡിസംബറിൽ പൂനമല്ലിക്കും പോരൂരിനും ഇടയിൽ ട്രെയിൻ സർവീസുകൾ ആരംഭിക്കാനാണ് സിഎംആർഎൽ പദ്ധതിയിട്ടിരുന്നത്. തുടർന്ന്, പോരൂരിനും വടപളനിക്കും ഇടയിലുള്ള സ്റ്റേഷനുകൾ ഒഴിവാക്കി വടപളനിയിലേക്ക് നേരിട്ട് കണക്റ്റിവിറ്റി നൽകാനുള്ള പദ്ധതിയിൽ മാറ്റം വരുത്തി. ജനുവരിയിൽ വടപളനി വരെ പരീക്ഷണ ഓട്ടം നടത്തുകയും ഫെബ്രുവരിയോടെ ഈ കണക്റ്റിവിറ്റി തയ്യാറാകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാലത് നീണ്ടുപോവുകയായിരുന്നു.

14.6 കിലോമീറ്റർ നീളമുള്ള ഈ പാതയിൽ 10 സ്റ്റേഷനുകളാണുള്ളത്. ഈ റൂട്ട് തുറക്കുന്നതോടെ പൂനമല്ലിയിൽ നിന്ന് നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ എത്താൻ സാധിക്കും. വടപളനിയിൽ ഒന്നാം ഘട്ട മെട്രോ പാതയുമായി ഇത് ബന്ധിപ്പിക്കും. പടിഞ്ഞാറന്‍ ചെന്നൈയിലെ പ്രധാന റസിഡന്‍ഷ്യല്‍, കൊമേഴ്സ്യല്‍ ഇടങ്ങളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഈ ലൈന്‍.

Follow Us
Related Stories
Cough Syrups : ഡോക്ടറുടെ കുറുപ്പില്ലാത്തെ ഇനി കഫ് സിറപ്പ് കിട്ടില്ല; കര്‍ശന നിയന്ത്രണവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം
Monsoon Update: മഴയില്ല; രാജ്യത്ത് മൺസൂൺ മഴയിൽ വൻ കുറവ്, ആശങ്കയിൽ കാർഷിക മേഖല
Chennai Metro: ലൈറ്റ് ഹൗസിൽ നിന്നും ഹൈക്കോടതിയിലേക്ക് വേഗത്തിലെത്താം! ഡി.പി.ആർ നടപടികൾ അവസാന ഘട്ടത്തിൽ
നീറ്റ് പുനപരീക്ഷ: ഇന്ത്യയിൽ ടെലഗ്രാമിന് നിയന്ത്രണം, ചോദ്യ പേപ്പർ വാഗ്ദാനം തട്ടിപ്പാണെന്ന് NTA
Mumbai Metro: മുംബൈ മെട്രോ വിമാനത്താവളത്തിലേക്ക്; ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കാന്‍ നീക്കം
എഴുപതോളം കവർച്ചാ കേസുകളിൽ പ്രതി; പൊലീസിന് നേരെ വെടിയുതിർത്ത് രക്ഷപ്പെട്ട 25 കാരനായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
മുടിയുടെയും ആരോഗ്യത്തിന് ​ഗ്രാമ്പു മതിയോ?
ഭാരം കുറയും സൗന്ദര്യം കൂടും! റാ​ഗിയുടെ ​ഗുണങ്ങൾ
പാൽ പിരിഞ്ഞാൽ കളയേണ്ട, അടിപൊളി പലഹാരം റെഡിയാക്കാം
അടുക്കളയില്‍ ഈച്ചശല്യമുണ്ടോ? ടെന്‍ഷന്‍ വേണ്ട, വഴിയുണ്ട്‌
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം