Chennai Metro: ചെന്നൈ മെട്രോ യാത്രക്കാര്‍ക്ക് കോളടിച്ചു; ഫെബ്രുവരിയില്‍ പുതിയ പാത തുറക്കും

Poonamallee Bypass to Vadapalani Metro Launch: രണ്ടാം ഘട്ടത്തിലെ അയപ്പന്തങ്കല്‍ സ്റ്റേഷന്‍ മുതല്‍ വടപളനി മെട്രോ സ്‌റ്റേഷന്‍ വരെയുള്ള 8.50 കിലോമീറ്റര്‍ ദൂരം ഉള്‍പ്പെടെ 11 മെട്രോ സ്‌റ്റേഷനുകള്‍ മെട്രോ റെയില്‍ സുരക്ഷ കമ്മീഷണര്‍ അനന്ത് മധുകര്‍ ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു.

Chennai Metro: ചെന്നൈ മെട്രോ യാത്രക്കാര്‍ക്ക് കോളടിച്ചു; ഫെബ്രുവരിയില്‍ പുതിയ പാത തുറക്കും

ചെന്നൈ മെട്രോ

Published: 

14 Feb 2026 | 02:05 PM

ചെന്നൈ: മെട്രോ യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ചെന്നൈ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (സിഎംആര്‍എല്‍). ചെന്നൈ മെട്രോ ഫേസ് 2 ലൈനിന്റെ നാലാം ഘട്ട പരിശോധന പൂര്‍ത്തിയായി. പൂനമല്ലി ബൈപാസ് സ്റ്റേഷന്‍ മുതല്‍ വടപളനി വരെ പോകുന്നതാണ് ഫേസ് 2 ലൈന്‍. മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു രണ്ട് ദിവസത്തെ പരിശോധന.

രണ്ടാം ഘട്ടത്തിലെ അയപ്പന്തങ്കല്‍ സ്റ്റേഷന്‍ മുതല്‍ വടപളനി മെട്രോ സ്‌റ്റേഷന്‍ വരെയുള്ള 8.50 കിലോമീറ്റര്‍ ദൂരം ഉള്‍പ്പെടെ 11 മെട്രോ സ്‌റ്റേഷനുകള്‍ മെട്രോ റെയില്‍ സുരക്ഷ കമ്മീഷണര്‍ അനന്ത് മധുകര്‍ ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. വൈദ്യുതി, റെയില്‍, മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലെല്ലാം വിവിധ പരിശോധനകള്‍ നടന്നിരുന്നു.

ഫെബ്രുവരി അവസാനത്തോടെ മെട്രോ പാത ഗതാഗതത്തിനായി തുറന്നുകൊടുക്കാനാണ് നീക്കം. എന്നാല്‍ ഈ ഘട്ടത്തില്‍ പാത വഴി ട്രെയിനിന്റെ പരീക്ഷണയോട്ടമാണ് നടക്കുക.

Also Read: Namma Metro: നമ്മ മെട്രോയ്ക്ക് ഡബിള്‍ ഡെക്കറില്ല; റെഡ് ലൈന്‍ ഇനിയും വൈകും

ആകെ 116 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ടത്തിലുള്ളത്. 3 ലൈനുകളിലായാണ് നിര്‍മാണം. ലൈറ്റ്ഹൗസ് മുതല്‍ പൂനമല്ലി വരെയുള്ള 26 കിലോമീറ്റര്‍ പാതയുടെയും പൂനമല്ലി മുതല്‍ പോരൂര്‍ വരെയുള്ള 10 കിലോമീറ്റര്‍ പാതയുടെയും നിര്‍മാണം ഇതിനോടകം പൂര്‍ത്തിയായി. ഈ റൂട്ടില്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിന് റെയില്‍വേ ബോര്‍ഡ് സുരക്ഷ സര്‍ട്ടിഫിക്കറ്റും നല്‍കിയിട്ടുണ്ട്. ജനുവരി മാസം 11ന് ഈ പാതയില്‍ ട്രെയിനിന്റെ പരീക്ഷണയോട്ടം നടത്തിയിരുന്നു.

 

Loading...
Unable to load recommendations.
Follow Us
Related Stories
Change In Sugar Import Rules : അസംസ്കൃത പഞ്ചസാരയുടെ ഇറക്കുമതി വ്യവസ്ഥകളിൽ ഭേദഗതി വരുത്തി കേന്ദ്രം, വിൽപനയ്ക്ക് രണ്ട് മാസം സമയം
കുട്ടികൾക്കുള്ള കഫ് സിറപ്പുകൾക്ക് കർശന നിയന്ത്രണവുമായി കേന്ദ്രം; മാതാപിതാക്കൾ അറിയേണ്ട കാര്യങ്ങൾ!
വാടക വീട്ടിലെ ചാക്കുകളിൽ സൂക്ഷിച്ചത് ലക്ഷങ്ങൾ; കർണാടകയിൽ മരിച്ച യാചകയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത് 8.4 ലക്ഷം
Ajit Doval Beijing Visit: ചൈനീസ് മണ്ണിൽ ഇന്ത്യയുടെ മാസ്റ്റർ പ്ലാൻ! അതിർത്തി തർക്കം പരിഹരിക്കാൻ അജിത് ഡോവൽ ബീജിങില്‍
Kaziah Liz Mejo: ഇത് തനി മലയാളി! ആരാണ് 2026-ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കസിയ ലിസ് മെജോ?
ട്രെയിനിൽ തലയില്ലാത്ത മൃതദേഹം, വീട്ടിൽ ബിരിയാണി പാത്രത്തിൽ ശരീരഭാഗങ്ങൾ: ചെന്നൈയെ നടുക്കിയ കൊലപാതകം!
നല്ല 'മൊഞ്ചൻ ഫോൺ! ഐക്യൂ Z11 5G വിൽപ്പന തുടങ്ങി
പിൻകോഡ് ഇല്ലെങ്കിലും പാഴ്സലെത്തും; ദുബായിലെ ഡെലിവറി സിസ്റ്റം ഇങ്ങനെ
ഓണസദ്യയിൽ ഉപ്പ് ചേർക്കാത്ത വിഭവം
ഇലയിടൽ മുതൽ പായസം വരെ: ഓണസദ്യ കഴിക്കേണ്ട ശരിയായ ക്രമം
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി