AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Namma Metro: നമ്മ മെട്രോയ്ക്ക് ഡബിള്‍ ഡെക്കറില്ല; റെഡ് ലൈന്‍ ഇനിയും വൈകും

Namma Metro Hebbal–Sarjapur Double-Decker Project Update: ഹെബ്ബാള്‍ മുതല്‍ സര്‍ജാപൂര്‍ വരെയുള്ള മെട്രോ ഇടനാഴിക്ക് കേന്ദ്ര അനുമതി നേടാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചില്ല. പദ്ധതി പൊതുഗതാഗത സംവിധാനത്തെ ബാധിക്കുമെന്ന് കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം പറയുന്നുവെന്ന് ചൂണ്ടിക്കാട്ടി എംപി പിസി മോഹന്‍ തന്റെ എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് പങ്കുവെച്ചു.

Namma Metro: നമ്മ മെട്രോയ്ക്ക് ഡബിള്‍ ഡെക്കറില്ല; റെഡ് ലൈന്‍ ഇനിയും വൈകും
ബെംഗളൂരു നമ്മ മെട്രോImage Credit source: Social Media
Shiji M K
Shiji M K | Published: 13 Feb 2026 | 07:28 AM

ബെംഗളൂരു: നമ്മ മെട്രോ സര്‍ജാപൂര്‍ മുതല്‍ ഹെബ്ബാള്‍ വരെയുള്ള പാതയിലെ ഡബിള്‍ ഡെക്കറിനോട് വിയോജിച്ച് കേന്ദ്രം. റെഡ് ലൈനില്‍ ഡബിള്‍ ഡെക്കര്‍ സംവിധാനം കൊണ്ടുവരുന്നത് അപ്രായോഗികമാണെന്നാണ് കേന്ദ്രത്തിന്റെ പക്ഷം. പദ്ധതി പുനപരിശോധിക്കാന്‍ ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിനോട് (ബിഎംആര്‍സിഎല്‍) കേന്ദ്രം നിര്‍ദേശിച്ചു.

ഹെബ്ബാള്‍ മുതല്‍ സര്‍ജാപൂര്‍ വരെയുള്ള മെട്രോ ഇടനാഴിക്ക് കേന്ദ്ര അനുമതി നേടാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചില്ല. പദ്ധതി പൊതുഗതാഗത സംവിധാനത്തെ ബാധിക്കുമെന്ന് കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം പറയുന്നുവെന്ന് ചൂണ്ടിക്കാട്ടി എംപി പിസി മോഹന്‍ തന്റെ എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് പങ്കുവെച്ചു.

28,405 കോടി രൂപയുടെ ഡിപിആര്‍ ആണ് സംസ്ഥാനം കേന്ദ്രത്തിന് മുന്നില്‍ സമര്‍പ്പിച്ചത്. ഡബിള്‍ ഡെക്കിങ് മൂലം യാത്രക്കാരുടെ എണ്ണം കുറയാന്‍ സാധ്യതയുണ്ട് അതിനാല്‍ ലൈന്‍ അനുവദിക്കാന്‍ സാധിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ആവശ്യമെങ്കില്‍ ചിലയിടങ്ങളില്‍ മാത്രം ഡബിള്‍ ഡെക്കര്‍ സര്‍വീസ് നടത്താമെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.

Also Read: Namma Metro: നമ്മ മെട്രോ പിങ്ക് ലൈന്‍ ഭൂഗര്‍ഭപാത യാത്രയ്ക്ക് തയ്യാര്‍; ഉദ്ഘാടനം ഈ ദിവസം

ബെംഗളൂരു നമ്മ മെട്രോയുടെ മൂന്നാം ഘട്ടമാണ് ഹെബ്ബാള്‍-സര്‍ജാപൂര്‍ പാത. ഏകദേശം 37 കിലോമീറ്റര്‍ നീളവും 28,405 കോടി രൂപ ചെലവ് വരുന്നതുമായ പാതയില്‍ 28 സ്റ്റേഷനുകളുണ്ടാകും. ബെംഗളൂരുവിലെ ഐടി മേഖലയെയും വടക്കന്‍ പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന ഈ പാതയില്‍ നാല് ഇന്റര്‍ചേഞ്ചുകള്‍ നിര്‍മിക്കാനും തീരുമാനമുണ്ട്.

2031 ഓടെ പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നായിരുന്നു ബിഎംആര്‍സിഎല്‍ കരുതിയിരുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഡിപിആര്‍ മാറ്റാന്‍ നിര്‍ദേശിച്ച സ്ഥിതിക്ക് പാത നിര്‍മാണം ഇനിയും വൈകും.

Follow Us