Chennai Metro: ചെന്നൈ മലയാളികളേ, ഗതാഗതകുരുക്കിൽ പെടില്ല, കാത്തിരുന്ന പാത മാർച്ചിൽ

Chennai Metro Phase 2: ജൂൺ മാസത്തിൽ തുടങ്ങാനാണ് പദ്ധതിയെങ്കിലും, യാത്രക്കാരുടെ തിരക്കും ആവശ്യകതയും പരിഗണിച്ച് വടപളനി വരെയുള്ള സർവീസ് നേരത്തെയാക്കാൻ ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് തീരുമാനിക്കുകയായിരുന്നു.

Chennai Metro: ചെന്നൈ മലയാളികളേ, ഗതാഗതകുരുക്കിൽ പെടില്ല, കാത്തിരുന്ന പാത മാർച്ചിൽ

Chennai Metro

Published: 

09 Feb 2026 | 08:18 AM

ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാം ഘട്ടത്തിലെ വടപളനി മുതൽ പൂനമല്ലി ബൈപാസ് വരെയുള്ള പാത മാർച്ചിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ സാധ്യത. ഈ പാതയുടെ നിർണ്ണായകമായ സുരക്ഷാ പരിശോധനകൾ ഈ മാസം പകുതിയോടെ നടക്കും. ഫെബ്രുവരി 11 മുതൽ മെട്രോ റെയിൽ സുരക്ഷാ കമ്മീഷണർ മൂന്ന് ദിവസത്തെ പരിശോധന നടത്താൻ സാധ്യതയുണ്ടന്നാണ് വിവരം.

മെട്രോ സർവീസുകൾക്ക് അനുമതി നൽകുന്നതിന് മുമ്പുള്ളസ്പീഡ് സർട്ടിഫിക്കറ്റ് റെയിൽവേ ബോർഡ് അനുവദിച്ചതിനെ തുടർന്നാണ് പരിശോധന നടത്താൻ തീരുമാനിച്ചതെന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. പരിശോധന പൂർത്തിയായാൽ, ഉടൻ തന്നെ അന്തിമ സുരക്ഷാ അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തുടർന്ന് സർവീസുകൾ ആരംഭിക്കുന്നതിനുള്ള ഔദ്യോഗിക അനുമതി റെയിൽവേ ബോർഡ് നൽകും, അതിനുശേഷം ഉദ്ഘാടന തീയതി അന്തിമമാക്കാൻ തമിഴ്‌നാട് സർക്കാരിനെയും കേന്ദ്രത്തെയും അറിയിക്കും.

യഥാർത്ഥത്തിൽ ജൂൺ മാസത്തിൽ തുടങ്ങാനാണ് പദ്ധതിയെങ്കിലും, യാത്രക്കാരുടെ തിരക്കും ആവശ്യകതയും പരിഗണിച്ച് വടപളനി വരെയുള്ള സർവീസ് നേരത്തെയാക്കാൻ ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് തീരുമാനിക്കുകയായിരുന്നു.

ALSO READ: ടിക്കറ്റ് വില കൂട്ടാതെ വരുമാനം ഉയർത്തി ചെന്നൈ മെട്രോ; ഫലം കണ്ടത് ആ നീക്കം

നിലവിൽ കടുത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന യാത്രക്കാർക്ക് ഈ പാത വലിയ ആശ്വാസമാകും. ശാസ്ത, ആൽഫ, പനിമലർ, രാജലക്ഷ്മി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി തുടങ്ങിയ പ്രമുഖ എഞ്ചിനീയറിംഗ് കോളേജുകളിലെ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഇത് ഏറെ ഉപകാരപ്പെടും.

മെട്രോ സർവീസുകൾ ആരംഭിച്ചുകഴിഞ്ഞാൽ, ആർക്കോട്ട് റോഡിൽ നിന്ന് പൂനമല്ലിയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാർക്ക് യാത്രാ സമയം ഗണ്യമായി കുറയാൻ സാധ്യതയുണ്ട്. തിരക്കുള്ള സമയങ്ങളിൽ റോഡ് മാർഗ്ഗം ഏകദേശം ഒന്നര മുതൽ രണ്ട് മണിക്കൂർ വരെ എടുക്കുന്ന യാത്ര, മെട്രോ വരുന്നതോടെ വെറും 30 മുതൽ 45 മിനിറ്റായി കുറയും.

Follow Us
Related Stories
Cockroach Janta Party: ബെം​ഗളൂരുവിൽ മനുഷ്യച്ചങ്ങലയ്ക്ക് ആഹ്വാനം ചെയ്ത് ‘കോക്രോച്ച് ജനതാ പാർട്ടി’; പോലീസ് മുന്നറിയിപ്പ്
Fuel Price Hike: പെട്രോൾ, ഡീസൽ വില വീണ്ടും കൂടി, ഇത് മൂന്നാം തവണ
Bengaluru Rain Alert: ബെംഗളൂരുവില്‍ ഇന്ന് മുതല്‍ ഓറഞ്ച് അലര്‍ട്ട്; മഴയുടെ അളവ് കൂടും, ശക്തമായ കാറ്റും ഇടിമിന്നലും
Chandrayaan-3: ചന്ദ്രയാൻ-3 ദൗത്യത്തിന് ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ബഹുമതി, ഗൊദാർഡ് അസ്‌ട്രോനോട്ടിക്‌സ് അവാർഡ്’ ഇന്ത്യയ്ക്ക്
Bengaluru Train Service: ബംഗളൂരു യാത്രക്കാർക്ക് എട്ടിൻ്റെ പണി; ജൂൺ ആദ്യവാരം ട്രെയിൻ സർവീസുകൾ താറുമാറാകും, മാറ്റം ഇങ്ങനെ
PM Narendra Modi: ‘വികസിത ഭാരതം’ വെറും മുദ്രാവാക്യമല്ല, സർക്കാരിന്റെ ലക്ഷ്യം; ഫയൽ നീക്കം വേഗത്തിലാക്കാൻ പ്രധാനമന്ത്രിയുടെ നിർദ്ദേശം
കൈയില്‍ ഈ രേഖയുണ്ടോ? പണം കുമിഞ്ഞുകൂടും
ചായ രാവിലെയോ വൈകീട്ടോ കുടിക്കുന്നതാണ് ബെസ്റ്റ്
വാട്ടര്‍ ബോട്ടില്‍ വാങ്ങുമ്പോള്‍ എന്തൊക്ക ശ്രദ്ധിക്കണം?
കടല വെള്ളത്തിലിടാൻ മറന്നോ? വേറെ വഴിയുണ്ട്!
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്