Chennai Metro: ട്രെയിനുകൾ 10 മിനിറ്റ് ഇടവിട്ട്, ഗതാഗതക്കുരുക്കിൽ വലയേണ്ട; മെട്രോ രണ്ടാം ഘട്ടം ഉടൻ

Chennai Metro Phase II Updates: നിലവിൽ ഗ്രീൻ, ബ്ലൂ പാതകളിലൂടെയാണ് മെട്രോ സർവീസ് ഉള്ളത്. രണ്ടാം ഘട്ടത്തിന്റെ പണികൾ അവസാനിക്കുന്നതോടെ മൂന്ന് പാതകൾ കൂടി പൊതുജനങ്ങൾക്ക് തുറന്ന് ലഭിക്കുന്നതാണ്. ഇപ്പോഴിതാ, ചെന്നൈ നിവാസികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന മെട്രോ രണ്ടാം ഘട്ടത്തിന്റെ ആദ്യ ഭാഗം ഉടൻ ഉദ്ഘാടനം ചെയ്യുമെന്നാണ് റിപ്പോർട്ട്.

Chennai Metro: ട്രെയിനുകൾ 10 മിനിറ്റ് ഇടവിട്ട്, ഗതാഗതക്കുരുക്കിൽ വലയേണ്ട; മെട്രോ രണ്ടാം ഘട്ടം ഉടൻ

ചെന്നൈ മെട്രോ

Updated On: 

06 May 2026 | 04:25 PM

ചെന്നൈ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൽ ചെന്നൈ മെട്രോ വഹിക്കുന്ന പങ്ക് വലുതാണ്. നിലവിൽ ഗ്രീൻ, ബ്ലൂ പാതകളിലൂടെയാണ് മെട്രോ സർവീസ് ഉള്ളത്. രണ്ടാം ഘട്ടത്തിന്റെ പണികൾ അവസാനിക്കുന്നതോടെ മൂന്ന് പാതകൾ കൂടി പൊതുജനങ്ങൾക്ക് തുറന്ന് ലഭിക്കുന്നതാണ്. ഇപ്പോഴിതാ, ചെന്നൈ നിവാസികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന മെട്രോ രണ്ടാം ഘട്ടത്തിന്റെ ആദ്യ ഭാഗം ഉടൻ ഉദ്ഘാടനം ചെയ്യുമെന്നാണ് റിപ്പോർട്ട്.

വിജയിയുടെ നേതൃത്വത്തിലുള്ള തമിഴഗ വെട്രി കഴകം സർക്കാർ അധികാരത്തിൽ എത്തിയാൽ ഉടൻ നടപ്പിലാക്കുന്ന പ്രധാന പദ്ധതികളിൽ മെട്രോ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനവും ഉൾപ്പെടുമെന്നാണ് വിവരം. നിലവിൽ വിജയ് സർക്കാർ രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങളിലാണ്. ഇത് വിജയിച്ചാൽ, വരും ആഴ്ചകളിൽ തന്നെ ആദ്യ ഭാഗത്തിന്റെ ഉദ്ഘാടനം നടക്കാൻ സാധ്യതയുണ്ട്.

ചെന്നൈ മെട്രോ രണ്ടാം ഘട്ടം

മൊത്തം 118.9 കിലോമീറ്റർ ദൂരമാണ് രണ്ടാം ഘട്ടത്തിൽ ഉള്ളത്. ഇതിൽ പൂനമല്ലിയിൽ നിന്ന് പോരൂർ വഴി ആർക്കോട്ട് റോഡിലൂടെ വടപളനി വരെയുള്ള 14.6 കിലോമീറ്റർ ഭാഗമാണ് ഉടൻ ഉദ്ഘാടനത്തിന് തയ്യാറാവുന്നത്.പൂനമല്ലി – പോരൂർ സെക്ഷന് ആവശ്യമായ എല്ലാ സുരക്ഷാ അനുമതികളും ഇതിനോടകം ലഭിച്ചുകഴിഞ്ഞു. അതേസമയം, പോരൂർ – വടപളനി സെക്ഷനിലെ നിർമ്മാണ ജോലികളും പൂർത്തിയായിട്ടുണ്ട്.

കമ്മീഷണർ ഓഫ് മെട്രോ റെയിൽ സേഫ്റ്റി നിർദ്ദേശങ്ങൾ പാലിച്ചിട്ടുണ്ടെന്നും അത് തെളിയിക്കുന്നതിന് ആവശ്യമായ എല്ലാ രേഖകളും വീണ്ടും സമർപ്പിച്ചതായും ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് ഉദ്യാഗസ്ഥർ പറഞ്ഞു. വരും ദിവസങ്ങളിൽ സി.എം.ആർ.എസ് ഉദ്യോഗസ്ഥർ പോരൂർ – വടപളനി സെക്ഷൻ പരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാം ശരിയാണെങ്കിൽ പരിശോധനയ്ക്ക് ശേഷം രണ്ട് ദിവസത്തിനുള്ളിൽ ഈ പാതയ്ക്ക് അനുമതി ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.

ALSO READ: ഒന്ന് തീരുമ്പോള്‍ മറ്റൊന്ന്; കുരുക്കഴിയാതെ ബെംഗളൂരു നഗരം, ഈ ഫ്‌ളൈഓവര്‍ പൊളിക്കും

യാത്രക്കാർക്ക് നേട്ടം

രണ്ടാം ഘട്ടത്തിന്റെ ഭാഗമായുള്ള പാത പൊതുജനങ്ങൾക്ക് തുറന്ന് നൽകുന്നതിലൂടെ വലിയ സൗകര്യങ്ങളാണ് ലഭിക്കുന്നത്. പാത തുറക്കുന്നതോടെ ചെന്നൈ നഗരത്തിലെ ഗതാഗതക്കുരുക്കിന് ഒരുപരിധി വരെ ആശ്വാസമാകും. പ്രത്യേകിച്ച് ആർക്കോട്ട് റോഡ് വഴിയുള്ള യാത്രകൾ കൂടുതൽ എളുപ്പമാകും.

അതേസമയം, യാത്രക്കാർക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിനായി ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് ചില മാറ്റങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. പോരൂർ – വടപളനി റൂട്ടിലെ ട്രെയിനുകളുടെ വേഗത ഉയർത്തിയേക്കും. മണിക്കൂറിൽ 25 കിലോമീറ്ററിൽ നിന്ന് 40 കിലോമീറ്ററായി ഉയർത്താനാണ് ആവശ്യം. തിരക്കുള്ള സമയങ്ങളിൽ ട്രെയിനുകൾ തമ്മിലുള്ള ഇടവേള 15 മിനിറ്റിൽ നിന്ന് 10 മിനിറ്റായി കുറയ്ക്കാനും പദ്ധതിയുണ്ടെന്ന് മെട്രോ അധികൃതർ അറിയിച്ചു.

ട്രാവൽ കാർഡുകൾക്ക് പകരം സിംഗാര ചെന്നൈ കാർഡ്

മെയ് 1 മുതൽ ട്രാവൽ കാർഡുകളുടെ ഉപയോഗം ചെന്നൈ മെട്രോ പൂർണമായി അവസാനിപ്പിച്ചു. യാത്രക്കാർ പകരം, സിംഗാര ചെന്നൈ കാർഡ് ഉപയോഗിക്കണമെന്നും നിർദേശം നൽകി. ചെന്നൈ മെട്രോ ലിമിറ്റഡ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേർന്ന് പുറത്തിറക്കിയ കാർഡാണിത്. നിരവധി സേവനങ്ങളാണ് കാർഡിലൂടെ യാത്രക്കാർക്ക് ലഭിക്കുന്നത്. എല്ലാ മെട്രോ സ്റ്റേഷനുകളിൽ നിന്നും ഇവ വാങ്ങാവുന്നതാണ്.

യാത്രക്കാർക്ക് പാർക്കിംഗ് ഫീസ് അടയ്ക്കാനും സിംഗാര ചെന്നൈ കാർഡ് ഉപയോഗിക്കാം.   മെട്രോകളിലുപരി ടോൾ പ്ലാസകൾ, പാർക്കിംഗ് ചാർജുകൾ, തിരഞ്ഞെടുത്ത റീട്ടെയിൽ ഷോപ്പുകൾ എന്നിവിടങ്ങളിലും ഈ കാർഡ് ഉപയോഗിക്കാം.

English Summary:

Chennai Metreo Phase II project covers a total distance of 118.9 km. Poonamallee to Vadapalani via Porur along Arcot Road is almost ready for launch. CMRL requested some changes to improve services, like increase train speed on the Porur-Vadapalani stretch from 25 km/h to 40 km/h. They also asked to reduce waiting time between trains from 15 minutes to 10 minutes.

Follow Us
Related Stories
എത്രകണ്ടിട്ടും മതിവരുന്നില്ല! ​​ചൈനയെ തോൽപ്പിച്ച് സ്വർണം നേടിയ വനിതാ റിലേ ടീമിനെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര
Air India Flight On Pak Airspace: എയർ ഇന്ത്യ വിമാനം പാക് വ്യോമാതിർത്തിയിൽ! സംഭവം റിപ്പോർട്ട് ചെയ്യാത്തതിന് കനത്ത നടപടി
Chennai Metro: മെട്രോ കുതിച്ചുപായും! റെഡ് ലൈൻ നിർമ്മാണത്തിൽ നിർണായക നീക്കം
Haryana IAS Officer Arrested: നടന്നത് 593 കോടിയുടെ വമ്പൻ അഴിമതി; സർക്കാരിൻ്റെ 60 കോടി തട്ടിയ ഐ.എ.എസ് ഉദ്യോഗസ്ഥൻ പിടിയിൽ
PM Modi: ഗ്യാസ് പ്ലാന്റിലെ അപകടത്തില്‍ പൊലിഞ്ഞത് 12 ഇന്ത്യന്‍ ജീവനുകള്‍; മോദിയെ വിളിച്ച് ദുഃഖം പങ്കുവെച്ച് ഖത്തർ അമീർ
Bengaluru-Chennai Travel: ചെന്നൈ-ബെംഗളൂരു യാത്രയ്ക്ക് ബെസ്റ്റ് റോഡ് ഏതാണെന്ന് അറിയാമോ? ബ്ലോക്കില്ലാതെ ഈസിയായി പോകാം
ഭക്ഷണം പാകം ചെയ്യുന്നതിന് ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് നല്ലതോ?
വീട്ടിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ ഗുണങ്ങൾ
ചിതലിനെ തുരത്താന്‍ വിനാഗിരി മതി
വായ്പുണ്ണ് മാറ്റാം മിനിറ്റുകൾക്കുള്ളിൽ! ഇവ അടുക്കളയിലുണ്ടോ
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'