Bengaluru Traffic: ഒന്ന് തീരുമ്പോള്‍ മറ്റൊന്ന്; കുരുക്കഴിയാതെ ബെംഗളൂരു നഗരം, ഈ ഫ്‌ളൈഓവര്‍ പൊളിക്കും
Bengaluru Traffic Alert IOC Junction Flyover Demolition Planned: ഓള്‍ഡ് മദ്രാസ് റോഡുമായി ബന്ധിപ്പിക്കുന്ന ബയപ്പനഹള്ളി റോഡില്‍ ഒരു റെയില്‍വേ മേല്‍പ്പാലം നിര്‍മിക്കാനും ബി സ്‌മൈല്‍ ലക്ഷ്യമിടുന്നുണ്ട്. ബെംഗളൂരുവിലെ ഏറ്റവും തിരക്കേറിയ റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നായ സര്‍ എം വിശ്വേശ്വരയ്യ ടെര്‍മിനലിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാരുടെ ദുരിതം ഇതോടെ അവസാനിക്കും.
ബെംഗളൂരു: ഗതാഗതക്കുരുക്ക് തന്നെയാണ് ബെംഗളൂരു നിവാസികളെ എപ്പോഴും അലട്ടുന്ന വിഷയം. ബ്ലോക്കുകളില്‍ കുരുങ്ങി മണിക്കൂറുകളോളം പലര്‍ക്കും റോഡുകളില്‍ ചെലവഴിക്കേണ്ടതായി വരുന്നു. ഗതാഗതക്കുരുക്ക് പരിഹരിച്ച് സുഗമമായ യാത്ര ഒരുക്കാനുള്ള നീക്കത്തിലാണിപ്പോള്‍ അധികൃതര്‍ അതിന്റെ ഭാഗമായി ഒരു ഫ്‌ളൈഓവര്‍ കൂടി നീക്കം ചെയ്യും.
ഇന്റര്‍ചേഞ്ച് മെട്രോ സ്‌റ്റേഷന് ജയദേവ ഫ്‌ളൈഓവര്‍ പൊളിച്ചുമാറ്റുകയും, ഔട്ടര്‍ റിങ് റോഡിലെ ഡബിള്‍ ഡെക്കര്‍ കോറിഡോര്‍ പദ്ധതി അനുസരിച്ച് ഡെല്‍മിയ ഫ്‌ളൈഓവര്‍ നീക്കം ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തതിന് പിന്നാലെയാണ് അടുത്ത നീക്കം.
പുതിയ റോഡ് വരുന്നത് എവിടെ?
ഐഒസി ജങ്ഷനില്‍ 436 കോടി രൂപയുടെ എലിവേറ്റര്‍ റോട്ടറി ഫ്‌ളൈഓവര്‍ ആണ് പുതുതായി ഒരുക്കാന്‍ പോകുന്നത്. ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനായി ബെംഗളൂരു സ്മാര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ( ബി സ്‌മൈല്‍) കരാറുകാരനെ കണ്ടെത്തി. പുതിയ പാത ഒരുക്കുന്നതിന് മുമ്പ് പഴയ ഫ്‌ളൈഓവര്‍ പൊളിച്ചുമാറ്റേണ്ടതുണ്ട്. 2001-02 ലാണ് ഇവിടെ റെയില്‍വേ ഫ്‌ളൈഓവര്‍ നിര്‍മ്മിച്ചത്.




ഫ്‌ളൈഓവര്‍ പൊളിച്ചാല്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകും
ഈ മേല്‍പ്പാലം പൊളിക്കുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്ക് വീണ്ടും രൂക്ഷമാകാനാണ് സാധ്യത. ദൊഡ്ഡ ബനസ്വാടി റോഡ്, ബയപ്പനഹള്ളി റോഡ്, കമ്മനഹള്ളി റോഡ്, കിഴക്കന്‍ ബെംഗളൂരുവിലെ മറ്റ് ഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്ക് ഇതുവഴിയാണ് പ്രധാനമായും പോകുന്നത്. എന്നാല്‍ ഫ്‌ളൈഓവര്‍ ഇല്ലാതാകുന്നതോടെ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടേക്കാം. എന്നാല്‍ പാതയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഗതാഗതക്കുരുക്ക് പിന്നെ ഉണ്ടാകില്ലെന്ന കാര്യം അധികൃതര്‍ ഉറപ്പ് നല്‍കുന്നു.
ടണല്‍ റോഡുകള്‍, എലിവേറ്റഡ് ഇടനാഴികള്‍ തുടങ്ങിയ പദ്ധതികള്‍ ബെംഗളൂരുവില്‍ നടപ്പാക്കാനാണ് ബി സ്‌മൈല്‍ രൂപീകരിച്ചത്. പദ്ധതി ഏറ്റെടുക്കുന്നതിന് മുമ്പ് വിവിധ ഏജന്‍സികളുമായി ഏകോപിപ്പിച്ച് പുതിയ ഗതാഗത പദ്ധതി തയാറാക്കാനാണ് നീക്കം.
ഇവിടെയും മേല്‍പ്പാലം വരുന്നു
ഓള്‍ഡ് മദ്രാസ് റോഡുമായി ബന്ധിപ്പിക്കുന്ന ബയപ്പനഹള്ളി റോഡില്‍ ഒരു റെയില്‍വേ മേല്‍പ്പാലം നിര്‍മിക്കാനും ബി സ്‌മൈല്‍ ലക്ഷ്യമിടുന്നുണ്ട്. ബെംഗളൂരുവിലെ ഏറ്റവും തിരക്കേറിയ റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നായ സര്‍ എം വിശ്വേശ്വരയ്യ ടെര്‍മിനലിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാരുടെ ദുരിതം ഇതോടെ അവസാനിക്കും.
ഈ പാതയ്ക്കായി ഉടന്‍ വര്‍ക്ക് ഓര്‍ഡറുകള്‍ നല്‍കുമെന്ന് ബി സ്‌മൈല്‍ അറിയിച്ചു. കിഴക്കന്‍ ബെംഗളൂരുവിലെ തിരക്ക് കുറയ്ക്കാനും എസ്എംവിടി റെയില്‍വേ സ്റ്റേഷനിലേക്ക് തടസമില്ലാതെ യാത്ര ചെയ്യാനും ആളുകളെ സഹായിക്കുന്ന ലക്ഷ്യമിട്ടാണ് പദ്ധതിയുടെ വരവ്. എന്നാല്‍ ഇടുങ്ങിയ അപ്രോച്ച് റോഡുകള്‍ കണക്ടിവിറ്റിയുടെ കാര്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്ന് ബി സ്‌മൈല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Also Read: വിജയവാഡ എത്താന്‍ വെറും 6 മണിക്കൂര്‍; ബെംഗളൂരു-വിജയവാഡ ഹൈവേ തുറക്കാന്‍ പോകുന്നു
നിലവില്‍ പഴയ മദ്രാസ് റോഡില്‍ നിന്നാണ് സിറ്റി ബസ്സുകള്‍ സര്‍വീസ് ആരംഭിക്കുന്നത്. എന്നാല്‍ മറ്റ് ദിശകളില്‍ നിന്നുള്ള കണക്ടിവിറ്റി വളരെ മോശമാണ്. പുതിയ എലിവേറ്റഡ് റോട്ടറി ഫ്‌ളൈഓവര്‍ എല്ലാ ദിശകളില്‍ നിന്നും ടെര്‍മിനലിലേക്ക് തടസമില്ലാതെ പ്രവേശനം നല്‍കുമെന്നും അദ്ദേഹം.
ഐഒസി ജംഗ്ഷന്‍ വഴി ബെംഗളൂരു സബര്‍ബന്‍ റെയില്‍ പദ്ധതി നടപ്പിലാക്കുന്ന കെ-റൈഡ്, റോട്ടറി ഫ്‌ളൈഓവറിന്റെ നിര്‍ണാണത്തിന് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഒന്നിലധികം പ്രവര്‍ത്തനക്ഷമമായ റെയില്‍വേ ലൈനുകള്‍ ഈ മേഖലയില്‍ ഉള്ളതിനാല്‍ പദ്ധതി നടപ്പിലാക്കുന്നതില്‍ വെല്ലുവിളി നേരിട്ടേക്കാം.
English Summary
Traffic congestion in Bengaluru is expected to intensify as authorities plan to demolish the flyover at IOC Junction. With no immediate alternative route in place, commuters may face increased delays in the coming days.