AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Chennai Metro: ചെന്നൈ മെട്രോ സമയക്രമത്തിൽ മാറ്റം; കാരണമിത്…

Chennai Metro Timetable on October 20: പച്ച, നീല ലൈനുകളിൽ മെട്രോ സർവീസുകൾ രാവിലെ 5 മണി മുതൽ രാത്രി 11 മണി വരെ പ്രവർത്തിക്കും. രാവിലെ 5 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയും, രാത്രി 8 മണി മുതൽ 10 മണി വരെയും ഓരോ 10 മിനിറ്റ് ഇടവേളകളിൽ ട്രെയിനുകൾ സർവീസ് നടത്തും.

Chennai Metro: ചെന്നൈ മെട്രോ സമയക്രമത്തിൽ മാറ്റം; കാരണമിത്…
ചെന്നൈ മെട്രോImage Credit source: Facebook
Nithya Vinu
Nithya Vinu | Updated On: 19 Oct 2026 | 06:17 PM

ചെന്നൈ: വിജയദശമി പ്രമാണിച്ച് സർവീസ് സമയത്തിൽ മാറ്റം വരുത്തി ചെന്നൈ മെട്രോ. അവധി ദിവസങ്ങളായ തിങ്കളാഴ്ചയും (ഒക്ടോബർ 19) ചൊവ്വാഴ്ചയും (ഒക്ടോബർ 20) ചെന്നൈ മെട്രോ ഞായറാഴ്ചത്തെ സമയക്രമമനുസരിച്ച് ട്രെയിനുകൾ സർവീസ് നടത്തുമെന്ന് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് അറിയിച്ചു.

സമയക്രമം

  1. പച്ച, നീല ലൈനുകളിൽ മെട്രോ സർവീസുകൾ രാവിലെ 5 മണി മുതൽ രാത്രി 11 മണി വരെ പ്രവർത്തിക്കും.
  2. രാവിലെ 5 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയും, രാത്രി 8 മണി മുതൽ 10 മണി വരെയും ഓരോ 10 മിനിറ്റ് ഇടവേളകളിൽ ട്രെയിനുകൾ സർവീസ് നടത്തും.
  3. ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 8 മണി വരെയുള്ള തിരക്കേറിയ സമയങ്ങളിൽ ഓരോ 7 മിനിറ്റ് കൂടുമ്പോഴും ട്രെയിനുകൾ ലഭ്യമാകും. രാത്രി 10 മണി മുതൽ 11 മണി വരെ ഇത് ഓരോ 15 മിനിറ്റായി കുറയും.
  4. പുതുതായി തുറന്ന മഞ്ഞ ലൈനിൽ, രണ്ട് ദിവസങ്ങളിലും രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ സർവീസ് ഉണ്ടായിരിക്കും.
  5. സർവീസ് സമയങ്ങളിൽ മുഴുവൻ ഓരോ 15 മിനിറ്റ് ഇടവേളകളിലും ട്രെയിനുകൾ ലഭ്യമാകും. സമയക്രമത്തിനനുസരിച്ച് യാത്രക്കാർ തങ്ങളുടെ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്ന് സി.എം.ആർ.എൽ പറഞ്ഞു.

ALSO READ: ചെന്നൈയിൽ അതിതീവ്ര മഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

പൂനമല്ലി – വടപളനി മെട്രോ വൻ ഹിറ്റ്

ചെന്നൈ മെട്രോയുടെ യെല്ലോ ലൈനായ പൂനമല്ലി – വടപളനി സർവീസിന് യാത്രക്കാരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പൂനമല്ലി ബൈപ്പാസിനും വടപളനിയ്ക്കുമിടയിൽ 15 സ്‌റ്റേഷനുകളാണുളളത്. ഓരോ 10 മിനിറ്റ് ഇടവേളയിലും ട്രെയിനുകൾ ലഭ്യമാകും. വടപളനിക്കും പൂനമല്ലി ബൈപാസിനും ഇടയിൽ പരമാവധി നിരക്ക് 40 രൂപയാണ്.

അതേസമയം, സർവീസ് സമയം മാറ്റണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. രാവിലെ ആറ് മണി മുതൽ സർവീസ് ആരംഭിക്കണമെന്നും രാത്രി 11 മണി വരെ തുടരണമെന്നുമാണ് ആവശ്യം ഉയരുന്നത്. നിലവിൽ രാവിലെ ഏഴ് മണി മുതൽ രാത്രി ഒമ്പത് മണി വരെയാണ് സർവീസ്.

ഏതാനും റെയിൽവേ സ്റ്റേഷനുകളിലെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാത്തതിനാലാണ് സർവീസ് സമയം രാത്രി ഒമ്പത് മണി വരെ ചുരുക്കിയിരിക്കുന്നതെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായാൽ രാവിലെ അഞ്ച് മണി മുതൽ സർവീസ് ആരംഭിക്കുന്നതാണ്.

English Summary:

Chennai Metro Rail Limited will operate metro services according to the Sunday timetable on October 20, 2026, in view of the Ayudha Pooja and Vijayadashami holidays. On the Blue and Green Lines, trains will operate CMRL has advised commuters to plan their journeys according to the revised holiday schedule to avoid inconvenience.

Follow Us