AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Chennai Metro: വിമാനത്താവളത്തിലേക്ക് ഇനി വെറും 20 മിനിറ്റ്! വമ്പൻ വികസനവുമായി മെട്രോ റെയിൽ

CMRL Connects Airport and Kilambakkam Bus Terminus: നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അന്തർസംസ്ഥാന ബസ് ടെർമിനലുകളിലൊന്നായ കിളമ്പാക്കത്തെയും വിമാനത്താവളത്തെയും ഇതിലൂടെ ബന്ധിപ്പിക്കാൻ സാധിക്കും. പുതിയ ഇടനാഴി യാത്രക്കാർക്ക് വളരെയധികം സഹായകരമാകും.  തെക്കൻ ജില്ലകളിലേക്ക് പോകുന്ന ചെന്നൈയിലെ പ്രധാന പാതകളിലുള്ള ഗതാഗത പ്രശ്നങ്ങൾക്ക് ഇതിലൂടെ പരിഹാരമാകുന്നതാണ്.

Chennai Metro: വിമാനത്താവളത്തിലേക്ക് ഇനി വെറും 20 മിനിറ്റ്! വമ്പൻ വികസനവുമായി മെട്രോ റെയിൽ
ചെന്നൈ മെട്രോImage Credit source: Facebook
Nithya Vinu
Nithya Vinu | Updated On: 18 May 2026 | 04:56 PM

ചെന്നൈ:g ചെന്നൈ നഗരത്തിലെ ഗതാഗത കുരുക്ക് കുറയ്ക്കുന്നതിൽ ചെന്നൈ മെട്രോ വഹിക്കുന്ന പങ്ക് വലുതാണ്. ഇപ്പോഴിതാ, നഗരയാത്രകളിൽ വൻ വിപ്ലവത്തിനൊരുങ്ങുകയാണ് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ്. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തെയും കിളമ്പാക്കത്തെ കലൈഞ്ജർ സെന്റിനറി ബസ് ടെർമിനസിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ മെട്രോ പാത ഉടൻ യാഥാർത്ഥ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു. പാത തുറക്കുന്നതോടെ വിമാനത്താവളം – കിളമ്പാക്കം ബസ് ടെർമിനസ് യാത്രാസമയം വെറും ഇരുപത് മിനിറ്റായി ചുരുങ്ങും.

പല്ലാവരം, താംബരം, വണ്ടലൂർ തുടങ്ങിയ പ്രധാന സബർബൻ ഹബ്ബുകളിലൂടെയാണ് ഈ പാത കടന്നുപോകുന്നത്. നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അന്തർസംസ്ഥാന ബസ് ടെർമിനലുകളിലൊന്നായ കിളമ്പാക്കത്തെയും വിമാനത്താവളത്തെയും ഇതിലൂടെ ബന്ധിപ്പിക്കാൻ സാധിക്കും. പുതിയ ഇടനാഴി യാത്രക്കാർക്ക് വളരെയധികം സഹായകരമാകും.  തെക്കൻ ജില്ലകളിലേക്ക് പോകുന്ന ചെന്നൈയിലെ പ്രധാന പാതകളിലുള്ള ഗതാഗത പ്രശ്നങ്ങൾക്ക് ഇതിലൂടെ പരിഹാരമാകുന്നതാണ്.

ALSO READ: ഒട്ടും നിരാശ വേണ്ട ബെംഗളൂരു-മുംബൈ വന്ദേ ഭാരത് സ്ലീപ്പര്‍ വരും; റെയില്‍വേ മന്ത്രി പറയുന്നത് നോക്കൂ

ഉദ്ഘാടനത്തിന് ശേഷം കണക്റ്റിവിറ്റിയുടെ കുറവ് മൂലം നിരവധി വിമർശനങ്ങൾ നേരിട്ട ഒന്നാണ് കിളമ്പാക്കം ബസ് ടെർമിനസ്. നിലവിൽ കിളമ്പാക്കത്ത് എത്തുന്നതിനായി ഒന്നിലധിം വാഹനങ്ങളെ ആശ്രയിക്കേണ്ടി വരുന്നുണ്ട്. ഇത്തരത്തിൽ ബുദ്ധിമുട്ടുന്ന യാത്രക്കാർക്ക് പുതിയ മെട്രോ ലിങ്ക് ഏറെ പ്രയോജനപ്പെടുന്നതാണ്. അതിവേഗത്തിലുള്ള യാത്രാസൗകര്യം ലഭ്യമാകുന്നതോടെ സ്വകാര്യ വാഹനങ്ങളയും മറ്റ് റോഡ് ഗതാഗതത്തെയും ആശ്രയിക്കുന്നത് ഗണ്യമായി കുറയ്ക്കാൻ സാധിക്കും.

മെട്രോയിൽ ആന്റി ഡ്രാഗ് സംവിധാം

മെട്രോ ട്രെയിനിന്റെ വാതിലിൽ വസ്ത്രങ്ങൾ കുടുങ്ങി ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ ആന്റി ഡ്രാഗ് സംവിധാനം കഴിഞ്ഞ ദിവസം ചെന്നൈ മെട്രോ അവതരിപ്പിച്ചിരുന്നു. ആന്റി ഡ്രാഗ് സംവിധാനത്തോട് കൂടിയ ആദ്യ മെട്രോ ട്രെയിൻ സിഎംആർഎൽ സിസ്റ്റംസ് ആൻഡ് ഓപ്പറേഷൻസ് ഡയറക്ടർ മനോജ് ഗോയലാണ് ഫ്ലാഗ് ഓഫ് ചെയ്തത്. വസ്ത്ര ഭാഗങ്ങളോ മറ്റേതെങ്കിലും വസ്തുക്കളോ വാതിലിനിടയിൽപെട്ടാൽ ട്രെയിൻ സ്വയം നിൽക്കുന്ന സംവിധാനമാണിത്. തുടർന്ന് വാതിൽ തുറക്കും. വസ്തു മാറ്റിയാൽ വാതിൽ തനിയെ അടഞ്ഞു ട്രെയിൻ യാത്ര തുടരും. നിലവിലെ സുരക്ഷാ സംവിധാനങ്ങൾക്ക് പുറമേയാണ് ഇത്തരമൊരു സംവിധാനം.

ഇന്ത്യയിലെ മെട്രോ ട്രെയിനുകളിൽ ഇത്തരമൊരു സംവിധാനം ആദ്യമായാണ് ഘടിപ്പിക്കുന്നതെന്ന് സിഎംആർഎൽ അധികൃതർ അറിയിച്ചു. സിഎംആർഎല്ലും ഹൊസൂരിലെ ഫെയ്‌വ്‌ലി ട്രാൻസ്പോർട്ട് റെയിൽ ടെക്നോളജീസും ബെംഗളൂരു അൽസ്റ്റോം ട്രാൻസ്പോർട്ട് ഇന്ത്യ ലിമിറ്റഡും ചേർന്നാണ് പുതിയ സംവിധാനം വികസിപ്പിച്ചത്.

English Summary:

Chennai Metro Rail Limited is set to improve connectivity in Chennai by linking Chennai International Airport with the Kalaignar Centenary Bus Terminus in just 20 minutes. The proposed metro corridor will pass through important suburban areas including Pallavaram, Tambaram, and Vandalur, offering faster and more convenient travel for daily commuters. Project aims to reduce heavy traffic congestion on City Road and improve access to the Kilambakkam bus terminus, which has faced connectivity issues since opening.

 

Follow Us