Bengaluru High Speed Rail: 1 മണിക്കൂറില്‍ ബെംഗളൂരുവിലെത്താം; പുതിയ ട്രെയിന്‍ വന്നത് അറിഞ്ഞില്ലേ?

Chennai to Bengaluru High Speed Rail Launch Date: മുംബൈ-പൂനെ, പൂനെ-ഹൈദരാബാദ്, ഹൈദരാബാദ്-ബാംഗ്ലൂര്‍, ഹൈദരാബാദ്-ചെന്നൈ, ചെന്നൈ-ബാംഗ്ലൂര്‍, ഡല്‍ഹി-വാരണാസി, വാരണാസി-സിലിഗുരി എന്നിവയാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയില്‍ ഇടനാഴികള്‍.

Bengaluru High Speed Rail: 1 മണിക്കൂറില്‍ ബെംഗളൂരുവിലെത്താം; പുതിയ ട്രെയിന്‍ വന്നത് അറിഞ്ഞില്ലേ?

വന്ദേഭാരത്

Updated On: 

04 Feb 2026 | 11:12 AM

ബെംഗളൂരു: രാജ്യത്ത് പുതുതായി വരാന്‍ പോകുന്നത് ഏഴ് അതിവേഗ റെയില്‍ ഇടനാഴികളാണ്. പ്രധാന നഗരങ്ങളിലേക്ക് സുഗമമായ യാത്ര ഒരുക്കാന്‍ ഇവയ്ക്ക് സാധിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറയുന്നു. 1 മണിക്കൂറിനുള്ളില്‍ ചെന്നൈയില്‍ നിന്ന് ബെംഗളൂരുവില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന രീതിയിലാണ് അതിവേഗ റെയില്‍ ആസൂത്രണം. വാരണാസിയില്‍ നിന്ന് സിലിഗുരിയില്‍ എത്തിച്ചേരാന്‍ 2 മണിക്കൂറും 55 മിനിറ്റും മാത്രമേ വേണ്ടിവരികയുള്ളൂ.

അതിവേഗ പാത ഇടനാഴികള്‍

മുംബൈ-പൂനെ, പൂനെ-ഹൈദരാബാദ്, ഹൈദരാബാദ്-ബാംഗ്ലൂര്‍, ഹൈദരാബാദ്-ചെന്നൈ, ചെന്നൈ-ബാംഗ്ലൂര്‍, ഡല്‍ഹി-വാരണാസി, വാരണാസി-സിലിഗുരി എന്നിവയാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയില്‍ ഇടനാഴികള്‍.

ഏകദേശം 4,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് ഇവ. ഏകദേശം 16 ലക്ഷം കോടി രൂപയുടെ നിക്ഷേപം പദ്ധതി ആകര്‍ഷിക്കുന്നതായും റെയില്‍വേമന്ത്രി വ്യക്തമാക്കുന്നു.

സമയം കുറയ്ക്കും

രാജ്യത്തെ എല്ലാ അതിവേഗ റെയില്‍പാതകളും ഒരേസമയം വികസിപ്പിക്കുമെന്നാണ് അശ്വിനി വൈഷ്ണവ് പറയുന്നത്. ഏഴ് പുതിയ ഇടനാഴികളും രാജ്യത്തിന്റെ ഗതാഗത മേഖലയെ പൂര്‍ണമായും മാറ്റും. രാജ്യത്തെ യാത്രാ സമയം കുറയ്ക്കാനും സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു.

Also Read: Bengaluru Airport Train: ബെംഗളൂരു വിമാനത്താവളത്തില്‍ ചെന്ന് ട്രെയിന്‍ ഇറങ്ങാം; പുതിയ സര്‍വീസ്

ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവ ദക്ഷിണ അതിവേഗ പാതയായിരിക്കുമെന്ന് വൈഷ്ണവ് പറയുന്നു. കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കേരളം എന്നീ അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിക്കും ഈ പദ്ധതി വലിയ ആശ്വാസമാകുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

ചെന്നൈയില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രാ സമയം വെറും 1 മണിക്കൂര്‍ 13 മിനിറ്റായി കുറയും. ബെംഗളൂരു-ഹൈദരാബാദ് യാത്ര ഏകദേശം 2 മണിക്കൂറില്‍ അവസാനിക്കും. ചെന്നൈ-ഹൈദരാബാദ് യാത്രയ്ക്ക് 2 മണിക്കൂര്‍ 55 മിനിറ്റ്, മുംബൈ-പൂനെ യാത്രയ്ക്ക് വേണ്ടത് 48 മിനിറ്റ്, പൂനെ-ഹൈദരാബാദിന് 1 മണിക്കൂര്‍ 55 മിനിറ്റ്, വാരണാസി-സിലിഗുരിക്ക് വേണ്ടത് ഏകദേശം 2 മണിക്കൂര്‍ 55 മിനിറ്റ്, ഡല്‍ഹി-വാരണാസിക്ക് 3 മണിക്കൂര്‍ 50 മിനിറ്റാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

 

Loading...
Unable to load recommendations.
Follow Us
Related Stories
കൈയിൽ കയറിപ്പിടിച്ചു, മടങ്ങാതെ ഫ്ലാറ്റിന് മുന്നിൽ തന്നെ നിന്നു; ബെംഗളൂരുവിൽ റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം
Special Parliament Session: മണ്ഡലപുനർനിർണയവും വനിത സംവരണവും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് വീണ്ടും നീക്കം
പങ്കെടുക്കരുത്, തിരംഗ മാർച്ചിൽ 11 പേർ മതിയെന്ന് പോലീസ്; ദേശീയപതാക ഉയർത്താനും പോലീസ് അനുമതി വേണോയെന്ന് സിജെപി
ഒന്നര വയസ്സുകാരിയെ ഫ്ലാറ്റിൻ്റെ ആറാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞു; പത്തുവയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ
Namma Metro: പിങ്ക്, ബ്ലൂ ലൈനുകൾ ഒരുങ്ങുന്നു; ബെംഗളൂരു മെട്രോയുടെ പുതിയ സമയക്രമം
Reema Nanavaty: ഇന്ത്യൻ സാമൂഹിക പ്രവർത്തക റീമ നാനാവതിക്ക് ഹിലരി ക്ലിന്റൺ പുരസ്കാരം
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?