AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bengaluru Airport Train: ബെംഗളൂരു വിമാനത്താവളത്തില്‍ ചെന്ന് ട്രെയിന്‍ ഇറങ്ങാം; പുതിയ സര്‍വീസ്

Bengaluru Kempegowda Airport Suburban Rail: ആകെ നാല് സ്റ്റേഷനുകളാണ് ഈ റെയിലിന് ഉണ്ടായിരിക്കുക. ബികെ ഹള്ളി, കെഐഎഡിബി എയ്‌റോസ്‌പേസ് പാര്‍ക്ക്, വിമാനത്താവള സിറ്റി, വിമാനത്താവള ടെര്‍മിനല്‍ എന്നിവിടങ്ങളിലാണിത്.

Shiji M K
Shiji M K | Published: 02 Feb 2026 | 01:29 PM
ബെംഗളൂരു വിമാനത്താവളത്തിലേക്ക് പോകുന്ന യാത്രക്ക് ആശ്വാസവുമായി പുതിയ ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. മജസ്റ്റിക് ബെംഗളൂരു മുതല്‍ കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളം വരെ നീളുന്ന സബര്‍ബന്‍ റെയില്‍ പദ്ധതിക്കാണ് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ അനുമതി ലഭിച്ചത്. (Image Credits: PTI and Social Media)

1 / 5
പുതിയ റെയില്‍പാത കെഎസ്ആര്‍ ബെംഗളൂരു മുതല്‍ ദേവനഹള്ളി വരെ നീളുന്നതാണ്. വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ ഒന്നിനും രണ്ടിനും ഇടയില്‍ ഇത് അവസാനിക്കും. ആദ്യത്തെ 5.5 കിലോമീറ്റര്‍ ഉയര്‍ന്നപാതയും ബാക്കിയുള്ള 3.5 കിലോമീറ്റര്‍ ഭൂഗര്‍ഭപാതയുമായിരിക്കും.

2 / 5
ആകെ നാല് സ്റ്റേഷനുകളാണ് ഈ റെയിലിന് ഉണ്ടായിരിക്കുക. ബികെ ഹള്ളി, കെഐഎഡിബി എയ്‌റോസ്‌പേസ് പാര്‍ക്ക്, വിമാനത്താവള സിറ്റി, വിമാനത്താവള ടെര്‍മിനല്‍ എന്നിവിടങ്ങളിലാണിത്. ആകെ 4,100 കോടി രൂപയാണ് നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നത്. 2023 മാര്‍ച്ചോടെ നിര്‍മാണം പൂര്‍ത്തിയാക്കും.

3 / 5
ഇന്ത്യന്‍ റെയില്‍വേ, സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍, അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ബെംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് ഇതിന് ധനസഹായം നല്‍കില്ല.

4 / 5
വിമാനത്താവളത്തിലേക്കുള്ള റോഡിലെ ഗതാഗതകുരുക്ക് കുറയ്ക്കുകയാണ് റെയില്‍പാത വഴി ലക്ഷ്യമിടുന്നത്. അതേസമയം, ബെംഗളൂരു മെട്രോ വഴിയും വിമാനത്താവളത്തിലേക്കുള്ള കണക്ടിവിറ്റി മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

5 / 5