Hyderabad Bullet Train: 744 കിലോമീറ്ററോടാന്‍ വേണ്ടത് 2 മണിക്കൂര്‍; ഹൈദരാബാദ് യാത്ര എന്തെളുപ്പം

Chennai to Hyderabad in Just 2 Hours: വേഗത്തിലുള്ള യാത്രയ്ക്ക് പുറമെ, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ തമ്മിലുള്ള സാമ്പത്തിക-സാമൂഹിക ബന്ധം ശക്തിപ്പെടുത്താനും ട്രെയിന്‍ സഹായിക്കും. രാജ്യത്തെ വളര്‍ച്ചാ എഞ്ചിന്‍ എന്നൊരു വിശേഷണം കൂടി ബുള്ളറ്റ് ട്രെയിനിന് ലഭിക്കാനുള്ള സാധ്യത ഏറെയാണ്.

Hyderabad Bullet Train: 744 കിലോമീറ്ററോടാന്‍ വേണ്ടത് 2 മണിക്കൂര്‍; ഹൈദരാബാദ് യാത്ര എന്തെളുപ്പം

ബുള്ളറ്റ് ട്രെയിന്‍

Published: 

24 Mar 2026 | 05:29 PM

രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതികളിലൊന്നാണ് ബുള്ളറ്റ് ട്രെയിന്‍. കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച ഈ പദ്ധതി രാജ്യത്തെ പ്രമുഖ നഗരങ്ങള്‍ക്കിടയിലുള്ള യാത്ര അതിവേഗത്തിലാക്കും. 744 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍പാതയാണ് ചെന്നൈയില്‍ നിന്നും ഹൈദരാബാദിലേക്കുള്ളത്. ഈ പാതയിലൂടെ ബുള്ളറ്റ് ട്രെയിനിന് കടന്നുപോകാന്‍ വേണ്ടത് വെറും രണ്ടര മണിക്കൂറായിരിക്കും.

ചെന്നൈയില്‍ നിന്ന് ഹൈദരാബാദില്‍ എത്താന്‍ നിലവില്‍ 10 മുതല്‍ 12 മണിക്കൂര്‍ വരെ സമയം വേണ്ടി വരും. എന്നാല്‍ ഇത് വെറും രണ്ടര മണിക്കൂറാക്കി കുറയ്ക്കാന്‍ ബുള്ളറ്റ് ട്രെയിനിന് സാധിക്കുമെന്നാണ് വിവരം. മണിക്കൂറില്‍ 320-350 കിലോമീറ്റര്‍ വേഗതയിലായിരിക്കും ഈ ട്രെയിനിന്റെ സഞ്ചാരം.

വേഗത്തിലുള്ള യാത്രയ്ക്ക് പുറമെ, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ തമ്മിലുള്ള സാമ്പത്തിക-സാമൂഹിക ബന്ധം ശക്തിപ്പെടുത്താനും ട്രെയിന്‍ സഹായിക്കും. രാജ്യത്തെ വളര്‍ച്ചാ എഞ്ചിന്‍ എന്നൊരു വിശേഷണം കൂടി ബുള്ളറ്റ് ട്രെയിനിന് ലഭിക്കാനുള്ള സാധ്യത ഏറെയാണ്.

വികസനം ബുള്ളറ്റ് പോലെ

ഹൈദരാബാദ്, ഷംഷാബാദ്, നാര്‍ക്കേറ്റ്പള്ളി, സൂര്യപേട്ട്, അമരാവതി, ഗുണ്ടൂര്‍, ഓങ്കോള്‍, നെല്ലൂര്‍, തിരുപ്പതി, ചെന്നൈ എന്നിങ്ങനെ നിരവധി നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് നിര്‍ദ്ദിഷ്ട പാത. ചെന്നൈയിലെ നിര്‍മാണ-തുറമുഖ വ്യവസായങ്ങള്‍, ഹൈദരാബാദിലെ ഐടി-ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായം, അമരാവതി, ഗുണ്ടൂര്‍ എന്നിവിടങ്ങളിലെ ഭരണ-സാമ്പത്തിക കേന്ദ്രങ്ങള്‍ എന്നിവയെ ബുള്ളറ്റ് ട്രെയിന്‍ ബന്ധിപ്പിക്കും.

Also Read: Chennai Train: ചെന്നൈ യാത്ര മാറ്റിവെച്ചോളൂ; ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകിയോടും

ബുള്ളറ്റ് ട്രെയിനിനെ മള്‍ട്ടി-മോഡല്‍ ഗതാഗത സംവിധാനങ്ങളഉമായി ബന്ധിപ്പിക്കുന്നത് സാമ്പത്തിക നേട്ടം വര്‍ധിപ്പിക്കാനും സുസ്ഥിരമായ പ്രാദേശിക വളര്‍ച്ചയെ പിന്തുണയ്ക്കാനും സഹായിക്കുമെന്ന് അര്‍ബന്‍ ഇന്‍ഫ്ര ഗ്രൂപ്പിന്റെ എംഡിയും സിഇഒയുമായ മംത ഷാ പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
160 കിലോ മീറ്റർ മൈലേജ്, കാണാൻ അടിപൊളി ലുക്കും - റിവ‍‍‍‍‍ർ ഇൻഡി
ട്രിപ്പിൾ 200MP ക്യാമറയുള്ള സീരീസ്! ലോഞ്ചിന് മുമ്പ് വില ചോർന്നു
വിജയദശമി നാളിൽ വിദ്യാരംഭം കുറിക്കുന്നത് എന്തുകൊണ്ട്?
പരിപ്പും പയറും കഴിക്കുമ്പോൾ ഗ്യാസ് ഒഴിവാക്കാൻ എന്ത് ചെയ്യണം?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?