Chennai Train: ചെന്നൈ യാത്ര മാറ്റിവെച്ചോളൂ; ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകിയോടും
Chennai Train Services to Change on March 24 Tuesday: ഉച്ചയ്ക്ക് 2.15ന് പുറപ്പെടുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് ചെന്നൈ സെന്‍ട്രല്‍-കോയമ്പത്തൂര്‍ ട്രെയിന്‍ രണ്ട് മണിക്കൂര്‍ വൈകി വൈകിട്ട് 4.25നായിരിക്കും യാത്ര തിരിക്കുക. ഇവയ്ക്ക് പുറമെ അധിക സ്റ്റോപ്പുകളുള്ള രണ്ട് എക്‌സ്പ്രസ് ട്രെയിനുകള്‍ ഒന്നര മണിക്കൂര്‍ വൈകിയോടും. മൂന്ന് ട്രെയിനുകളുടെ റൂട്ടിലും മാറ്റം വരുത്തിയിട്ടുണ്ട്.
ചെന്നൈ: തമിഴ്‌നാട്ടില്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് സുപ്രധാന അറിയിപ്പ്. ജോലാര്‍പേട്ടയ്ക്കും തോട്ടംപട്ടിക്കും ഇടയില്‍ ഓട്ടോമാറ്റിക് സിഗ്നലിങ് ജോലികള്‍ നടക്കുന്നതിനാല്‍ മാര്‍ച്ച് 24ന് 13 ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റമുള്ളതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. 6 ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. ചില ട്രെയിനുകള്‍ വൈകിയോടുമെന്നും റെയില്‍വേ അറിയിച്ചു.
റദ്ദാക്കിയ ട്രെയിനുകള്‍
ആരക്കോണം – സേലം മെമു എക്‌സ്പ്രസ് (രാവിലെ 5.15ന്)
സേലം – ആരക്കോണം മെമു എക്‌സ്പ്രസ് (പുലര്‍ച്ച് 3.30ന്)
കോയമ്പത്തൂര്‍ ചെന്നൈ സെന്‍ട്രല്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് (രാവിലെ 620ന്)
ചെന്നൈ സെന്‍ട്രല്‍ കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് (ഉച്ചയ്ക്ക് 2.30ന്)
ഈറോഡ് ജോലാര്‍പേട്ട പാസഞ്ചര്‍ (രാവിലെ 6ന്)
ജോലാര്‍പേട്ടൈ – ഈറോഡ് പാസഞ്ചര്‍ (ഉച്ചയ്ക്ക് 2.45ന്)
Also Read: Bengaluru Train: ബെംഗളൂരു യാത്രക്കാര്‍ക്ക് ഇരട്ടിമധുരം; 19 ട്രെയിനുകളല്ലേ നിരനിരയായി എത്തിയത്
വൈകിയോടുന്ന ട്രെയിനുകള്‍
ഉച്ചയ്ക്ക് 2.15ന് പുറപ്പെടുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് ചെന്നൈ സെന്‍ട്രല്‍-കോയമ്പത്തൂര്‍ ട്രെയിന്‍ രണ്ട് മണിക്കൂര്‍ വൈകി വൈകിട്ട് 4.25നായിരിക്കും യാത്ര തിരിക്കുക.
ഉച്ച കഴിഞ്ഞ് 3.15ന് പുറപ്പെടുന്ന കോയമ്പത്തൂര്‍-ചെന്നൈ എക്‌സ്പ്രസ് രണ്ട് മണിക്കൂര്‍ വൈകി വൈകിട്ട് 5.15ന് യാത്ര പുറപ്പെടും.
ഇവയ്ക്ക് പുറമെ അധിക സ്റ്റോപ്പുകളുള്ള രണ്ട് എക്‌സ്പ്രസ് ട്രെയിനുകള്‍ ഒന്നര മണിക്കൂര്‍ വൈകിയോടും. മൂന്ന് ട്രെയിനുകളുടെ റൂട്ടിലും മാറ്റം വരുത്തിയിട്ടുണ്ട്.