AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Bengaluru Double Decker Train: ബെംഗളൂരു ഡബിള്‍ ഡെക്കര്‍ ട്രെയിനുകളുടെ റൂട്ട് മാറ്റി; സര്‍വീസ് ഇനി ഈ വഴി

Why the Coimbatore–Bengaluru Double Decker Train Route Was Changed: കോയമ്പത്തൂര്‍ മുതല്‍ ബെംഗളൂരു വരെ സര്‍വീസ് നടത്തുന്ന ഉദയ് എക്പ്രസ് എസി ട്രെയിനാണ്. കോയമ്പത്തൂര്‍ ജങ്ഷനെയും കെഎസ്ആര്‍ ബെംഗളൂരുവിനെയും ബന്ധിപ്പിച്ച് സര്‍വീസ് നടത്തുന്നതിനാല്‍ തന്നെ ധാരാളം യാത്രക്കാര്‍ക്ക് ഈ ട്രെയിന്‍ ആശ്വാസമാകുന്നു.

Bengaluru Double Decker Train: ബെംഗളൂരു ഡബിള്‍ ഡെക്കര്‍ ട്രെയിനുകളുടെ റൂട്ട് മാറ്റി; സര്‍വീസ് ഇനി ഈ വഴി
ട്രെയിന്‍ Image Credit source: Southern Railway Facebook Page
Shiji M K
Shiji M K | Published: 25 Mar 2026 | 03:31 PM

സേലം-ജോലാര്‍പേട്ട റൂട്ടില്‍ ജോലാര്‍പേട്ടയ്ക്കും തോടംപട്ടിക്കും ഇടയില്‍ റെയില്‍ അറ്റക്കുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം. സേലം-ജോലാര്‍പേട്ട റൂട്ടിലെ നിരവധി ട്രെയിനുകള്‍ റദ്ദാക്കി. ചിലത് വഴിതിരിച്ചുവിടുകയും ചെയ്യുന്നു. കോയമ്പത്തൂര്‍ മുതല്‍ ബെംഗളൂരു വരെ സര്‍വീസ് നടത്തുന്ന ഡബിള്‍ ഡെക്കര്‍ ട്രെയിനിന്റെ സര്‍വീസിലും മാറ്റമുണ്ടെന്ന് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ അറിയിച്ചു.

കോയമ്പത്തൂര്‍-ബെംഗളൂരു ഡബിള്‍ ഡെക്കര്‍ എക്സ്പ്രസ്

കോയമ്പത്തൂര്‍-കെഎസ്ആര്‍ ബെംഗളൂരു ഡബിള്‍ ഡെക്കര്‍ എക്സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 22666), തിരുപ്പത്തൂര്‍, കുപ്പം, കൃഷ്ണരാജപുരം സ്റ്റേഷനുകളിലെ സ്റ്റോപ്പുകള്‍ ഒഴിവാക്കി ധര്‍മ്മപുരി, ഹൊസൂര്‍ വഴി യാത്ര നടത്തും.

കെഎസ്ആര്‍ ബെംഗളൂരു-കോയമ്പത്തൂര്‍ ഡബിള്‍ ഡെക്കര്‍ എക്സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 22665) കൃഷ്ണരാജപുരം, കുപ്പം, തിരുപ്പത്തൂര്‍ സ്റ്റേഷനുകളിലെ സ്റ്റോപ്പുകള്‍ ഒഴിവാക്കി ഹൊസൂര്‍, ധര്‍മ്മപുരി വഴി പോകും.

Also Read: Hyderabad Bullet Train: 744 കിലോമീറ്ററോടാന്‍ വേണ്ടത് 2 മണിക്കൂര്‍; ഹൈദരാബാദ് യാത്ര എന്തെളുപ്പം

കോയമ്പത്തൂര്‍ മുതല്‍ ബെംഗളൂരു വരെ സര്‍വീസ് നടത്തുന്ന ഉദയ് എക്പ്രസ് എസി ട്രെയിനാണ്. കോയമ്പത്തൂര്‍ ജങ്ഷനെയും കെഎസ്ആര്‍ ബെംഗളൂരുവിനെയും ബന്ധിപ്പിച്ച് സര്‍വീസ് നടത്തുന്നതിനാല്‍ തന്നെ ധാരാളം യാത്രക്കാര്‍ക്ക് ഈ ട്രെയിന്‍ ആശ്വാസമാകുന്നു. എല്ലാ ദിവസവും സര്‍വീസ് നടത്തുന്ന ഈ ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ രാവിലെ 5.45ന് കോയമ്പത്തൂരില്‍ നിന്ന് പുറപ്പെട്ട് 6 മണിക്കൂര്‍ 55 മിനിറ്റിന് ശേഷം 12.40ന് ബെംഗളൂരുവില്‍ എത്തിച്ചേരും. 432 കിലോമീറ്ററാണ് കോയമ്പത്തൂര്‍ മുതല്‍ ബെംഗളൂരു വരെയുള്ള ദൂരം.

തിരുപ്പൂര്‍, ഈറോഡ്, സേലം, കുപ്പം, കൃഷ്ണരാജപുരം എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ്പുകളുള്ളത്. എസി ചെയര്‍ കാര്‍ കോച്ചുകളുമാണ് ട്രെയിനിന്. ദിവസേന ദിനംപ്രതി യാത്രക്കാര്‍ ആശ്രയിക്കുന്ന ട്രെയിനുകളില്‍ ഒന്നുകൂടിയാണിത്.

 

Follow Us