അരുണാചലിൽ ചൈനയുമായുള്ള സംഘർഷം തുടരുന്നു; അതിർത്തി പോലീസ് സേന മേധാവി
ചൈനീസ് അതിർത്തിയിലെ പ്രത്യാക്രമണങ്ങളിലും പ്രതിരോധത്തിലും ഈ സംഘം ഇതിനകം തന്നെ തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുണ്ട് എന്നും സേനയിലെ എല്ലാ അതിർത്തികളിലും ഈ കമാൻഡോ വിഭാഗത്തിന്റെ സേവനം ലഭ്യമാകും അതിർത്തിയിലെ സങ്കീർണമായ സാഹചര്യങ്ങൾ നേരിടുന്നതിനു വേണ്ടി 'ശൗര്യ കമാൻഡോസ്' എന്ന പുതിയ പോരാട്ടസംഘത്തെ ഐടിബിപി നിയോഗിച്ചിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു. ചൈന തങ്ങളുടെ സൈന്യത്തെ വൻതോതിൽ ആധുനികവൽക്കരിക്കുകയും നിക്ഷേപം നടത്തുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ പരമ്പരാഗത യുദ്ധമുറകൾക്കൊപ്പം..........
ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ അതിർത്തി മേഖലകളിൽ മുൻപ് ചൈനീസ് സൈന്യവുമായി ഏറ്റുമുട്ടലുകൾ നടന്നിട്ടുള്ള സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അതിർത്തി സുരക്ഷയിൽ അതീവ ജാഗ്രത തുടരുകയാണെന്നും ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് ഡയറക്ടർ ജനറൽ ശത്രുജിത് കപൂർ വ്യക്തമാക്കി. രാജസ്ഥാനിലെ അൽവാറിലുള്ള ഫോഴ്സ് ബേസിൽ സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിർത്തിയിലെ സങ്കീർണമായ സാഹചര്യങ്ങൾ നേരിടുന്നതിനു വേണ്ടി ‘ശൗര്യ കമാൻഡോസ്’ എന്ന പുതിയ പോരാട്ടസംഘത്തെ ഐടിബിപി നിയോഗിച്ചിട്ടുണ്ട്. ചൈനീസ് അതിർത്തിയിലെ പ്രത്യാക്രമണങ്ങളിലും പ്രതിരോധത്തിലും ഈ സംഘം ഇതിനകം തന്നെ തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുണ്ട് എന്നും സേനയിലെ എല്ലാ അതിർത്തികളിലും ഈ കമാൻഡോ വിഭാഗത്തിന്റെ സേവനം ലഭ്യമാകും എന്നും അദ്ദേഹം അറിയിച്ചു.
ALSO READ:ഗർഭിണിയായ 16-കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; നവജാത ശിശുവിന് ദാരുണാന്ത്യം
അസ്ഥിരമായ സാഹചര്യങ്ങൾ നിലവിലില്ല….
പതിവ് സേനാ വിന്യാസത്തിന്റെ തയ്യാറെടുപ്പിന്റെ ഭാഗമാണ് എന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആണ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. അതേസമയം ഇന്ത്യ ചൈന അതിർത്തിയിലെ നിലവിലെ സ്ഥിതിഗതികൾ സുസ്ഥിരമാണെന്ന് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ എൻ എസ് രാജസുബ്രഹ്മണി മുൻപ് ചൂണ്ടിക്കാട്ടിയിരുന്നു. ഇരു രാജ്യങ്ങളിലെയും ഉന്നത നേതാക്കളുടെ കൂടിക്കാഴ്ചയും പ്രാദേശിക തലത്തിലുള്ള അതിർത്തി സേനായോഗങ്ങളും സമാധാനം നിലനിർത്താൻ സഹായിക്കുന്നുണ്ടെന്നും അസ്ഥിരമായ സാഹചര്യങ്ങൾ നിലവിലില്ല എന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നത്.
കൂടാതെ ഇന്ത്യ- ചൈന ബന്ധത്തിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് പുരോഗതി ഉണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കറും വ്യക്തമാക്കി. ഡൽഹിയിൽ നടന്ന ബ്ലൂ ബർഗർ ന്യൂ ഇക്കോണമി ഫോറത്തിൽ ആണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. 2024 2025 വർഷങ്ങളെ അപേക്ഷിച്ച് ഇന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ട നിലയിൽ ആണെങ്കിലും അതിർത്തി മേഖലകളിൽ സമാധാനവും ശാന്തതയും പുലരേണ്ടതും പൂർണമായ സാധാരണ നില കൈവരിക്കുന്നത് അനിവാര്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
അതെ സമയം ചൈന തങ്ങളുടെ സൈന്യത്തെ വൻതോതിൽ ആധുനികവൽക്കരിക്കുകയും നിക്ഷേപം നടത്തുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ പരമ്പരാഗത യുദ്ധമുറകൾക്കൊപ്പം തന്നെ ആധുനിക സാങ്കേതിക വിദ്യകളും അവലംബിക്കേണ്ടത് ഉണ്ടെന്ന് ശത്രുജിത് കപൂർ പറഞ്ഞു. ഡ്രോണുകളും ആന്റി ഡ്രോൺ സംവിധാനങ്ങളും വൻതോതിൽ സ്വീകരിക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണ് 2020ലെ ഗാൽവാൻ താഴ്വരയിലെ ആക്രമണങ്ങൾ പോലെയുള്ള അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ഐഡിബി സ്ട്രൈക്ക് എന്ന പേരിൽ ഒരു പ്രത്യേക പരിശീലന കോഴ്സിന് രൂപ നൽകിയിട്ടുണ്ട് 2019 അവസാനത്തോടെ സേനയിലെ മുഴുവൻ ഉദ്യോഗസ്ഥർ ഈ പരിശീലനം നൽകുന്നതായിരിക്കും എന്നും അറിയിച്ചു.
ENGLISH SUMMARY
Director General of the Indo-Tibetan Border Police (ITBP), Shatrujit Kapur, stated that there have been past instances of clashes with the Chinese military in the border regions of Arunachal Pradesh, and that a state of high vigilance is being maintained regarding border security. He was speaking while addressing personnel at the force’s base in Alwar, Rajasthan.